ബെംഗളൂരു: ഹെബ്ബാൾ മേൽപ്പാലത്തിലെ നിർമാണ പ്രവൃത്തികൾ ഈ വർഷം ഏപ്രിലിൽ പൂർത്തിയാകും. മെയ് അവസാനത്തോടെ പൊതുജനങ്ങൾക്കായി മേൽപ്പാലം തുറന്നുകൊടുക്കാനാണ് ആലോചിക്കുന്നതെന്ന് ഉപമുഖ്യമന്ത്രിയും ബെംഗളൂരു വികസന മന്ത്രിയുമായ ഡി.കെ. ശിവകുമാർ പറഞ്ഞു.
ഒന്നിലധികം സിവിൽ ഏജൻസികളുടെ മേധാവികൾക്കൊപ്പം ഫ്ലൈഓവർ പരിശോധിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗൊരുഗുണ്ടേപാളയത്തിൽ നിന്ന് കെ.ആർ. പുരം വരെയുള്ള ഔട്ടർ റിംഗ് റോഡിൽ (ഒആർആർ) പുതിയ അണ്ടർപാസിന് സർക്കാർ അംഗീകാരം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഹെബ്ബാൾ ഫ്ലൈഓവറും അണ്ടർപാസും ഈ ജംഗ്ഷനിലെ ഗതാഗതം സുഗമമാക്കും. ഗൊരുഗുണ്ടേപാളയ, സുമനഹള്ളി, നയന്ദഹള്ളി ജംഗ്ഷനുകൾ ഉൾപ്പെടുത്തി തുരങ്ക പാത, അണ്ടർപാസുകൾ, ഫ്ലൈ ഓവറുകൾ എന്നിവ നിർമ്മിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. ബിഎംആർസിഎൽ, ബിബിഎംപി എന്നിവ ഇതിനായി സഹകരിച്ച് പ്രവർത്തിക്കേണ്ടതുണ്ട്. നഗരത്തിൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അടിസ്ഥാന വികസനം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
TAGS: HEBBAL FLYOVER
SUMMARY: Hebbal flyover work will be completed by april, says DKS
കല്പറ്റ: മുത്തശ്ശിയുടെ വീട്ടിലേക്ക് പുറപ്പെട്ട ഗോത്ര ബാലികയെ തട്ടിക്കൊണ്ട് പോയി പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പ്രതി പിടിയില്‍. സംഭവത്തില്‍ തമിഴ്‌നാട് ദേവര്‍ഷോല…
ബെംഗളൂരു: നമ്മ മെട്രോ പാത തുമക്കൂരുവിലേക്ക് നീട്ടാനുള്ള നടപടിക്രമങ്ങളിലേക്ക് കടന്ന് ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ (ബിഎംആര്‍സിഎല്‍). 59.6 കിലോമീറ്റർ…
ബെംഗളൂരു: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ ബെംഗളൂരുവിലെ ഐടി കമ്പനിയിൽ ഉയർന്നപദവിയിൽ ജോലിചെയ്യുന്ന ഉദ്യോഗസ്ഥയ്ക്ക് 31.83 കോടി രൂപ നഷ്ടപ്പെട്ടതായി പരാതി.…
ന്യൂഡൽഹി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ജയിലിൽ കഴിയുന്ന പ്രതിയും സി.പി.എം കുന്നോത്തുപറമ്പ് മുൻ ലോക്കൽ കമ്മിറ്റിയംഗവുമായ ജ്യോതിബാബുവിന് അടിയന്തരമായി ജാമ്യം അനുവദിക്കാൻ…
ബെംഗളൂരു: കൊപ്പാൾ ജില്ലയിലെ യെലബുറഗയില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. ഹോംഗാർഡായി ജോലിചെയ്യുന്ന യുവതിയെയാണ് പീഡനത്തിന് ഇരയായത്. യുവതിയുടെ പരിചയക്കാരനായ ലക്ഷ്മണ,…
തിരുവനന്തപുരം: പുതുക്കിയ ക്ഷേമ പെന്‍ഷന്‍ വ്യാഴാഴ്ച മുതല്‍ വിതരണം ചെയ്യും. 2000 രൂപ ക്ഷേമപെൻഷനും 1600 രൂപ കുടിശികയും ചേർത്ത്…