ബെംഗളൂരു: ഹീലിയം വാതകം ശ്വസിച്ച് ടെക്കി യുവാവിന് ദാരുണാന്ത്യം. ഹാസൻ സ്വദേശിയായ യാഗ്നിക് (24) ആണ് മരിച്ചത്. ബെംഗളൂരുവിലെ സ്വകാര്യ ഹോട്ടലിലാണ് യാഗ്നിക്കിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിപ്രോയിലെ ജീവനക്കാരനായിരുന്നു യാഗ്നിക്.
തിങ്കളാഴ്ചയാണ് യാഗ്നിക് ഹോട്ടലിൽ മുറിയെടുത്തത്. ചൊവ്വാഴ്ച ഹോട്ടൽ ജീവനക്കാർ വിളിച്ചിട്ടും യാഗ്നിക് പ്രതികരിക്കാതിരുന്നതോടെ ജീവനക്കാർ പോലീസിനെ വിവരമറിയിച്ചു. പോലീസ് എത്തിയ ശേഷം മാസ്റ്റർ കീ ഉപയോഗിച്ച് മുറി തുറന്നപ്പോൾ യാഗ്നിക്കിനെ അബോധാവസ്ഥയിൽ കിടക്കുന്നതാണ് കണ്ടത്.
ഉടൻ തന്നെ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആത്മഹത്യ സാധ്യത പോലീസ് പരിശോധിക്കുന്നുണ്ട്. മുറിക്കുള്ളിൽ ഹീലിയം ഗ്യാസ് വന്നത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുന്നുണ്ട്. സംഭവത്തിൽ കേസെടുത്തതായും പോലീസ് പറഞ്ഞു.
TAGS: BENGALURU | DEATH
SUMMARY: Techie found dead inhaling helium gas at hotel
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…