Categories: TOP NEWS

ഹിറ്റ്‌മാൻ ഇനി ഡക്ക്മാൻ കൂടി; ഏറ്റവും കൂടുതൽ തവണ ഡക്ക് ആയ താരമായി രോഹിത് ശർമ്മ

ഇന്ത്യൻ പ്രീമിയർ ലീഗില്‍ ഏറ്റവും കൂടുതല്‍ തവണ ഡക്കില്‍ പുറത്താക്കുന്ന താരം എന്ന മോശം റെക്കോർഡ് ഇനി രോഹിത് ശർമയുടെ പേരിൽ. ഇന്ന് രാജസ്ഥാൻ റോയല്‍സിനെതിരെ ഡക്കില്‍ പുറത്തായതോടെ ദിനേഷ് കാർത്തികിന്റെ റെക്കോർഡിനൊപ്പം രോഹിത് എത്തി.

ഇന്ന് നടന്ന മത്സരത്തിലെ ആദ്യ ഓവറില്‍ ട്രെന്റ് ബോള്‍ട്ടിന്റെ പന്തില്‍ ഗോള്‍ഡൻ ഡക്കായാണ് രോഹിത് ശർമ കളം വിട്ടത്. ഇത് രോഹിത് ശർമയുടെ ഐപിഎല്‍ ചരിത്രത്തിലെ പതിനേഴാം ഡക്ക് ആണ്. ദിനേശ് കാർത്തിക് മാത്രമാണ് ഇതിനു മുമ്പ് ഇത്രയധികം ഡക്കില്‍ പുറത്തായിട്ടുള്ളത്. ഐപിഎൽ ചരിത്രത്തിലെ 17-ാം ഡക്കായിരുന്നു ഹിറ്റ്മാൻ്റേത്.

ക്യാപ്റ്റനല്ലാതെ ആദ്യമായി ഹോം ഗ്രൗണ്ടില്‍ ഇറങ്ങിയ രോഹിത് ഡക്കായത് ആരാധകരെയും നിരാശരാക്കി. നിശ്ചിത ഓവറിൽ മുംബൈക്ക് 9 വിക്കറ്റ് നഷ്ടത്തിൽ 125 റൺസ് നേടാനാണ് സാധിച്ചത്. തുടർച്ചയായ രണ്ടു തോൽവി നേരിട്ട മുംബൈക്ക് നിർണായകമാണ് ആദ്യ ഹോം മത്സരം.

The post ഹിറ്റ്‌മാൻ ഇനി ഡക്ക്മാൻ കൂടി; ഏറ്റവും കൂടുതൽ തവണ ഡക്ക് ആയ താരമായി രോഹിത് ശർമ്മ appeared first on News Bengaluru.

Savre Digital

Recent Posts

‘മിന്നായം പോലെ മെസ്സി’; കൊല്‍ക്കത്തയില്‍ ആരാധക രോഷം, സ്റ്റേഡിയം തകര്‍ത്തു

കൊല്‍ക്കത്ത: ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയെ കാണാൻ ആവശ്യത്തിന് സമയം ലഭിച്ചില്ല എന്ന കാരണത്താല്‍ പ്രകോപിതരായി ആരാധകർ. ഇന്ത്യൻ സന്ദർശനത്തിന്റെ…

9 minutes ago

‘ജനം പ്രബുദ്ധരാണ്; എത്ര മറച്ചാലും അവര്‍ കാണേണ്ടത് കാണും’: രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുന്നേറ്റത്തില്‍ പ്രതികരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. 'ജനം പ്രബുദ്ധരാണ്, എത്ര ബഹളം വച്ചാലും അവര്‍…

2 hours ago

പന്തളത്ത് ബിജെപിക്ക് കനത്ത തിരിച്ചടി; നഗരസഭ ഭരണം ഉറപ്പിച്ച്‌ എല്‍ഡിഎഫ്

പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പില്‍ ശബരിമല വിവാദം ശക്തമായ പ്രചാരണ വിഷയമായിട്ടും, പത്തനംതിട്ടയിലെ പന്തളം മുനിസിപ്പാലിറ്റിയില്‍ ഭരണം നിലനിർത്താൻ ബി.ജെ.പിക്ക് സാധിച്ചില്ല.…

3 hours ago

പെരിന്തല്‍മണ്ണയില്‍ ചരിത്രം കുറിച്ച്‌ യുഡിഎഫ്; നഗരസഭയില്‍ 30 വര്‍ഷത്തെ ഇടത് ഭരണം അവസാനിച്ചു

പെരിന്തല്‍മണ്ണ: മൂന്ന് പതിറ്റാണ്ടുകളായി ഇടതുപക്ഷം ഭരിച്ചിരുന്ന പെരിന്തല്‍മണ്ണ നഗരസഭ ഇത്തവണ യു.ഡി.എഫ്. പിടിച്ചെടുത്ത് ചരിത്രം കുറിച്ചു. 1995-ല്‍ നഗരസഭ രൂപീകൃതമായ…

4 hours ago

മുത്തോലി പഞ്ചായത്തില്‍ 5 വര്‍ഷത്തെ ബിജെപി കുത്തക തകര്‍ത്ത് എം ജി ഗോപിക

പാലാ: പഠന പോരാട്ടത്തിനൊപ്പം ജനപ്രതിനിധിയായി നാടിനെ നയിക്കാൻ തിരഞ്ഞെടുപ്പ് ഗോദയില്‍ കന്നിയങ്കത്തിന് ഇറങ്ങിയ എല്‍ഡിഎഫ് സ്ഥാനാർഥി എം.ജി.ഗോപിക വിജയിച്ചു. മുത്തോലി…

5 hours ago

തദ്ദേശ തിരഞ്ഞെടുപ്പ്; ജയിച്ചവരില്‍ ബെംഗളൂരു മലയാളികളും

ബെംഗളൂരു: കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ജയിച്ചവരില്‍ രണ്ട് ബെംഗളൂരു മലയാളികളും. കേരളസമാജം ബാംഗ്ലൂർ മുൻ പ്രസിഡന്റും വേൾഡ് മലയാളി കൗൺസിൽ…

5 hours ago