ബെംഗളൂരു: ഹജ്ജ് കർമ്മത്തിന് ശേഷം നാട്ടിലേക്ക് തിരിച്ചെത്തുന്ന ഹാജിമാരെ സ്വീകരിച്ച് ബാംഗ്ലൂർ എഐകെഎംസിസി. കർണാടക, ആന്ധ്രാ പ്രദേശ്, തമിഴ്നാട്, ഒറീസ, ജാർഖണ്ഡ്, ഗോവ, ബീഹാർ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള 10403 ഹാജിമാരാണ് 38 വിമാനങ്ങളിലായി തീർഥാടനം കഴിഞ്ഞ് ബെംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ എത്തിയത്.
കാർഗോ സെക്ഷനിൽ കൂട്ടിയിടുന്ന ലഗേജിൽ നിന്നും അവരവരുടെ ലഗേജുകൾ തിരഞ്ഞെടുക്കാൻ പ്രയാസപ്പെടുന്ന ഹാജിമാർക്ക് ചെക്ക് ഇൻ കഴിഞ്ഞ് എത്തുമ്പോഴേക്കും അവരുടെ ലഗേജ് ട്രോളിയിൽ കയറ്റി കാത്തുനിൽക്കുന്ന കുടുംബത്തിലേക്ക് എത്തിച്ചു നൽകിയും, മറ്റ് സഹായ സഹകരണങ്ങൾ ചെയ്തു കൊടുത്തും മുഴു സമയവും ബെംഗളൂരു എഐകെഎംസിസി ഹജ്ജ് വളണ്ടിയർമാർ സജീവമാണ്. സെൻട്രൽ കമ്മിറ്റി സെക്രട്ടറി റഹീം ചാവശ്ശേരി, ഹാജിബ, ട്രോമ കെയർ ചെയർമാൻ ടിസി മുനീർ, മുഹമ്മദ് മാറത്തഹള്ളി, സുബൈർ, അബ്ദുൽ റഹ്മാൻ, അഹമ്മദ്, റഹീം തുടങ്ങിയവരാണ് നേതൃത്വം നൽകിയത്.
<BR>
TAGS : AIKMCC
SUMMARY : Bengaluru AIKMCC workers helping hand for Hajj pilgrims
പത്തനംതിട്ട: ചിറ്റയം ഗോപകുമാറിനെ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. വിഭാഗീയത രൂക്ഷമായതിന് പിന്നാലെ സമവായം എന്ന നിലയ്ക്കാണ് ചിറ്റയം…
ന്യൂഡൽഹി: ഡൽഹി ചന്ദർ വിഹാറില്‍ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ 24 കാരനായ ഡെലിവറി എക്സിക്യൂട്ടീവ് കുത്തേറ്റു മരിച്ചു. ഡെലിവറി എക്സിക്യൂട്ടീവായ ആശിഷ്…
ബെംഗളൂരു: ബെംഗളൂരു മലയാളി റൈറ്റേഴ്സ് ആന്റ് ആർട്ടിസ്റ്റ്സ് ഫോറം ഡിജിറ്റൽ കാലത്തെ വായന എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ്…
ബെംഗളൂരു: മലയാളി ഗായകർക്കായി ഓള്‍ ഇന്ത്യ മലയാളി അസോസിയേഷൻ (എയ്മ) സംഘടിപ്പിക്കുന്ന ദേശീയ മലയാള സംഗീത മത്സര പരിപാടി “എയ്മ…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ കനക്കുന്നതിനാല്‍ ഡാമുകള്‍ തുറക്കുന്നു. പത്തനംതിട്ടയിലെ കക്കി ഡാം തുറന്നു. ഡാമിന്റെ 2 ഷട്ടറുകളാണ് തുറന്നത്. പമ്പയുടെ…
ബെംഗളൂരു: തൃശൂർ കുറ്റൂർ ചീരാത്ത് മഠത്തിൽ വീട്ടിൽ സി സുകുമാരൻ (80) ബെംഗളൂരുവിൽ അന്തരിച്ചു. ടി.സി. പാളയ സേക്രഡ് ഹാർട്ട്സ്…