ന്യൂഡൽഹി: ഹരിയാന, ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് വൻമുന്നേറ്റമെന്ന് എക്സിറ്റ് പോളുകൾ പ്രവചിക്കുന്നു. ഭൂരിഭാഗം എക്സിറ്റ് പോൾ ഫലങ്ങളും ഇരു സംസ്ഥാനങ്ങളിലും കോൺഗ്രസിനാണ് മുന്നേറ്റം പ്രവചിക്കുന്നത്. ഹരിയാനയിൽ കോൺഗ്രസ് തൂത്തുവാരുമെന്ന് എക്സിറ്റ് പോളുകൾ പ്രവചിക്കുമ്പോൾ കാശ്മീരിൽ ശക്തമായ മത്സരത്തിന്റെ സൂചനകളും നൽകുന്നുണ്ട്.
ഹരിയാനയിൽ ജാട്ട്, സിഖ് മേഖലകളിലടക്കം ആധിപത്യം നേടി കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമെന്നാണ് പ്രവചനം. ന്യൂസ് 18, പീപ്പിൾസ് പൾസ്, ദൈനിക് ഭാസ്‌കർ, റിപ്പബ്ലിക് സർവേകൾ അടക്കം കോൺഗ്രസിനാണ് മുൻതൂക്കം പ്രവചിക്കുന്നത്. കോൺഗ്രസിന് 55 മുതൽ 62 വരെ സീറ്റുകൾ ലഭിക്കുമെന്നാണ് പ്രവചനം. ബി.ജെ.പിക്ക് 18 മുതൽ 24 വരെ സീറ്റുകൾ പ്രവചിക്കുമ്പോൾ എ.എ.പിക്ക് ഒരു സീറ്റും ലഭിക്കില്ലെന്നാണ് ഭൂരിഭാഗം സർവേകളും പറയുന്നത്. റിപ്പബ്ലിക് ടി വിയുടെ എക്സിറ്റ് പോൾ ഫല സൂചന അനുസരിച്ച് ഹരിയാനയിൽ കോൺഗ്രസ് 55-62 സീറ്റുകളും ബിജെപി 18-24 സീറ്റുകളുമാണ് നേടുക. ജെ ജെ പി 0-3 സീറ്റുകളും ഐഎൻഎൽഡി 3-6 സീറ്റുകളും നേടുമെന്നാണ് പ്രവചനം.
ജമ്മുവിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് എക്സിറ്റ് പോൾ ഫലങ്ങളിൽ അധികവും പ്രവചിക്കുന്നത്. നാഷണൽ കോൺഫറൻസ്- കോൺഗ്രസ് സഖ്യം അധികാരത്തൽ വരുമെന്നാണ് ഭൂരിഭാഗവും സർവേകളും പറയുന്നത്. പീപ്പിള്‍ പ്ലസിന്റെ കണക്കുകള്‍ പ്രകാരം കോണ്‍ഗ്രസ് സഖ്യം 46 മുതല്‍ 50 വരെ സീറ്റുകളാണ് പ്രവചിക്കുന്നത്. ബി.ജെ.പി 23 മുതല്‍ 27 സീറ്റുകള്‍ വരേയും പി.ഡി.പി. ഏഴ് മുതല്‍ 11 സീറ്റ് വരേയും മറ്റുള്ളവര്‍ നാല് മുതല്‍ 10 സീറ്റുകള്‍ വരേയും നേടുമെന്നാണ് പ്രവചനം. സീ വോട്ടര്‍ പ്രവചനം അനുസരിച്ച് കോണ്‍ഗ്രസ് സഖ്യം 40 മുതല്‍ 48 സീറ്റുകള്‍ നേടും. ബി.ജെ.പി 27 മുതല്‍ 32 സീറ്റുകള്‍ വരേയും പി.ഡി.പി ആറ് മുതല്‍ 12 സീറ്റുകള്‍ വരേയും നേടുമെന്നണ് പ്രവചനം. മറ്റുള്ളവര്‍ക്ക് ആറ് മുതല്‍ 11 വരെ സീറ്റുകളും സീ വോട്ടര്‍ പ്രവചിക്കുന്നു.
<BR>
TAGS : EXIT POLL | HARYANA | JAMMU KASHMIR
SUMMARY : Exit poll results show that Congress is advancing in Haryana and Jammu and Kashmir
കോഴിക്കോട്: വയോധികരായ സഹോദരിമാരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. ഇവരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി.…
തിരുവനന്തപുരം: അമ്പൂരിയില്‍നിന്നു മയക്കുവെടി വച്ച് പിടികൂടിയ പുലി ചത്തു. ഇന്നലെ നെയ്യാറിലെ പരിചരണ കേന്ദ്രത്തിലേക്കാണു പുലിയെ മാറ്റിയത്. പുലിയെ നിരീക്ഷിക്കാനായി…
ബെംഗളൂരു: കർണാടകയില്‍ വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപണങ്ങള്‍ സംബന്ധിച്ച് അന്വേഷിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് അപ്പീൽ നൽകി കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
വാഷിങ്ടണ്‍: ലോകത്തെ ഏറ്റവുംവലിയ ആഡംബരക്കപ്പലായ 'ഐക്കണ്‍ ഓഫ് ദ സീസി'ലെ വാട്ടർ സ്ലൈഡ് തകർന്ന് ഒരാൾക്ക് പരുക്കേറ്റു. കപ്പലിലെ വിനോദങ്ങളുടെ…
ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ കര്‍ണാടകയിലെ യുവാക്കള്‍ക്കായി സംഘടിപ്പിക്കുന്ന യുവജനോത്സവത്തിന് ഇന്ദിരാനഗര്‍ കൈരളീ നികേതന്‍ എഡൃൂക്കേഷന്‍ ട്രസ്റ്റ് ക്യാമ്പസില്‍ തുടക്കമായി.…
ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ ഞായറാഴ്ച (10-08-2025) നടത്താൻ നിശ്ചയിച്ചിരുന്ന കായിക മത്സരങ്ങൾ പ്രതികൂല കാലാവസ്ഥ കാരണം മാറ്റിവച്ചു. മത്സരങ്ങള്‍ സെപ്തമ്പര്‍…