ബെംഗളൂരു: പൊതുസ്ഥലങ്ങളിൽ ഹുക്ക വിൽക്കുന്നതിനും ഉപയോഗിക്കുന്നതിനും സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ നിരോധനം ശരിവച്ചു കർണാടക ഹൈക്കോടതി. ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന ഹുക്ക ഉപയോഗം ഏകദേശം 100 സിഗരറ്റ് വലിക്കുന്നതിന് തുല്യമാണെന്ന് കോടതി നിരീക്ഷിച്ചു. നിരോധിത പദാർത്ഥമായ മൊളാസസിൽ ഹുക്കയില്‍ അടങ്ങിയിട്ടുണ്ട്. പുകയില അടങ്ങിയിട്ടില്ല എന്ന കാരണത്താൽ ഹെർബൽ ഹുക്ക പോലും നിയന്ത്രണവിധേയമാക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു.
ആർ. ഭരതും ഹുക്ക ബാറുടമകളും സമർപ്പിച്ച വിവിധ ഹർജികൾ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എം.നാഗപ്രസന്നയുടെ ഉത്തരവ് പുറപ്പെടുവിച്ചത്. ഹുക്ക ബാറുകൾ ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിൽ ഹുക്ക വിൽപനയും ഉപയോഗവും നിരോധിച്ചുകൊണ്ട് 2024 ഫെബ്രുവരി 7ലെ സംസ്ഥാന സർക്കാരിൻ്റെ വിജ്ഞാപനത്തിൻ്റെ നിയമസാധുതയാണ് ഹർജിക്കാർ ചോദ്യം ചെയ്തത്.
The post ഹുക്ക നിരോധനം ശരിവച്ച് കർണാടക ഹൈക്കോടതി appeared first on News Bengaluru.
തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ ഒമ്പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം,…
വയനാട്: വയനാട് യൂത്ത് കോൺഗ്രസിൽ കൂട്ട നടപടി. മണ്ഡലം പ്രസിഡന്റുമാർക്കും നിയോജകമണ്ഡലം പ്രസിഡന്റുമാർക്കും സസ്പെൻഷൻ. സംഘടനാ രംഗത്ത് നിർജീവം എന്ന്…
ബെംഗളൂരു: നഗരത്തിൽ അടുത്ത 5 ദിവസം കൂടി മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് നഗര…
ബെംഗളുരു: സഹോദരന്റെ എട്ടും ആറും വയസ്സുള്ള ആൺകുട്ടികളെ യുവാവ് ചുറ്റികയും ഇരുമ്പുവടിയും ഉപയോഗിച്ച് അടിച്ചുകൊന്നു. ഹെബ്ബഗോഡി പോലീസ് സ്റ്റേഷൻ പരിധിയിലെ…
തിരുവനന്തപുരം: കനത്ത മഴയിലും കാറ്റിലും സംസ്ഥാനത്ത് നാല് പേര്‍ മരണപ്പെട്ടു. ഒരാളെ കാണാതായി. രണ്ടുപേർ കണ്ണൂരിലും രണ്ടു പേര്‍ ഇടുക്കിയിലുമാണ്…
ബെംഗളൂരു: മാഗഡി റോഡിൽ ജ്വല്ലറി ഉടമയെയും ജീവനക്കാരനെയും തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി 18.4 ലക്ഷം രൂപയുടെ സ്വർണം കവർന്നു. കഴിഞ്ഞ…