ബെയ്‌റൂട്ട്: ലെബനനിൽ ഹിസ്ബുള്ളക്കെതിരെ ആക്രമണം തുടർന്ന് ഇസ്രയേൽ. ഹിസ്ബുള്ളയുടെ സെൻട്രൽ കൗൺസിൽ ഡപ്യൂട്ടി ഹെഡ് നബീൽ കൗക്കിനെ വ്യോമാക്രമണത്തിലൂടെ വധിച്ചതായി ഇസ്രയേൽ ഔദ്യോഗിക വാർത്താക്കുറിപ്പിൽ അവകാശപ്പെട്ടു. അതേസമയം സംഭവത്തിൽ ഹിസ്ബുള്ള ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഹിസ്ബുള്ളയുടെ മധ്യതലത്തിലെ ഡപ്യൂട്ടി മേധാവിയായ നബീല്‍ കൗക്ക് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗമാണ്. 1980 മുതൽ ഹിസ്ബുള്ളയുടെ ഭാഗമാണ് നബീൽ കൗക്ക്. 2006 ല്‍ ഇസ്രയേലുമായി നടന്ന യുദ്ധത്തില്‍ നിര്‍ണായക പങ്കു വഹിച്ചിരുന്നു. അന്ന് ഹിസ്ബുള്ളയുടെ നിലപാടുകള്‍ വ്യക്തമാക്കാനും സുരക്ഷാകാര്യങ്ങളടക്കം ചര്‍ച്ച ചെയ്യാനും മാധ്യമങ്ങളില്‍ പതിവായി പ്രത്യക്ഷപ്പെട്ടിരുന്നു. നസ്റല്ലയുടെ പിന്‍ഗാമിയായി പറഞ്ഞിരുന്ന പേരുകളിലൊന്നും കൗക്കിന്റേതായിരുന്നു. 2020 ൽ അമേരിക്ക ഇദ്ദേഹത്തിന് വിലക്കേർപ്പെടുത്തിയിരുന്നു.
ഒരാഴ്ചക്കിടെ ഹിസ്ബുള്ളയ്ക്ക് തങ്ങളുടെ നിരവധി നേതാക്കളെയും ഉന്നതരെയും ഇസ്രയേൽ ആക്രമണത്തിൽ നഷ്ടമായിട്ടുണ്ട്. സേനയുടെ തലവൻ ഹസ്സൻ നസ്രള്ളയെ വെള്ളിയാഴ്ചയാണ് ബെയ്റൂട്ടിൽ നടത്തിയ വ്യോമാക്രമണത്തിലൂടെ ഇസ്രയേൽ വധിച്ചത്.
<br>
TAGS : HEZBOLLAH | ISRAEL LEBANON WAR
SUMMARY : Israel also killed Hezbollah commander Nabil Kaouk
ന്യൂഡല്‍ഹി: ഡല്‍ഹി സ്ഫോടനത്തിന് പിന്നാലെ അൽ ഫലാഹ് സർവകലാശാലയ്‌ക്കെതിരെ നടപടി. സർവകലാശാലയ്‌ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റർ ചെയ്തു. വ്യാജരേഖ ചമയ്ക്കൽ, ക്രമക്കേടുകൾ…
തിരുവനന്തപുരം: ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് തിരുമലയുടെ മരണത്തിൽ പൂജപ്പുര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ആത്മഹത്യാക്കുറിപ്പിൽ പേരെടുത്ത് പരാമർശിച്ചിട്ടുള്ള ബിജെപി…
ബെംഗളൂരു: കുടക് ജില്ലയിലെ സിദ്ധാപുരയ്ക്ക് സമീപം കാറിനുള്ളിൽ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി. ഹരിയാന സ്വദേശിനിയായ നങ്കിദേവി…
കോഴിക്കോട്: ട്രെയിനിൽ ആഭരണങ്ങൾ മോഷ്ടിച്ച കേസിലെ പ്രതികൾ പിടിയിൽ. 50 ലക്ഷം രൂപയോളം വില വരുന്ന സ്വർണ, ഡയമണ്ട് ആഭരണങ്ങളാണ്…
ബെംഗളൂരു: കർണാടകയിലെ യാദ്ഗിറിൽ സർക്കാർ ഉദ്യോഗസ്ഥയെ കാർ തടഞ്ഞ് വെട്ടിക്കൊന്നു. സാമൂഹിക ക്ഷേമ വകുപ്പിലെ സെക്കൻഡ് ഡിവിഷൻ അസിസ്റ്റന്റായ അഞ്ജലി…
ബെംഗളൂരു: എം.എസ് പാളയ സിംഗാപുര ശ്രീഅയ്യപ്പ ക്ഷേത്രത്തിൽ മണ്ഡല മകരവിളക്ക് മഹോത്സവം നവംബർ 16 മുതൽ ജനുവരി 14 വരെ…