ബെംഗളൂരു: ഹണി ട്രാപ്പ് വിവാദത്തില്‍ ആഭ്യന്തര വകുപ്പിന് പരാതി നല്‍കി മന്ത്രി കെ.എന്‍. രാജണ്ണ. തന്നെ ഹണി ട്രാപ്പില്‍ കുടുക്കാന്‍ ചിലര്‍ ശ്രമിച്ചതായും എന്നാല്‍ പ്രതികളുടെ ഉദ്ദേശ്യം മനസിലാക്കി വിവേകപൂര്‍വം ചതിയില്‍ നിന്നും രക്ഷപ്പെട്ടതായി മന്ത്രി പറഞ്ഞു. ഓരോ സ്ത്രീകളുമായി രണ്ട് തവണ ഒരാള്‍ തന്റെ വീട്ടില്‍ വന്നാണ് തന്നെ കുടുക്കാന്‍ ശ്രമിച്ചതെന്നും രാജണ്ണ പരാതിയില്‍ ആരോപിച്ചു. രണ്ടാം തവണ വന്നപ്പോള്‍ ഇയാള്‍ ഹൈക്കോടതിയിലെ അഭിഭാഷകയെന്ന് പറഞ്ഞാണ് കൂടെയുള്ള സ്ത്രീയെ പരിചയപ്പെടുത്തിയത്. നടന്ന സംഭവങ്ങള്‍ വ്യക്തമായി പരാതിയില്‍ ചേര്‍ത്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
സ്ത്രീകളെ വീട്ടിലേക്ക് കൊണ്ടുവന്നയാളെ കണ്ടാല്‍ തിരിച്ചറിയുമെന്നും രാജണ്ണ പറഞ്ഞു. സംസ്ഥാനത്തെ മിക്ക മന്ത്രിമാരുടെ ഔദ്യോഗിക വസതിയിലും സിസിടിവിയില്ലെന്നും ഇക്കാരണത്താല്‍ തന്നെ പല നേതാക്കളും ഇത്തരം കെണികളില്‍ വീഴുകയാണെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടെ 48 എംഎല്‍എമാരെങ്കിലും ഹണി ട്രാപ്പിന് ഇരയായെന്ന് കര്‍ണാടക നിയമസഭയില്‍ രാജണ്ണ വെളിപ്പെടുത്തിയത് വന്‍ വിവാദത്തിന് വഴിയൊരുക്കിയിരുന്നു. ഇതിന് പിന്നാലെയാാണ് മന്ത്രി പരാതി നല്‍കിയിരിക്കുന്നത്.
TAGS: HONEY TRAP | KARNATAKA
SUMMARY: Karnataka minister files complaint in honey trap
ബെംഗളൂരു: വിവാഹോലചന നടത്താത്തിന്റെ പേരിൽ മകൻ അച്ഛനെ തലയ്ക്കടിച്ച് കൊന്നു. ചിത്രദുർഗ ജില്ലയിലെ ഹൊസദുർഗയിലാണ് സംഭവം. കർഷകനായ സന്നനിഗപ്പയെയാണ് മകൻ…
ബെംഗളൂരു: സംസ്ഥാനത്തെ എപിഎംസി(അഗ്രികൾചറൽ പ്രൊഡ്യൂസ് മാർക്കറ്റിങ്) യാർഡുകളിൽ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ, പെട്രോൾ, സിഎൻജി പമ്പുകൾ എന്നിവ സ്ഥാപിക്കും.…
കണ്ണൂർ: കണ്ണൂര് അയ്യങ്കുന്ന് പഞ്ചായത്തിലെ പാലത്തുംകടവിൽ തൊഴുത്തിൽ കെട്ടിയ നാല് പശുക്കളെ കൊന്ന കടുവ കൂട്ടിലായി. വെള്ളി രാത്രിയോടെ വനപാലകർ…
ന്യൂഡൽഹി: പാർലമെന്റിന്റെ ഇക്കൊല്ലത്തെ ബഡ്‌ജറ്റ് സമ്മേളനം ഇത്തവണ രണ്ടുഘട്ടമായി 28 മുതൽ ഏപ്രിൽ രണ്ടുവരെ നടക്കും. ഇതു സംബന്ധിച്ച മന്ത്രിതല…
ബെംഗളൂരു: ഹുബ്ബള്ളിയിൽ അറസ്റ്റ് നടപടിക്കിടെ ബിജെപി പ്രവർത്തകയെ പോലീസ് വാനിൽ നഗ്നയാക്കി മർദിച്ചെന്ന പരാതി പ്രത്യേക സംഘം അന്വേഷിക്കും. അസിസ്റ്റന്റ്…
ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് ഏലിം ഹൊറമാവ് അഗര ചർച്ച് ബാപ്റ്റിസ്റ്റ് ആശുപത്രി എന്നിവയുടെ നേതൃത്വത്തിൽ നടക്കുന്ന രക്തദാന ക്യാമ്പ്…