ബെംഗളൂരു: ഹാസനിൽ നിന്ന് കാണാതായ മൂന്ന് സ്കൂൾ വിദ്യാർഥികളെ ബെംഗളൂരുവിൽ കണ്ടെത്തി. ബുധനാഴ്ച രാവിലെ 7.30 ഓടെയാണ് സക്ലേഷ്പുർ താലൂക്കിലെ കുനിഗനഹള്ളിയിൽ നിന്ന് ശരത്, ധനഞ്ജയ, മുരളി എന്നീ മൂന്ന് കുട്ടികളെ കാണാതായത്. സ്കൂളിലേക്ക് പോയ കുട്ടികൾ പിന്നീട് വീട്ടിലേക്ക് തിരിച്ചെത്തിയിരുന്നില്ല. മൂവരും അഡാരവള്ളിയിലെ ഗവൺമെന്റ് ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥികളാണ്.
രക്ഷിതാക്കളുടെ പരാതിയിൽ കേസെടുത്ത പോലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ കണ്ടെത്തിയത്. ഹാസനിൽ നിന്ന് മൈസൂരുവിലേക്ക് പോയ കുട്ടികൾ ഇവിടെ നിന്നും ബെംഗളൂരുവിലേക്ക് എത്തുകയായിരുന്നു. ഇവർ എന്തിനാണ് വീടുവിട്ടു പോയതെന്ന കാര്യം വ്യക്തമല്ല. കുട്ടികളെ രക്ഷിതാക്കളെ തിരിച്ചേൽപ്പിച്ചതായി പോലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
TAGS: BENGALURU | MISSING
SUMMARY: Three Class 10 boys missing from Sakleshpur village found in B’luru
തിരുവനന്തപുരം: നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്കായി (വാർഷിക വരുമാനം ഒന്നരലക്ഷം രൂപയിൽ താഴെ) സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന…
കണ്ണൂര്‍: പയ്യന്നൂരില്‍ ടാങ്കര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. കണ്ണൂര്‍ – കാസറഗോഡ് ദേശീയ പാതയില്‍ പയ്യന്നൂര്‍…
കൊച്ചി: പോലീസ് മർദനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയതിന്റെ പേരിൽ യുവാവിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പോലീസ് സ്റ്റേഷനിലെത്തിയ ഗർഭിണിയായ സ്ത്രീയുടെ മുഖത്തടിച്ച് സിഐ.…
ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈന്‍ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമായ വാര്‍ത്ത. രാഷ്ട്രീയ വിദ്യാലയ ( ആര്‍ വി) റോഡ്…
മസ്‌കത്ത്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒമാന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഓർഡർ ഓഫ് ഒമാൻ'. ഇന്ത്യയും ഒമാനും തമ്മിലുള്ള ഉഭയകക്ഷി…
പാലക്കാട്: പാലക്കാട് ധോണിയില്‍ കാറിന് തീപ്പിടിച്ച് ഒരാള്‍ മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം നാലിന് മുണ്ടൂര്‍ വേലിക്കാട് റോഡിലുണ്ടായ സംഭവത്തില്‍ മരിച്ചയാളെ…