Categories: KARNATAKATOP NEWS

ഹാവേരി വാഹനാപകടം; മരിച്ചവരിൽ കർണാടക ബ്ലൈൻഡ് ഫുട്ബോൾ ടീമിന്റെ ആദ്യ ക്യാപ്റ്റനും

ബെംഗളൂരു: ഹാവേരിയിലെ വാഹനാപകടത്തിൽ മരിച്ച 13 പേരിൽ ബ്ലൈൻഡ് ഫുട്ബോൾ ടീമിന്റെ ആദ്യ ക്യാപ്റ്റനും. ജില്ലയിലെ ഗുണ്ടേനഹള്ളി ക്രോസിൽ വെള്ളിയാഴ്ച പുലർച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. രണ്ട് കുട്ടികൾ ഉൾപ്പെടെ 13 പേരാണ് മരിച്ചത്. ഇതിൽ എസ്. മാനസ (24) നാഷണൽ ബ്ലൈൻഡ് ഫുട്ബോൾ ടീം മുൻ ക്യാപ്റ്റനാണ്.

ബ്ലൈൻഡ് വനിതാ ഫുട്ബോൾ ടൂർണമെൻ്റിൽ കർണാടക ടീമിനെ നയിക്കുകയും 2021ൽ സംസ്ഥാനത്തിനായി ചാമ്പ്യൻഷിപ്പ് നേടുകയും ചെയ്ത മാനസ 2022ൽ ഏഷ്യൻ കപ്പിൽ ഇന്ത്യൻ ടീമിനായി കളിച്ചിട്ടുണ്ട്. ശിവമോഗ ജില്ലയിലെ ഭദ്രാവതി താലൂക്കിലെ എമ്മഹട്ടിയിലെ ശാരംഗി റാവുവിൻ്റെയും ഭാഗ്യമ്മയുടെയും മകളാണ് മാനസ. അപകടത്തിൽ മാനസയുടെ അമ്മയും മരണപ്പെട്ടു.

ശിവമോഗയിലെ ശാരദ അന്ധര വികാസ കേന്ദ്രത്തിൽ എസ്എസ്എൽസി പൂർത്തിയാക്കിയ ശേഷം ഉപരിപഠനത്തിനായി ബെംഗളൂരുവിലേക്ക് താമസം മാറിയിരുന്നു. ജന്മനാ കാഴ്ചവൈകല്യമുള്ള മാനസ സ്പോർട്സിലും പഠനത്തിലും മിടുക്കിയായിരുന്നു. ഫുട്ബോളിൽ നിരവധി മെഡലുകൾ നേടിയ മാനസ കർണാടകയിലെ ബ്ലൈൻഡ് വനിതാ ഫുട്ബോൾ ടീമിൻ്റെ ആദ്യ ക്യാപ്റ്റനായിരുന്നു. ഐഎഎസ് ഓഫീസറാകണമെന്നായിരുന്നു മാനസയുടെ ആഗ്രഹം. സിവിൽ സർവീസ് പരീക്ഷയ്ക്ക് കോച്ചിംഗ് ക്ലാസുകൾക്കും മാനസ പോയിരുന്നു.

ഇന്ത്യയിലെ മികച്ച ഫുട്ബോൾ താരങ്ങളിലൊരാളാണ് മാനസയെന്ന് കർണാടക ബ്ലൈൻഡ് ഫുട്ബോൾ അസോസിയേഷൻ്റെ പരിശീലകൻ വസീം അക്രം പറഞ്ഞു. കൊച്ചിയിൽ നടന്ന 2022 ഐബിഎസ്എ വനിതാ ഏഷ്യ-ഓഷ്യാനിയ ബ്ലൈൻഡ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിലും മാനസ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.

