രണ്ടാം വർഷ ഹയർ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയർ സെക്കന്‍ഡറി പരീക്ഷാഫലം മെയ് 21 ന് പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി വിഭ്യാഭ്യാസ വകുപ്പ് മന്ത്രി വാർത്താസമ്മേളനത്തില്‍ അറിയിച്ചു. രണ്ടാം വർഷ ഹയർ സെക്കന്‍ഡറി പരീക്ഷയുടെ മൂല്യനിർണ്ണയം പൂർത്തിയായി. ടാബുലേഷൻ പ്രവൃത്തികള്‍ നടന്നുവരികയാണ്. നാലു ലക്ഷത്തി നാല്‍പത്തി നാലായിരത്തി എഴുന്നൂറ്റി ഏഴ് വിദ്യാർഥികളാണ് രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്.
മെയ് 14 ന് ബോർഡ് മീറ്റിംഗ് കൂടും. ഒന്നാം വർഷ ഹയർ സെക്കന്‍ഡറി പരീക്ഷയുടെ മൂല്യനിർണയം നടന്നു വരികയാണ്. നാല് ലക്ഷത്തി പതിമൂവായിരത്തി അഞ്ഞൂറ്റി എണ്‍പത്തിയൊമ്പത് വിദ്യാർഥികളാണ് ഒന്നാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. ടാബുലേഷൻ പ്രവൃത്തികള്‍ പൂർത്തിയാക്കി ഒന്നാം വർഷ പരീക്ഷാ ഫലം ജൂണ്‍ മാസം പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
TAGS : LATEST NEWS
SUMMARY : Higher Secondary and Vocational Higher Secondary exam results on May 21
കൊച്ചി: കാക്കനാട് ശിശു സംരക്ഷണ കേന്ദ്രത്തില്‍ മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയുള്‍പ്പെടെ നാല് അന്തേവാസികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടന്ന ഞെട്ടിക്കുന്ന…
ബെംഗളൂരു: ശാസ്ത്രസാഹിത്യ വേദി ബെംഗളൂരു സംഘടിപ്പിക്കുന്ന 'നിർമിതബുദ്ധി സർഗരചനയിൽ' സംവാദം നാളെ വൈകിട്ട് 3ന് ജീവൻബീമ നഗറിലെ കാരുണ്യ ഹാളിൽ…
തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണ വിലയില്‍ വര്‍ധന. ഗ്രാം വില 170 രൂപ കൂടി 11,535 രൂപയും പവന്‍ വില 1,360…
ബെംഗളൂരു : കൈരളി നികേതൻ എജുക്കേഷൻ ട്രസ്റ്റിന് (കെഎൻഇടി) കീഴിലുള്ള ഇന്ദിരനഗർ പിയു കോളേജിലെ സ്റ്റുഡൻസ് കൗൺസിലും പരിസ്ഥിതി ക്ലബ്ബും…
ബെംഗളൂരു: വടകര പുറമേരി കൂവേരി കുഞ്ഞികൃഷ്ണക്കുറുപ്പ് (88) ബെംഗളൂരുവില്‍ അന്തരിച്ചു. വിജിനപുര എന്‍ ആര്‍ ലേ ഔട്ടിലായിരുന്നു താമസം. ദീര്‍ഘകാലം…
കോഴിക്കോട്: താമരശ്ശേരി ഫ്രഷ്കട്ട് സമരത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കൂടത്തായി പുവ്വോട്ടില്‍ റസാഖിനെയാണ് അറസ്റ്റ് ചെയ്തത്. താമരശ്ശേരി ഡിവൈഎസ്പിക്ക് കീഴിലെ…