പത്തനംതിട്ട: ചലച്ചിത്ര ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്ബൂതിരിക്ക് ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം മകരവിളക്ക് ദിനത്തില്‍ സമ്മാനിക്കും. മകരവിളക്ക് ദിവസം ശബരിമല സന്നിധാനത്ത് വച്ച് പുരസ്കാരം സമ്മാനിക്കുമെന്ന് പി ആർ ചേംബറിൽ നടന്ന വാർത്താസമ്മേളനത്തിൽ ദേവസ്വം മന്ത്രി വി എൻ വാസവൻ അറിയിച്ചു.
സർവ്വമത സാഹോദര്യത്തിനും സമഭാവനക്കുമുള്ള സർഗാത്മക പ്രവർത്തനങ്ങളെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നൽകുന്ന പുരസ്കാരമാണ് ഹരിവരാസനം.
ഒട്ടേറെ അയ്യപ്പ ഭക്തിഗാനങ്ങള്‍ കൈതപ്രം രചിച്ചിട്ടുണ്ട്. തമിഴ് പിന്നണി ഗായകന് പി.കെ. വീരമണി ദാസനായിരുന്നു കഴിഞ്ഞവര്‍ഷം പുരസ്കാരം ലഭിച്ചത്. 2012ലാണ് സംസ്ഥാന സര്‍ക്കാര്‍ ഹരിവരാസനം അവാര്‍ഡ് നല്കിത്തുടങ്ങിയത്.
TAGS : LATEST NEWS
SUMMARY : Harivarasanam award to Kaitapram Damodaran Namboothiri
ന്യൂഡൽഹി: ഇന്ത്യയുടെ ഇതിഹാസ ഹോക്കി താരം ഡോ. വെസ് പേസ് അന്തരിച്ചു. 80 വയസ്സായിരുന്നു. 1972 മ്യൂണിച്ച് ഒളിംപിക്സ് ഹോക്കിയില്‍…
ആലപ്പുഴ: ആലപ്പുഴയിൽ മകൻ അച്ഛനേയും അമ്മയേയും കുത്തിക്കൊന്നു. ആലപ്പുഴ കൊമ്മാടിയിലാണ് സംഭവം. തങ്കരാജ് ആഗ്രസ് എന്നിവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി…
കൊച്ചി: മലയാള സിനിമാ നിര്‍മാതാക്കളുടെ സംഘടനയായ കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഭാരവാഹി തിരഞ്ഞെടുപ്പില്‍ ലിസ്റ്റിന് സ്റ്റീഫനും ബി. രാകേഷിനും…
ശ്രീനഗര്‍: ജമ്മു കശ്മീരിലെ മേഘവിസ്ഫോടനത്തിലും മിന്നൽ പ്രളയത്തിലും മരണസംഖ്യ ഉയരുന്നു. കിഷ്ത്വാറിലെ ദുരന്തത്തിൽ 40 പേർ മരിച്ചെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട്…
ബെംഗളൂരു: 79-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബെംഗളൂരുവിലെ രാജ്ഭവൻ സന്ദര്‍ശിക്കാന്‍ പൊതുജനങ്ങൾക്ക് അവസരമൊരുക്കുന്നു. ഓഗസ്റ്റ് 16 മുതൽ 18 വരെ വൈകുന്നേരം 4…
ന്യൂഡൽഹി: രാജ്യത്തിന്റെ 79ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു. 127 സൈനികരാണ് ഇത്തവണ രാജ്യത്തിന്റെ ആദരം ഏറ്റുവാങ്ങുന്നത്. ഓപ്പറേഷൻ…