ബെംഗളൂരു: ഹംപിയിൽ വിദേശവനിതയെയും ഹോം സ്റ്റേ ഉടമയായ യുവതിയെയും കൂട്ടബലാത്സംഗം ചെയ്ത കേസിലെ മൂന്നാമത്തെ പ്രതിയും അറസ്റ്റിൽ. ഗംഗാവതി സ്വദേശിയായ നിർമ്മാണത്തൊഴിലാളിയാണ് അറസ്റ്റിലായത്. ഇയാളെക്കുറിച്ചുള്ള മറ്റ് വിവരങ്ങൾ ലഭ്യമല്ല. കേസിൽ മറ്റ് രണ്ട് പ്രതികളായ സായ് മല്ലു, ചേതൻ സായ് എന്നിവരെ ശനിയാഴ്ച വൈകീട്ടോടെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗംഗാവതി സായ് നഗർ സ്വദേശികളാണ് ഇരുവരും.
ഇവരിൽ നിന്ന് ലഭിച്ച വിവരമനുസരിച്ചാണ് മൂന്നാമത്തെ പ്രതിയെയും പിടികൂടിയത്. പെട്രോൾ അടുക്കാൻ 100 രൂപ ചോദിച്ചപ്പോൾ കൊടുക്കാതിരുന്നതാണ് ആക്രമണത്തിന് പിന്നിലെ കാരണമെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു. സംഭവം നടന്ന സനാപൂർ തടാകത്തിന് സമീപത്തുള്ള ദുർഗമ്മ ക്ഷേത്രത്തിന് മുന്നിലെ സിസിടിവികളിൽ നിന്നാണ് പോലീസിന് നിർണായക തെളിവുകൾ കിട്ടിയത്. മൂന്ന് ബൈക്കുകളിലായി എത്തിയ മൂന്നംഗ സംഘമാണ് ആക്രമിച്ചതെന്ന ഇരകളുടെ മൊഴികളും നിർണായകമായി.
TAGS: KARNATAKA | ARREST
SUMMARY: Third accused arrested in tourist rape case
തിരുവനന്തപുരം: കേന്ദ്ര സർക്കാരില്‍ നിന്ന് 12000 കോടിയോളം രൂപ നിന്ന് ലഭിക്കാനുള്ളതായി ധനമന്ത്രി കെ.എൻ.ബാലഗോപാല്‍. സംസ്ഥാനങ്ങളെ ശ്വാസം മുട്ടിക്കുന്ന നടപടിയാണ്…
ഇടുക്കി: ചിന്നക്കനാല്‍ ഭൂമി കേസില്‍ മാത്യു കുഴല്നാടന് വിജിലൻസ് നോട്ടീസ്. ജനുവരി 16ന് തിരുവനന്തപുരം വിജിലൻസ് ഓഫീസില്‍ ചോദ്യം ചെയ്യലിന്…
കോഴിക്കോട്: നാദാപുരം പുറമേരിയില്‍ സ്കൂള്‍ ബസ് കടന്നുപോയതിന് തൊട്ടുപിന്നാലെ റോഡില്‍ സ്ഫോടനം. കുട്ടികളുമായി പോവുകയായിരുന്ന ബസിന്റെ ടയർ കയറിയ ഉടനെ…
മലപ്പുറം: ഓട്ടോറിക്ഷയില്‍ നിന്നും തെറിച്ചു വീണ് ആറാം ക്ലാസുകാരന് ദാരുണാന്ത്യം. വാഹനത്തിന് കുറുകെ ചാടിയ പൂച്ചയെ രക്ഷിക്കാൻ ഓട്ടോറിക്ഷ വെട്ടിച്ചപ്പോഴാണ്…
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് നിര്‍ണായക വഴിത്തിരിവില്‍. കേസില്‍ ശബരിമല തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തു. ശബരിമല സ്വര്‍ണ്ണക്കൊള്ള…
ചെന്നൈ: വിജയ് നായകനാകുന്ന ജനനായകന് സെൻസർ സർട്ടിഫിക്കറ്റ് നല്കാൻ മദ്രസ് ഹൈക്കോടതിയുടെ ഉത്തരവ്. സിനിമയ്ക്ക് യു/എ സർട്ടിഫിക്കറ്റ് നല്കാൻ കോടതി…