ബെംഗളൂരു: ബോളിവുഡ് താരം സൽമാൻ ഖാനെതിരേയുണ്ടായ വധഭീഷണിയുമായി ബന്ധപ്പെട്ട് ഹുബ്ബള്ളിയിൽ റെയ്ഡ് നടത്തി മുംബൈ പോലീസ്. ഭീഷണി സന്ദേശം അയച്ചയാൾ ഹുബ്ബള്ളിയിൽ ഒളിച്ചിരിപ്പുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് നടപടി. റെയ്ഡ് നടത്തുന്നതിന് മുംബൈ പോലീസ് ഹുബ്ബള്ളി-ധാർവാഡ് പോലീസിൻ്റെ സഹായം തേടിയിരുന്നു.
കൃഷ്ണമൃഗത്തെ കൊന്നതിന് സൽമാൻ ഖാൻ ബിഷ്‌ണോയി സമൂഹത്തോട് മാപ്പ് പറയണമെന്നും അല്ലെങ്കിൽ 5 കോടി രൂപ നൽകണമെന്നുമാണ് ഭീഷണി സന്ദേശം. മുംബൈ ട്രാഫിക് പോലീസ് കൺട്രോൾ റൂമിലേക്കാണ് സന്ദേശം ലഭിച്ചത്.
ഒരാഴ്ചയ്ക്കിടെ സൽമാൻ ഖാന് ലഭിക്കുന്ന രണ്ടാമത്തെ വധഭീഷണിയാണിത്. നേരത്തെ മുംബൈ പോലീസ് ട്രാഫിക് കൺട്രോളിന് ലഭിച്ച വധഭീഷണിയിൽ രണ്ട് കോടി രൂപ നടനിൽ നിന്ന് അജ്ഞാതർ ആവശ്യപ്പെട്ടിരുന്നു. പണം നൽകിയില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും ഭീഷണിയുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരാളെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
TAGS: KARNATAKA | DEATH THREAT
SUMMARY: Mumbai police conduct searches in Hubballi after threats to actor Salman Khan
ഡല്‍ഹി: ഡല്‍ഹി ചെങ്കോട്ടയില്‍ സ്ഫോടനം നടത്തിയതിലെ മുഖ്യ സൂത്രധാരൻ ഡോ. ഉമർ നബിയുടെ വീട് തകർത്തു. പുല്‍വാമയിലെ വീടാണ് സുരക്ഷാസേന…
ശ്രീനഗർ: ഡൽഹി ചെങ്കോട്ടയിൽ സ്‌ഫോടനം നടത്തിയ മുഖ്യ പ്രതി ഡോ. ഉമർ നബിയുടെ വീട് സുരക്ഷാ ഏജൻസികൾ ബോംബ് വച്ച്…
പറ്റ്ന: രാജ്യം ഉറ്റുനോക്കുന്ന ബിഹാർ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ തുടങ്ങി ഇരുപത് മിനിറ്റ് പിന്നിടുമ്പോൾ, പോസ്റ്റൽ വോട്ടുകളിൽ വ്യക്തമായ ആധിപത്യവുമായി എൻഡിഎ.…
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശതിരഞ്ഞെടുപ്പ് നാമനിർദേശ പത്രികാ സമർപ്പണം ഇന്ന് മുതൽ. രാവിലെ 11 മുതൽ പത്രിക നൽകാം. തെരഞ്ഞെടുപ്പ് വിജ്ഞാപനം…
ബെംഗളൂരു: ബെംഗളൂരുവിലെ എഴുത്തുകാരുടെയും സാഹിത്യ പ്രവർത്തകരുടെയും ഒത്തുചേരല്‍ 'സർഗ്ഗസംഗമം ' നവംബർ 16-ന് ഇസിഎ ഹാളിൽ നടക്കും. രാവിലെ ഒൻപതിന്…
ന്യൂഡൽഹി: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ജനവിധി ഇന്നറിയാം. 243 മണ്ഡലങ്ങളിലെ വോട്ടെണ്ണൽ 46 കേന്ദ്രങ്ങളിൽ രാവിലെ എട്ടിന് ആരംഭിക്കും. എട്ടരയോടെ…