തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി പരീക്ഷ ചോദ്യപേപ്പറിലെ അക്ഷര തെറ്റുകളില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല. പ്ലസ് വണ്‍ ബയോളജി ചോദ്യപേപ്പറില്‍ 14 ഉം, പ്ലസ് ടു കെമിസ്ട്രി ചോദ്യപേപ്പറില്‍ 6 അക്ഷരത്തെറ്റുകളുമാണ് കണ്ടെത്തിയത്.
പ്ലസ് ടൂ എക്കണോമിക്‌സ് ചോദ്യപേപ്പറിലെ വാചകത്തില്‍ ഉപഭോക്താവിന്റെ വരുമാനം കുറയുന്നു എന്നതിന് പകരം കരയുന്നു എന്നതുള്‍പ്പെടെയുള്ള അക്ഷരത്തെറ്റുകളാണ് ചോദ്യപേപ്പറില്‍ കണ്ടത്. പ്ലസ് വണ്‍ ബയോളജി ചോദ്യപേപ്പറില്‍ സൈക്കിളില്‍ എന്നത് ചോദ്യത്തില്‍ സൈക്ലിളില്‍ എന്നാണ് അച്ചടിച്ച് വന്നത്. ഇങ്ങനെ പത്തിലേറെ അക്ഷര തെറ്റുകളാണ് ചോദ്യപേപ്പറില്‍ ഉണ്ടായിരുന്നത്.
ചോദ്യപേപ്പറിലെ ഏത് ഘട്ടത്തിലാണ് വീഴ്ച പറ്റിയതെന്ന് വിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ അന്വേഷിക്കും. അക്ഷരത്തെറ്റ് കാരണം വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാന്‍ സാഹചര്യമുണ്ടെങ്കില്‍ മൂല്യനിര്‍ണയ ഘട്ടത്തില്‍ ആനുകൂല്യം നല്‍കാനും വിദ്യാഭ്യാസ മന്ത്രി നിര്‍ദ്ദേശിച്ചു. ചോദ്യ പേപ്പറുകളിലെ മലയാളം തര്‍ജ്ജമയിലാണ് തെറ്റുകള്‍ വന്നത്. മലയാളത്തില്‍ 27 ചോദ്യപേപ്പറില്‍ 14 തെറ്റുകള്‍ കണ്ടെത്തിയിരുന്നു.
TAGS: KERALA | QUESTION PAPER
SUMMARY: Minister orders probe onto spelling errors of question paper
കൊച്ചി: കൊച്ചിയിലെ സിറ്റി യൂണിയന്‍ ബാങ്കുകളില്‍ ബോംബ് ഭീഷണി. ബാങ്കിന്റെ രണ്ട് ശാഖകളിലാണ് ഭീഷണി സന്ദേശം എത്തിയത്. ഉച്ചയ്ക്ക് സ്ഫോടനം…
പാലക്കാട്: ഒറ്റപ്പാലത്ത് ഇടതുമുന്നണി സ്ഥാനാർഥിയായി ഡോക്ടർ പി സരിനേ പരിഗണിക്കുമെന്ന് സൂചന. ഇക്കാര്യത്തില്‍ സിപിഎം സംസ്ഥാന തലത്തില്‍ നീക്കം നടത്തുന്നുവെന്ന…
ഡല്‍ഹി: 2020-ലെ ഡല്‍ഹി കലാപത്തിന് പിന്നിലെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് യുഎപിഎ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന മുൻ ജെഎൻയു വിദ്യാർഥികളായ…
പാലക്കാട്: വ്യായാമത്തിനായി കെട്ടിയ കയറില്‍ കുരുങ്ങി വിദ്യാർഥിനിക്ക് ദാരുണാന്ത്യം. കൂറ്റനാട് പുളിക്കല്‍ വീട്ടില്‍ അലിമോൻ്റെ മകള്‍ ആയിഷ ഹിഫയാണ് (11)…
തിരുവനന്തപുരം: സ്വർണവില കഴിഞ്ഞ ദിവസങ്ങളില്‍ ചെറുതായൊന്ന് കുറഞ്ഞെങ്കിലും ഈ ആഴ്ച വിലയില്‍ വീണ്ടും കുതിപ്പ് തുടങ്ങിയിരിക്കുകയാണ്. ഇന്ന് പവന് 1,160…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ മുൻകൂർ ജാമ്യം തേടി ദേവസ്വം ബോർഡ് മുൻ അംഗം കെ.പി ശങ്കരദാസ്. കൊല്ലം ജില്ലാ…