വിദ്യാർഥിയായിരിക്കെ ഇന്ത്യൻ ബ്ലൈൻഡ് സ്‌പോർട്‌സ് ഫെഡറേഷൻ സംഘടിപ്പിച്ച ടൂർണമെൻ്റുകളിൽ ഷോട്ട്പുട്ട്, ഡിസ്‌കസ് ത്രോ, ജാവലിൻ ത്രോ എന്നിവയിൽ സ്വർണം ഉൾപ്പെടെ ഒട്ടേറെ മെഡലുകൾ നേടിയിട്ടുണ്ട്. നാഷണൽ ഫെഡറേഷൻ ഫോർ ദി ബ്ലൈൻഡ് വാഗ്ദാനം ചെയ്യുന്ന സ്കോളർഷിപ്പുകൾക്കും അർഹയായിട്ടുണ്ട്.

TAGS: KARNATAKA | ACCIDENT | DEATH
SUMMARY: First blind football captian among victims of haveri accident

Savre Digital

Recent Posts

കോഴിക്കോട്ടെ വയോധികരായ സഹോദരിമാരുടെ മരണം കൊലപാതകം; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

കോഴിക്കോട്: വയോധികരായ സഹോദരിമാരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. ഇവരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി.…

3 hours ago

അമ്പൂരിയില്‍ മയക്കുവെടി വച്ച് പിടികൂടിയ പുലി ചത്തു

തിരുവനന്തപുരം: അമ്പൂരിയില്‍നിന്നു മയക്കുവെടി വച്ച് പിടികൂടിയ പുലി ചത്തു. ഇന്നലെ നെയ്യാറിലെ പരിചരണ കേന്ദ്രത്തിലേക്കാണു പുലിയെ മാറ്റിയത്. പുലിയെ നിരീക്ഷിക്കാനായി…

4 hours ago

വോട്ടർ പട്ടികയിലെ ക്രമക്കേട് പരിശോധിക്കണം; തിരഞ്ഞെടുപ്പ് കമ്മിഷന് അപ്പീൽ നൽകി കർണാടക കോണ്‍ഗ്രസ്

ബെംഗളൂരു: കർണാടകയില്‍ വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപണങ്ങള്‍ സംബന്ധിച്ച് അന്വേഷിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് അപ്പീൽ നൽകി കർണാടക ഉപമുഖ്യമന്ത്രി ഡി കെ…

4 hours ago

ലോകത്തെ ഏറ്റവും വലിയ ആഢംബരക്കപ്പലിന്റെ വാട്ടർ സ്ലൈഡ് തകർന്നു, ഒരാൾക്ക് പരുക്ക്

വാഷിങ്ടണ്‍: ലോകത്തെ ഏറ്റവുംവലിയ ആഡംബരക്കപ്പലായ 'ഐക്കണ്‍ ഓഫ് ദ സീസി'ലെ വാട്ടർ സ്ലൈഡ് തകർന്ന് ഒരാൾക്ക് പരുക്കേറ്റു. കപ്പലിലെ വിനോദങ്ങളുടെ…

5 hours ago

കര്‍ണാടക സംസ്ഥാന യുവജനോത്സവത്തിന് വർണ്ണാഭ തുടക്കം

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ കര്‍ണാടകയിലെ യുവാക്കള്‍ക്കായി സംഘടിപ്പിക്കുന്ന യുവജനോത്സവത്തിന് ഇന്ദിരാനഗര്‍ കൈരളീ നികേതന്‍ എഡൃൂക്കേഷന്‍ ട്രസ്റ്റ് ക്യാമ്പസില്‍ തുടക്കമായി.…

5 hours ago

കായിക മത്സരങ്ങൾ മാറ്റിവച്ചു

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ ഞായറാഴ്ച (10-08-2025) നടത്താൻ നിശ്ചയിച്ചിരുന്ന കായിക മത്സരങ്ങൾ പ്രതികൂല കാലാവസ്ഥ കാരണം മാറ്റിവച്ചു. മത്സരങ്ങള്‍ സെപ്തമ്പര്‍…

5 hours ago