ഹയർസെക്കൻഡറി (വൊക്കേഷണല്‍) എൻ.എസ്.ക്യു.എഫ്. അധിഷ്ഠിത കോഴ്സുകളിലെ ഒന്നാംവർഷ പ്രവേശനത്തിനുള്ള മുഖ്യ/സപ്ലിമെന്ററി അലോട്‌മെന്റിലേക്ക് അപേക്ഷ ക്ഷണിച്ചു. സീറ്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷ നല്‍കാത്ത വിദ്യാർഥികള്‍ക്കും വെയിറ്റിംഗ് ലിസ്റ്റ് പ്രകാരമുള്ള സ്‌പോട്ട് അഡ്മിഷന് വേണ്ടി അപേക്ഷിക്കാവുന്നതാണ്.
ജൂലൈ 22 മുതല്‍ 24-ന് വൈകിട്ട് അഞ്ച് വരെ വിദ്യാർത്ഥികള്‍ക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. തെറ്റായ വിവരങ്ങള്‍ അപേക്ഷയില്‍ ഉള്‍പ്പെട്ടതിനാല്‍ അലോട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവർക്കും സ്‌പോട്ട് അഡ്മിഷന് പരിഗണിക്കുന്നതിനായി അപേക്ഷ പുതുക്കുന്നതിനുള്ള സൗകര്യം സജ്ജമാക്കിയിട്ടുണ്ട്.
പുതുതായി അപേക്ഷ നല്‍കാൻ www.vhseportal.kerala.gov.in ലെ Candidate Login ഉണ്ടാക്കിയശേഷം ലോഗിൻചെയ്ത് അപേക്ഷാ സമർപ്പണം പൂർത്തിയാക്കാം. മുഖ്യ/ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ അപേക്ഷിച്ച കുട്ടികള്‍ സ്‌പോട്ട് അഡ്മിഷന് പരിഗണിക്കുന്നതിന് വേണ്ടി അപേക്ഷ പുതുക്കുന്നതിനായി കാൻഡിഡേറ്റ് ലോഗിനിലെ ‘APPLICATION’ എന്ന ലിങ്കിലൂടെ പുതിയ ഓപ്ഷനുകള്‍ നല്‍കി അപേക്ഷ അന്തിമമായി സമർപ്പിക്കണം.
TAGS : HIGHER SECONDARY | ADMISSION | APPLICATION
SUMMARY : Higher Secondary Vocational Spot Admission; Applications can be submitted from July 22
ജറുസലം: തെക്കൻ ഇസ്രയേലിലെ എയ്‌ലത് നഗരത്തിൽ ഡ്രോൺ ആക്രമണം. യെമനിൽനിന്നും അയച്ച ഡ്രോൺ ചെങ്കടൽ തീരത്തെ ടൂറിസ്റ്റ് കേന്ദ്രമായ എയ്‌ലത്…
തിരുവനന്തപുരം: ഓപ്പറേഷൻ നുംഖോർ റെയ്‌ഡ് കസ്റ്റംസ് ഇന്നും തുടരും. റെയ്ഡിൽ ഇതുവരെ പിടിച്ചെടുത്തത് 38 വാഹനങ്ങൾ മാത്രമാണ്. 150 മുതല്‍…
ന്യൂഡല്‍ഹി: സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാന്റെ കാലാവധി കേന്ദ്ര സര്‍ക്കാര്‍ നീട്ടി. 2026 മെയ് 30 വരെ…
ന്യൂഡല്‍ഹി: സിപിഐ ദേശീയ ജനറൽ സെക്രട്ടറിയായി ഡി. രാജ തുടരും പ്രായപരിധിയിൽ ഇളവ് നൽകാൻ ധാരണയായി. ഡി.രാജയ്ക്ക് മാത്രം ഇളവെന്ന്…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 7 ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്…
ബെംഗളൂരു : വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ബെംഗളൂരുവിൽ മലയാളി ക്രിക്കറ്റ് കോച്ചിനെതിരെ പോലീസ് കേസെടുത്തു. ഗൊട്ടിഗെരെയിലെ സ്വകാര്യ…