Categories: KARNATAKATOP NEWS

ഹാസനിൽനിന്ന് 12 ജെഡിഎസ് നേതാക്കൾ കോൺഗ്രസിലേക്ക്

ബെംഗളൂരു: കര്‍ണാടകയില്‍ ജെഡിഎസിന്റെ ശക്തികേന്ദ്രമായ ഹാസനിൽനിന്ന് പാര്‍ട്ടിയുടെ 12  നേതാക്കൾ പാര്‍ട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. ഇതിനുപുറമേ ബിജെപിയിൽനിന്നുള്ള നാല് പ്രാദേശികനേതാക്കളും കോൺഗ്രസിൽ ചേർന്നു. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിൽ പാർട്ടിയിലേക്കുവന്നവരെ സ്വീകരിച്ചു. 2028-ലെ തിരഞ്ഞെടുപ്പിൽ ഹാസനിലെ ഏഴ് നിയമസഭാസീറ്റും കോൺഗ്രസിന് നേടാൻ കഴിയുമെന്നും ജെഡിഎസ്-ബിജെപി സഖ്യം അടുത്ത തിരഞ്ഞെടുപ്പിൽ നടക്കില്ലെന്നും ശിവകുമാർ പറഞ്ഞു.

ഹാസൻ ജില്ലയിൽ ഏഴ് നിയമസഭാ മണ്ഡലങ്ങളാണുള്ളത്. 2023-ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയത് അർസികെരെ എന്ന ഒറ്റ സീറ്റ് മാത്രമാണ്. ശ്രാവണബലഗോള, ഹസ്സൻ, ഹോളേനർസിപുര, അർക്കൽഗുഡു എന്നീ നാല് സീറ്റുകൾ ജെഡി(എസ്) സ്വന്തമാക്കി. ബിജെപിക്ക് രണ്ട് സീറ്റുകൾ ഉണ്ട് – ബേലൂർ, സകലേഷ്പൂർ. മറ്റുപാർട്ടികളിൽനിന്നുള്ള പ്രാദേശികനേതാക്കളെ കൂട്ടത്തോടെ പാർട്ടിയിലേക്ക് കൊണ്ടുവരുന്നത് വരാനിരിക്കുന്ന ജില്ലാ, താലൂക്ക്, പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ ഗുണംചെയ്യുമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ.
<BR>
TAGS : JDS, CONGRESS, DK SHIVAKUMAR,
SUMMARY : 12 JDS leaders from Hassan join Congress,

Savre Digital

Recent Posts

കള്ളവോട്ട് ആരോപണം: തിരഞ്ഞെടുപ്പ് കമ്മിഷനെതിരായ ഏറ്റുമുട്ടൽ കടുപ്പിച്ച് ബെംഗളൂരുവിൽ നാളെ രാഹുൽ ഗാന്ധിയുടെ പ്രതിഷേധം

ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…

4 hours ago

മതപരിവർത്തന ആരോപണം; ഒഡിഷയിൽ മലയാളി വൈദികർക്കും കന്യാസ്ത്രീകൾക്കുമെതിരെ ആക്രമണം

ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…

4 hours ago

സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിടുന്നു; തുടരാൻ ആഗ്രഹമില്ലെന്ന് മാനേജ്മെന്റിനെ അറിയിച്ചതായി റിപ്പോർട്ട്

ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…

4 hours ago

ചാമുണ്ഡി ഹിൽസിൽ കർണാടക ആർടിസി ബസ് മറിഞ്ഞു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…

5 hours ago

രാഹുലിന്റെ പ്രതിഷേധ റാലി; ബെംഗളൂരുവിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…

6 hours ago

തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു

തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…

6 hours ago