Categories: TOP NEWSWORLD

ഹ​മാ​സ് ബ​ന്ദി​ക​ളാ​ക്കി​യ മൂന്നിലൊന്നും മരിച്ചു; വെടിനിർത്താതെ ക​ടു​ത്ത നി​ല​പാ​ടുമായി ഇസ്രായേൽ

ടെ​ൽ അ​വീ​വ്: ഹ​മാ​സ് ബ​ന്ദി​ക​ളാ​ക്കി​യ മൂ​ന്നി​ലൊ​ന്നി​ലേ​റെ പേ​രും ക​ന​ത്ത വ്യോ​മാ​ക്ര​മ​ണ​ങ്ങ​ളി​ലും മ​റ്റു​മാ​യി കൊ​ല്ല​പ്പെ​ട്ടി​ട്ടും ഗ​സ്സ​യി​ൽ വെ​ടി​നി​ർ​ത്ത​ലി​​നി​ല്ലെ​ന്ന ക​ടു​ത്ത നി​ല​പാ​ടി​ൽ ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു.

ഇസ്രായേലിന്റെയും ഹമാസിന്റെയും ഭാഗത്തുനിന്ന് അമേരിക്കൻ പ്രസിഡന്റ് ജോ​ ബൈഡന്റെ വെടിനിർത്തൽ നിർദേശത്തിൽ പ്രതികരണം ലഭിച്ചിട്ടില്ലെന്ന്​ മധ്യസ്​ഥരാജ്യമായ ഖത്തർ അറിയിച്ചു. ബൈഡന്റെ നിർദേശം അംഗീകരിച്ച്​ ഗസ്സ യുദ്ധം ഉടൻ അവസാനിപ്പിക്കാൻ ഇരുകൂട്ടരും തയാറാകണമെന്ന്​ യൂറോപ്യൻ യൂനിയൻ ആവശ്യപ്പെട്ടു.

ഇസ്രായേൽ പാർലമെൻറിലെ 70 അംഗങ്ങൾ ഹമാസുമായുള്ള വെടിനിർത്തൽ കരാറിനെ പിന്തുണക്കുന്ന പ്രസ്​താവനയിൽ ഒപ്പുവെച്ചിട്ടുണ്ട്. എന്നാൽ, സ്​മ്രോട്രിക്​, ബെൻ ഗവിർ ഉൾപ്പെടെയുള്ള തീവ്രവലതുപക്ഷ മന്ത്രിമാർ വെടിനിർത്തൽ നീക്കത്തെ ചെറുക്കുമെന്ന്​ വ്യക്​തമാക്കി. അതിനിടെ, ഒ​ക്ടോ​ബ​ർ ഏ​ഴി​ലെ ആ​ക്ര​മ​ണ​ത്തി​ൽ ഹ​മാ​സ് ത​ട​വി​ലാ​ക്കി​യ ബ​ന്ദി​ക​ളി​ൽ നാ​ലു​പേ​ർ​കൂ​ടി മ​രി​ച്ച​താ​യി ഇ​സ്രാ​യേ​ൽ സൈ​ന്യം സ്ഥി​രീ​ക​രി​ച്ചു.

റഫ ഉൾപ്പെടെ ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടരുകയാണ്​. ആശുപത്രികളും ബേക്കറികളും നിലച്ചതു മൂലം ജനങ്ങൾ കടുത്ത ദുരിതത്തിലാണ്​. പരിക്കേറ്റവർക്ക്​ ചികിൽസ പൂർണമായും നിഷേധിക്കപ്പെടുകയാണെന്ന്​ ഗസ്സ ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു.

അതേസമയം സിറിയയിൽ ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ മു​തി​ർ​ന്ന ഇ​റാ​ൻ സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​നും കൊല്ലപ്പെട്ടു. ഇ​റാ​ൻ സൈ​നി​ക ഉ​പ​ദേ​ഷ്ടാ​വ് സ​ഈ​ദ് അ​ബി​യാ​ർ അ​ട​ക്കം ഏ​ഴു പേ​രാണ്​ കൊ​ല്ല​പ്പെ​ട്ടത്​. ഫലസ്​തീൻ രാഷ്​ട്രത്തെ ഔദ്യോഗികമായി പിന്തുണച്ച്​ മ​റ്റൊരു യൂറോപ്യൻ രാജ്യമായ സ്ലൊവേനിയയും രംഗത്തുവന്നു. ഇതുമായി ബന്ധപ്പെട്ട പ്രമേയം സ്ലൊവേനിയൻ പാർലമെൻറ്​ പാസാക്കി.
<BR>
TAGS : ISRAELI-PALESTINIAN CONFLICT, BENJAMIN NETANYAHU, WORLD NEWS
KEYWORDS: A third of Hamas hostages died; Israel is taking a tough stance without ceasing to fire

Savre Digital

Recent Posts

താന്‍ അമ്മയില്‍ അംഗമല്ല; തിരഞ്ഞെടുപ്പില്‍ പ്രതികരിക്കാനില്ലെന്ന് ഭാവന

കൊച്ചി: താരസംഘടനയായ അമ്മയില്‍ താൻ അംഗമല്ലെന്ന് വെളിപ്പെടുത്തി നടി ഭാവന. താരസംഘടനയിലെ തിര‍ഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അറിയില്ലെന്നും താരം പറഞ്ഞു.…

16 minutes ago

വിജയനഗർ മേരിമാതാ ദേവാലയത്തിൽ തിരുനാൾ കോടിയേറി

ബെംഗളൂരു: ബെംഗളൂരു വിജയനഗർ മേരി മാതാ ദേവാലയത്തിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യക മറിയത്തിന്റെയും വിശുദ്ധ ഗീവർഗീസ് സഹദായുടെയും മൂന്ന്…

1 hour ago

കോഴിക്കോട് ലഹരി വേട്ട: 237 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

കോഴിക്കോട്: കോഴിക്കോട് 237 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. മാത്തോട്ടം സ്വദേശി മുഹമ്മദ് സഹദാണ് ഡാൻസാഫിന്റെ പിടിയിലായത്. പ്രതിയുടെ കൂടെയുണ്ടായിരുന്നയാള്‍…

1 hour ago

സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ തുടര്‍ച്ചയായ ഏഴാം ദിവസവും കുറഞ്ഞ് സ്വര്‍ണവില. ഇന്ന് 40 രൂപയാണ് ഒരു പവന് കുറഞ്ഞത്. ഒരു പവന്‍…

3 hours ago

ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചു; പൂര്‍ണമായും കത്തി നശിച്ചു

ഇടുക്കി: ഇടുക്കി ഏലപ്പാറയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച്‌ അപകടം. കാറ് പൂർണമായും കത്തി നശിച്ചു. തമിഴ്നാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറിനാണ്…

3 hours ago

ബന്നാർഘട്ടയിൽ ജീപ്പ് സഫാരിക്കിടെ 13കാരനെ പുള്ളിപ്പുലി ആക്രമിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ സഫാരി നടത്തുന്നതിനിടെ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ 13കാരന് പരുക്കേറ്റു. ബൊമ്മസാന്ദ്ര സ്വദേശിയായ സുഹാസ് എന്ന…

4 hours ago