ബെംഗളൂരു: ഹുന്‍സൂരില്‍ വൃദ്ധ ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. നാദപ്പനഹള്ളി ബിലെക്കര ഹോബ്ലി സ്വദേശികളായ രംഗസ്വാമി ഗൗഡ (65), ഭാര്യ ശാന്തമ്മ (52) എന്നിവരെയാണ് ഇവരുടെ സ്വന്തം ഫാം ഹൗസില്‍ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇന്ന് വൈകിട്ട് വൈകുന്നേരം 4 മണിയോടെയാണ് സംഭവം.
ഫാം ഹൗസിലേക്ക് ജോലി സാധനങ്ങള്‍ എടുക്കാന്‍ വന്ന ഗണേഷ് എന്ന തൊഴിലാളിയാണ് ശാന്തമ്മയെ വീടിനുള്ളിൽ രക്തത്തിൽ കുളിച്ചുകിടക്കുന്നതും, കാലിത്തൊഴുത്തിൽ രംഗസ്വാമി ഗൗഡയ്ക്ക് ഗുരുതരമായി പരുക്കേറ്റതായും കണ്ടത്. ഉടന്‍ തന്നെ ഇയാള്‍ പ്രദേശവാസികളെ വിവരമറിയിച്ചെങ്കിലും ആളുകള്‍ എത്തുമ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. വിവരമറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. വിരലടയാളവിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പട്ടാപകല്‍ നടന്ന ഇരട്ട കൊലപാതകം ഗ്രാമത്തിൽ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
<BR>
TAGS : MURDER | HUNSUR
SUMMARY : Elderly couple found murdered in Hunsur
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് യുഡിഎഫിനോട് നാലു സീറ്റുകള്‍ ആവശ്യപ്പെടുമെന്ന് പി വി അന്‍വര്‍. ഇതുമായി ബന്ധപ്പെട്ട് ഉടന്‍…
ചെന്നൈ: ദ്രാവിഡ ഭാഷാ ട്രാൻസ്ലേറ്റർസ് അസോസിയേഷന്റെ(ഡിബിടിഎ) നേതൃത്വത്തിൽ ജനുവരി 9, 10 തീയതികളിൽ ചെന്നൈയിൽ വിവർത്തന ശില്പശാലകൾ സംഘടിപ്പിക്കുന്നു. ദ്രാവിഡ…
ഇടുക്കി: ഇടുക്കി ഉപ്പുതറയില്‍ ഭർത്താവ് ഭാര്യയെ തലയ്ക്ക് അടിച്ചുകൊന്നു. ഉപ്പുതറ മലയക്കാവില്‍ സ്വദേശിനി രജനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഒളിവില്‍…
ബെംഗളൂരു: പ്രവാസി മലയാളി അസോസിയേഷൻ കർണാടകയുടെ ക്രിസ്മസ് പുതുവത്സര ആഘോഷം വൈറ്റ്ഫീൽഡ് ബെ ഗ്രിൽ ഹോട്ടലിൽ നടന്നു. അംഗങ്ങളുടെ കലാപരിപാടികളും,…
കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ ആദ്യ ബലാത്സംഗ കേസില്‍ പരാതിക്കാരി ഹൈക്കോടതിയില്‍. രാഹുലിന്റെ മുൻകൂർ ജാമ്യ ഹർജിയില്‍ തീരുമാനമെടുക്കുന്നതിനു…
ബെംഗളൂരു: പേയിംഗ് ഗസ്റ്റ് (പിജി) താമസസ്ഥലങ്ങളിൽ നിന്ന് ലാപ്ടോപ്പുകൾ മോഷ്ടിച്ച കേസില്‍ രണ്ടുപേരെ ഇലക്ട്രോണിക്സ് സിറ്റി പോലീസ് അറസ്റ്റ് ചെയ്തു,…