ബെംഗളൂരു: നഗരത്തിലെ പ്രധാന പാതകളിലൊന്നായ ഹെബ്ബാൾ മേൽപ്പാലത്തിൽ ബെംഗളൂരു മെട്രോപൊലിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) വോൾവോ ബസ് നിയന്ത്രണം വിട്ട് മറ്റു വാഹനങ്ങളിലിടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ 4 പേർക്ക് പരുക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.
ചൊവ്വാഴ്ച രാവിലെയാണ് സംഭവം. എ.സി. ലോ ഫ്ലോര്‍ ബസാണ് അപടകടമുണ്ടാക്കിയത്. നിയന്ത്രണം വിട്ട ബസ് മുന്നിലുള്ള നാല് ബൈക്കുകളേയും നാല് കാറുകളേയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. വിമാനത്താവളത്തിൽ നിന്ന് എച്ച്എസ്ആർ ലേഔട്ടിലേക്ക് പോവുകയായിരുന്ന ബസാണ് അപകടമുണ്ടാക്കിയത്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് ഹെബ്ബാൾ ട്രാഫിക് പോലീസ് സ്ഥലത്തെത്തി ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. അപകടകാരണം പോലീസ് പരിശോധിച്ചുവരികയാണ്. ബസിൽ സ്ഥാപിച്ചിരുന്ന സിസിടിവി കാമറയിൽ പതിഞ്ഞ അപകട ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
<BR>
TAGS : ACCIDENT | HEBBAL FLYOVER
SUMMARY : Accident on Hebbal flyover; 4 people were injured after the out-of-control bus collided with cars and bikes
ഡൽഹി: ഡൽഹിയില്‍ വായുമലിനീകരണം രൂക്ഷമായി തുടരുന്നു. 35 നഗരങ്ങളിലും 300 നു മുകളിലാണ് വായു ഗുണ നിലവാരതോത്. വായു മലിനീകരണം…
തിരുവനന്തപുരം: റെയിൽവേയുടെ ക്രിസ്മസ് അവധിക്കാല സ്‌പെഷ്യൽ ട്രെയിൻ ഡിസംബർ 20ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെടും. ഇന്ത്യൻ റെയിൽവേയുടെ ഭാരത് ഗൗരവ്…
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ ഉച്ചയ്ക്ക് 12 മണിക്ക് വാർത്താ സമ്മേളനം വിളിച്ചു. 1199…
ബെംഗളൂരു: സംസ്ഥാനത്ത് സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലേക്ക് 18,000 അധ്യാപകരെ റിക്രൂട്ട് ചെയ്‌തു വരികയാണെന്ന് വിദ്യാഭ്യാസമന്ത്രി മധു ബംഗാരപ്പ പറഞ്ഞു. സർക്കാർ…
കൊച്ചി: എറണാകുളം തമ്മനത്ത് ജല അതോറിറ്റിയുടെ കൂറ്റൻ കുടിവെള്ള ടാങ്ക് തകർന്നു.ഇന്ന് പുലർച്ചെയാണ് സംഭവം. ടാങ്ക് തകർന്നതിനെ തുടർന്ന് സമീപത്തെ…
ബെംഗളൂരു: ബന്ദിപ്പുരിൽ രണ്ടുപേരെ ആക്രമിച്ച് കൊന്ന കടുവയെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. ഏകദേശം 13 വയസ് പ്രായമുള്ള കടുവയെയയാണ്…