ബെംഗളൂരു : ഹുബ്ബള്ളിയിൽ പേപ്പട്ടിയുടെ ആക്രമണത്തില്‍ മുപ്പതിലധികം പേര്‍ക്ക് പരുക്കേറ്റു. തിങ്കളാഴ്ച വൈകീട്ട് ഗോകുല റോഡ് അക്ഷയ് പാർക്കിന് സമീപത്താണ് സംഭവം. ഗുരുതരമായി പരുക്കേറ്റ 16 പേരെ ഹുബ്ബള്ളി കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വോളിബോൾ കളിച്ചുകൊണ്ടിരുന്നവരെയാണ് നായ ആദ്യം ആക്രമിച്ചത്. തുടര്‍ന്ന് കാൽനടയാത്രക്കാരെ ആക്രമിക്കുകയായിരുന്നു. വിദ്യാർഥികള്‍, ഫാക്ടറി ജീവനക്കാര്‍, കൂലി തൊഴിലാളികള്‍ ഉള്‍പ്പെടെ ആക്രമണത്തിനിരയായതായി പോലീസ് പറഞ്ഞു. തിരക്കേറിയ ഗോകുല റോഡിലെത്തിയ നായ കണ്ണിൽക്കണ്ടവരെയെല്ലാം കടിക്കുകയായിരുന്നു.സംഭവത്തില്‍ ഹുബ്ബള്ളി-ധാർവാഡ് കോർപ്പറേഷന് അധികൃതര്‍ക്കെതിരെ പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്തെത്തി. രാത്രിയോടെ കോർപ്പറേഷൻ ജീവനക്കാർ നായയെ പിടികൂടി.
<BR>
TAGS : STRAY DOG ATTACK | HUBBALLI
മലപ്പുറം: എട്ടുവയസ്സുകാരിയെ ബലാത്സംഗംചെയ്ത കേസില്‍ ബന്ധുവായ അമ്പത്തിരണ്ടുകാരന് 97 വർഷം കഠിനതടവും 7.75 ലക്ഷം രൂപ പിഴയും ശിക്ഷ. മഞ്ചേരി…
ന്യൂഡൽഹി: വ്യോമപാത അടച്ചത് നീട്ടി ഇന്ത്യ. പാക് വിമാനങ്ങള്‍ക്ക് ഒക്ടോബർ 24 വരെ പ്രവേശനമില്ല. പാകിസ്ഥാൻ വ്യോമപാത അടച്ചത് തുടരുന്നതിന്…
ഇൻഡോർ: കെട്ടിടം തകർന്നുവീണ് രണ്ട് പേർ മരിച്ചു. അപകടത്തിൽ 12 പേർക്ക് പരിക്ക്. ജവഹർ മാർഗിൽ പ്രേംസുഖ് ടാക്കീസിന് പിന്നിലെ…
വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറില്‍ ഒളിച്ചിരുന്ന് അഫ്ഗാന് ബാലന് ഇന്ത്യയിലെത്തി. ഞായറാഴ്ച രാവിലെ കാബൂളിൽ നിന്ന് ഡൽഹിയിലേക്ക് വന്ന വിമാനത്തിലായിരുന്നു 13വയസുകാരന്റെ…
ന്യൂഡൽഹി: 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്നു രാഷ്ട്രപതി ദ്രൗപദി മുർമു സമ്മാനിക്കും. വൈകുന്നേരം നാലിന് ഡൽഹി വിജ്ഞാൻ ഭവനിൽ…
പാരീസ്: ഫുട്ബോളിലെ ഏറ്റവും അഭിമാനകരമായ വ്യക്തിഗത പുരസ്കാരമായ ബാലൺ ഡി ഓർ പുരസ്കാരം സ്വന്തമാക്കി പിഎസ്ജി താരം ഒസ്മാൻ ഡെംബെലെ.…