ബെംഗളൂരു: പൊതുസ്ഥലങ്ങളിൽ ഹുക്ക വിൽക്കുന്നതിനും ഉപയോഗിക്കുന്നതിനും സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ നിരോധനം ശരിവച്ചു കർണാടക ഹൈക്കോടതി. ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന ഹുക്ക ഉപയോഗം ഏകദേശം 100 സിഗരറ്റ് വലിക്കുന്നതിന് തുല്യമാണെന്ന് കോടതി നിരീക്ഷിച്ചു. നിരോധിത പദാർത്ഥമായ മൊളാസസിൽ ഹുക്കയില്‍ അടങ്ങിയിട്ടുണ്ട്. പുകയില അടങ്ങിയിട്ടില്ല എന്ന കാരണത്താൽ ഹെർബൽ ഹുക്ക പോലും നിയന്ത്രണവിധേയമാക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു.
ആർ. ഭരതും ഹുക്ക ബാറുടമകളും സമർപ്പിച്ച വിവിധ ഹർജികൾ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എം.നാഗപ്രസന്നയുടെ ഉത്തരവ് പുറപ്പെടുവിച്ചത്. ഹുക്ക ബാറുകൾ ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിൽ ഹുക്ക വിൽപനയും ഉപയോഗവും നിരോധിച്ചുകൊണ്ട് 2024 ഫെബ്രുവരി 7ലെ സംസ്ഥാന സർക്കാരിൻ്റെ വിജ്ഞാപനത്തിൻ്റെ നിയമസാധുതയാണ് ഹർജിക്കാർ ചോദ്യം ചെയ്തത്.
The post ഹുക്ക നിരോധനം ശരിവച്ച് കർണാടക ഹൈക്കോടതി appeared first on News Bengaluru.
കോഴിക്കോട്: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ കാര്യത്തില്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് കാന്തപുരത്തിന്റെ ഓഫീസ്.ഇത് സംബന്ധിച്ച് കാന്തപുരത്തിന്റെ…
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവില കുറഞ്ഞു. തുടർച്ചയായ രണ്ട് ദിവസം സ്വർണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്.…
ബെംഗളൂരു: 2028ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യശ്വന്ത്പുര മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായി എം. രുദ്രേഷിനെ മുൻ മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പ പ്രഖ്യാപിച്ചു.…
ന്യൂഡൽഹി: യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന അവകാശവാദം കേന്ദ്ര വിദേശകാര്യമന്ത്രാലയം തള്ളി. നിമിഷ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ…
മംഗളൂരു: ദക്ഷിണ കന്നഡയിലെ മുൾക്കിയിൽ കിണറ്റിൽ വീണ പുലിക്കുട്ടി ഷോക്കേറ്റ് ചത്തു. 6 മാസം പ്രായമായ പുലിയെയാണ് കിണറ്റിനുള്ളിൽ ചത്ത…