ബയ്റുത്ത്: മുതിര്‍ന്ന ഹിസ്ബുള്ള നേതാവ് ഷെയ്ഖ് മുഹമ്മദ് അലി ഹമാദിയെ വീട്ടില്‍ അജ്‍ഞാതന്‍റെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കിഴക്കന്‍ ലെബനനിലെ ബെക്കാ വാലി മേഖലയിലെ മച്ച്ഘരയിലുള്ള വീട്ടില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. ഹമാദിക്ക് ആറു തവണ വെടിയേറ്റതായി ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തു. ഹമാദിയെ ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല.
153 യാത്രക്കാരും ജീവനക്കാരുമായി ഏഥൻസിൽ നിന്ന് റോമിലേക്ക് പോകുകയായിരുന്ന വിമാനം ഹൈജാക്ക് ചെയ്തതിന് യു.എസ് ഫെഡറൽ ഏജൻസിയായ എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് തീവ്രവാദി പട്ടികയിൽ ഉൾപ്പെട്ട വ്യക്തിയാണ് ഹമാദി. ലെബനീസ് അധികൃതർ സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായാണ് വിവരം.
ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള 60 ദിവസത്തെ വെടിനിർത്തൽ കരാർ അവസാനിക്കുന്നതിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേയാണ് ഹമാദിയുടെ വധം. ജനുവരി 26 വരെ തെക്കൻ ലെബനനിൽ നിന്ന് ഇസ്രായേൽ സൈന്യത്തെ പിൻവലിക്കണമെന്നും ഹിസ്ബുള്ള ഇസ്രായേൽ അതിർത്തിയിൽ നിന്ന് ലിറ്റാനി നദിക്ക് വടക്ക് ദിശയിലേക്ക് പിൻവാങ്ങണമെന്നുമാണ് കരാർ.
അതേസമയം കൊലപാതകത്തിന് രാഷ്ട്രീയമില്ലെന്നും വര്‍ഷങ്ങളായുള്ള കുടുംബ വഴക്കാണ് വെടിവയ്പ്പില്‍ കലാശിച്ചതെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യം ലെബനീസ് അധികൃതര്‍ പരിശോധിച്ചുവരികയാണ്.
2023 ല്‍ ഹമാസ്– ഇസ്രായേല്‍ യുദ്ധത്തിന് പിന്നാലെയാണ് ലെബനന്‍ അതിര്‍ത്തിയില്‍ ഇസ്രായേലുമായി ഹിസ്ബുള്ള സംഘര്‍ഷം ആരംഭിച്ചത്. ഇരുപക്ഷവും തമ്മിലുള്ള സംഘർഷത്തിൽ 1.2 ലക്ഷത്തിലധികം ലെബനീസ് ജനങ്ങളെയും 50,000 ഓളം ഇസ്രായേലികളെയും മാറ്റിപ്പാർപ്പിച്ചിരുന്നു. ഷെല്ലാക്രമണങ്ങളിൽ നിരവധിപേർക്ക് ജീവൻ നഷ്ടമായി. ഹിസ്ബുള്ള വിതരണ ശ്രംഖല അട്ടിമറിച്ച ഇസ്രയേല്‍, ഹിസ്ബുള്ള പേജറുകളില്‍ സ്ഫോടനം നടത്തി നിരവധി മുന്‍നിര നേതാക്കളെ കൊലപ്പെടുത്തിയിരുന്നു.
<br>
TAGS : HEZBOLLAH
SUMMARY : Hezbollah leader Sheikh Muhammad Ali Hamadi was shot dead
ബെംഗളൂരു: നൃത്ത വിദ്യാലയമായ നാട്യാഞ്ജലി സ്കൂൾ ഓഫ് പെർഫോമിംഗ് ആര്‍ട്സിന്റെ പത്താം വാർഷികാഘോഷവും ഗജ്ജെ പൂജയും മല്ലേശ്വരം ചൗഡയ്യ മെമ്മോറിയൽ…
പത്തനംതിട്ട: ശബരിമലയില്‍ ഇന്ന് മണ്ഡലപൂജ. രാവിലെ 10.10നും 11.30നും ഇടയിലുള്ള മുഹൂർത്തത്തിലാണ് തങ്ക അങ്കി ചാർത്തിയുള്ള പൂജ. മണ്ഡല പൂജയോട്…
ബെംഗളൂരു: ശ്രീനാരായണ സമിതിയില്‍ അൾസൂർ ഗുരുമന്ദിരത്തിൽ ചതയപൂജ നടത്തി. ഗുരുദേവ കൃതികളുടെ പാരായവും ഉണ്ടായിരുന്നു. സമിതി പൂജാരി ആധിഷ് ശാന്തി…
അഗർത്തല: ത്രിപുര നിയമസഭ സ്പീക്കർ ബിശ്വബന്ധു സെൻ അന്തരിച്ചു. 72 വയസായിരുന്നു. പക്ഷാഘാതത്തിനെ തുടർന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ്…
ബെംഗളൂരു: ന്യൂ തിപ്പസാന്ദ്ര അയ്യപ്പ ക്ഷേത്രത്തില്‍ വാർഷികോത്സവം സംഘടിപ്പിച്ചു. നടത്തി. ദീപാരാധനക്ക് ശേഷം വൈസ് പ്രസിഡന്റ് എ.വി. മോഹൻദാസ്, സെക്രട്ടറി…
കോഴിക്കോട്: താമരശ്ശേരിയിൽ ഫോണിന്റെ തിരിച്ചടവ് തെറ്റിയതിന് യുവാവിന് ക്രൂരമർദനം. താമരശ്ശേരി അണ്ടോണ മൂഴിക്കുന്നത്ത് അബ്ദുറഹ്മാനാണ് (41) വീട്ടിൽ നിന്ന് വിളിച്ചിറക്കി…