ബെംഗളൂരു: ഹെബ്ബാൾ മേൽപ്പാലം അടുത്ത നാല് ദിവസത്തേക്ക് മൂന്ന് മണിക്കൂർ നേരം ഭാഗികമായി അടച്ചിടും. കെആർ പുര ഭാഗത്തു നിന്ന് മേഖ്രി സർക്കിളിലേക്കുള്ള അധിക റാമ്പ് നിർമ്മാണത്തിനായാണിത്. മെയ് 21 വരെ അടുത്ത എല്ലാ ദിവസവും മൂന്ന് മണിക്കൂർ നേരത്തേക്ക് മേൽപ്പാലം ഭാഗികമായി അടച്ചിടുമെന്ന് സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. പുലർച്ചെ 12 മുതൽ 3 വരെയാണ് അടച്ചിടുക.
ഈ സമയം എസ്റ്റീം മാളിൽ നിന്ന് മേഖ്രി സർക്കിളിലേക്കുള്ള ഗതാഗതം അനുവദിക്കില്ല. റെയിൽവേ ട്രാക്കുകളിൽ നിന്ന് 33.5 മീറ്റർ ഉയരത്തിൽ ഏഴ് സ്റ്റീൽ ഗർഡറുകൾ കൂടി പാതയിൽ സ്ഥാപിക്കുന്നുണ്ട്. കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മേഖ്രി സർക്കിളിലേക്ക് പോകുന്ന വാഹനങ്ങൾ എസ്റ്റീം മാളിന് സമീപമുള്ള സർവീസ് റോഡിലൂടെ ഇടത്തേക്ക് പോയി ഔട്ടർ റിംഗ് റോഡിലേക്ക് പോകണം. തുമകുരുവിലേക്ക് പോകേണ്ട വാഹനങ്ങൾ ഇതേ റൂട്ടിൽ വലത്തേക്ക് തിരിയണം. തുടർന്ന് കൂവെമ്പ് സർക്കിളിൽ വീണ്ടും ഇടത്തേക്ക് തിരിഞ്ഞ് ന്യൂ ബിഇഎൽ റോഡ് വഴി കടന്നുപോകണമെന്നും ട്രാഫിക് പോലീസ് നിർദേശിച്ചു.
TAGS: BENGALURU | TRAFFIC RESTRICTED
SUMMARY: Hebbal flyover to be closed for 3 hours for five days from Sunday midnight
ബെംഗളൂരു: ബാബാബുദാൻ ഗിരിയിലെ ദത്ത ജയന്തി പരിപാടി കണക്കിലെടുത്ത് ഡിസംബർ 1 മുതൽ നാല് ദിവസത്തേക്ക് ചിക്കമഗളൂർ താലൂക്കിലെ ചന്ദ്രദ്രോണ…
ഇടുക്കി: ഇടുക്കി പണിക്കൻകുടിയിൽ നാല് വയസ്സുള്ള മകനെയും അമ്മയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പണിക്കൻകുടി സ്വദേശി പെരുമ്പള്ളികുന്നേൽ രഞ്ജിനി (30),…
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയുടെ മലയോര പ്രദേശമായ നടുവില്‍ താവുകുന്നില്‍ നിയന്ത്രണം വിട്ട് കുഴല്‍ക്കിണര്‍ നിര്‍മ്മാണ ലോറി മറിഞ്ഞ് ഒരു മരണം.…
ന്യൂഡൽഹി: ഡൽഹിയിൽ ചെങ്കോട്ടയ്‌ക്ക് സമീപത്തുണ്ടായ ചാവേർ സ്‌ഫോടനവുമായിബന്ധപ്പെട്ട് നാല് പേരെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ മൂന്ന് പേർ ഡോക്ടർമാരും…
ആലപ്പുഴ: വ്യാജ നിയമന ഉത്തരവുകൾ നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതിയെ ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ…
തിരുവനന്തപുരം: ശബരിമല തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ചീഫ് സെക്രട്ടറിക്ക് കർണാടക സർക്കാർ കത്തയച്ചു. മതിയായ സുരക്ഷയും ഗതാഗത…