Categories: KERALATOP NEWS

സർവകാല റെക്കോർഡില്‍ സ്വർണവില

തിരുവനന്തപുരം: സർവകാല റെക്കോർഡില്‍ സംസ്ഥാനത്തെ സ്വർണവില. പവന് 840 രൂപ വര്‍ധിച്ച്‌ 62480 രൂപയിലെത്തി. ഗ്രാമിന് 105 രൂപ കൂടി 7810 രൂപയായി. ഇതോടെ ചരിത്രത്തില്‍ ആദ്യമായി സ്വർണവില 62,000 കടന്ന് മുന്നേറി. സംസ്ഥാനത്ത് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 62,480 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 105 രൂപ വർധിച്ച്‌ 7,810 രൂപയിലെത്തി.

ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 90 രൂപ വർധിച്ച്‌ 6,455 രൂപയായി ഉയർന്നു. ഇന്നലെ ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞ് 61,640 രൂപയായത് സ്വർണം വാങ്ങുന്നവർക്ക് അല്‍പം ആശ്വാസമായിരുന്നുവെങ്കില്‍ ഇന്ന് ആശങ്കയായി അത് മാറി. ഫെബ്രുവരി മാസത്തിലെ ആദ്യ ദിവസത്തിലും സ്വർണവില റെക്കോഡില്‍ എത്തിയിരുന്നു.

ഫെബ്രുവരി ഒന്നിന് പവൻ വില 61,960 രൂപയായിരുന്നു. ഈ വില രണ്ടാം തീയതിയും തുടർന്നു. മൂന്നാം തീയതി 61,640 രൂപയിലേക്ക് താഴ്ന്നു. ഈ വില കുറവില്‍ നിന്നാണ് പവൻ വില 840 രൂപ കൂടി സർവകാല റെക്കോഡില്‍ എത്തിയത്.

ജനുവരി ഒന്നിന് ഗ്രാമിന് 7,110 രൂപയും പവന് 56,880 രൂപയുമായിരുന്നു. ജനുവരി 22നാണ് പവൻവില ആദ്യമായി 60,000 കടന്നത്. തുടർന്ന് മൂന്നു ദിവസങ്ങളിലായി ഗ്രാമിന് 45 രൂപ കുറഞ്ഞ ശേഷം വില ഓരോ ദിവസവും റെക്കോഡ് ഭേദിക്കുകയായിരുന്നു. 24ന് പവൻ വില 60,440ലും 29ന് 60,760ലും 30ന് 60,880ലും എത്തി.

TAGS : GOLD RATES
SUMMARY : Gold rate is increased

Savre Digital

Recent Posts

തൃശ്ശൂരിൽ പോർവിളിയും സംഘർഷവും; സിപിഎം- ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറ്

തൃശൂര്‍: തൃശ്ശൂരിൽ സിപിഎം ഓഫിസിലേക്ക് ബിജെപി മാര്‍ച്ച്. സുരേഷ് ഗോപി എം.പി.യുടെ ഓഫീസിലേക്ക് സിപിഎം നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധിച്ചാണ് ബിജെപിയുടെ…

15 minutes ago

വയോധികർക്കും ഭിന്നശേഷിക്കാർക്കും റേഷൻ ഉൽപന്നങ്ങൾ വീട്ടുപടിക്കൽ; തമിഴ്‌നാട്ടിൽ ‘തായുമാനവർ’ പദ്ധതിക്ക് തുടക്കം

ചെന്നൈ: തമിഴ്‌നാട്ടിൽ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും റേഷൻ സാധനങ്ങൾ വീട്ടിലെത്തിച്ചു നൽകുന്ന ‘തായുമാനവർ’ പദ്ധതിക്ക് തുടക്കം. മുഖ്യമന്ത്രി…

49 minutes ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: പാലക്കാട് പറളി ഓടനൂർ സന്തോഷ് ഭവനില്‍ സിജ എൻ.എസ് (41) ബെംഗളൂരുവില്‍ അന്തരിച്ചു. വിജിനപുര ജൂബിലി സ്കൂളിന് സമീപം…

1 hour ago

യൂണിയൻ ബാങ്ക്; 250 വെൽത്ത് മാനേജർ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയില്‍(യുബിഐ) 250 വെൽത്ത് മാനേജർമാരെ (സ്പെഷ്യലിസ്റ്റ് ഓഫീസർമാർ) നിയമിക്കുന്നതിനുള്ള വിജ്ഞാപനം പുറത്തിറങ്ങി. ഓൺലൈൻ അപേക്ഷ 2025…

2 hours ago

ഓപ്പറേഷൻ ലൈഫ്: സംശയാസ്പദമായ 16,565 ലിറ്റർ വെളിച്ചെണ്ണ പിടികൂടി

തിരുവനന്തപുരം: ‘ഓപ്പറേഷൻ ലൈഫി’ന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ ഉൽപാദന വിപണന കേന്ദ്രങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ മിന്നൽ…

2 hours ago

ബെംഗളൂരുവിൽ തെരുവ് നായ ആക്രമണത്തില്‍ പരുക്കേറ്റ രണ്ട് വിദ്യാർഥിനികള്‍ ആശുപത്രിയില്‍

ബെംഗളൂരു: ബെംഗളൂരുവിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ രണ്ട് കോളേജ് വിദ്യാർഥിനികൾക്ക് പരുക്ക്. കെങ്കേരിക്ക് സമീപത്തുള്ള ജ്ഞാന ഭാരതി ക്യാമ്പസിനുള്ളില്‍ ചൊവ്വാഴ്ച…

2 hours ago