Categories: KERALATOP NEWS

ഹേമ കമ്മിറ്റി റിപോര്‍ട്ട് അപൂര്‍ണം; കുറ്റകൃത്യം ചെയ്തവരുടെ പേരുകള്‍ പുറത്ത് വിടണം – സാറാ ജോസഫ്

കോഴിക്കോട്: ഹേമകമ്മിറ്റി റിപോര്‍ട്ടില്‍ പ്രതികരണവുമായി എഴുത്തുകാരിയും സാമൂഹികപ്രവര്‍ത്തകയുമായ സാറാ ജോസഫ്. കുറ്റവാളികളുടെ പേര് പുറത്തു പറയാത്ത ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് അപൂര്‍ണമാണെന്നും കുറ്റകൃത്യം ചെയ്തവരുടെ പേരുകള്‍ പുറത്ത് വിടണമെന്നും സാറാ ജോസഫ് പറഞ്ഞു. പുറത്തുവന്ന ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വിശദാംശങ്ങള്‍ ഒന്നുമില്ല. അതൊരു പുക പോലെയാണ്. ആര്‍ക്കുവേണമെങ്കിലും പറയാവുന്ന കാര്യങ്ങള്‍ അതില്‍ പറഞ്ഞിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.

“കുറ്റകൃത്യങ്ങള്‍ നടന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രൈം നടക്കുമ്പോള്‍ അതിലൊരു പ്രതിയോ പ്രതികളോ വേണം. പരാതിക്കാര്‍ അതില്‍ പേരുകള്‍ പറഞ്ഞിട്ടില്ല. പറഞ്ഞിട്ടുണ്ടെങ്കിലല്ലേ കോടതിക്കോ സര്‍ക്കാരിനോ നടപടിയെടുക്കാന്‍ കഴിയൂ? അങ്ങനെ പ്രത്യേകമായി റിപ്പോര്‍ട്ടില്‍ ഒന്നും കാണുന്നില്ല. ഇത് മുമ്പും നടന്നിട്ടുണ്ടാകാമെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളു. ആര്‍ക്കുവേണമെങ്കിലും പറയാവുന്ന കാര്യങ്ങളേയുള്ളു.

കാരണം സിനിമാരംഗം എന്നുപറയുന്നത് കള്ളപ്പണവും മദ്യവും മയക്കുമരുന്നും ലൈംഗികഅരാജകത്വവുമെല്ലാം ഉള്ളതാണെന്ന് നമുക്കറിയാവുന്ന കാര്യമാണ്. പക്ഷേ ഒരു മാഫിയയുടെ കൈയിലാണ് ആ രംഗം തിരിയുന്നത് എന്നതുകൊണ്ട് അത് ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. പരാതികളില്‍ പറഞ്ഞിട്ടുള്ളപ്രകാരം ആരാണ് അവിടെ ഇടനിലക്കാരായിട്ടുള്ളത്, അവരുടെ പേരുകള്‍ പറയട്ടെ. എങ്കിലല്ലേ നിയമനടപടികള്‍ എടുക്കാന്‍ കഴിയുകയുള്ളൂ. അതൊന്നുമില്ലാതെ ഇപ്പോള്‍ പൊതുജനങ്ങള്‍ക്ക് മുന്നിലെത്തിയിട്ടുള്ളത് അപൂര്‍ണമായ റിപ്പോര്‍ട്ടാണ്.

പേര് പറഞ്ഞാല്‍ അവര്‍ക്കെതിരെ നടപടിയെടുക്കണം. അല്ലെങ്കില്‍ ഈ റിപ്പോര്‍ട്ടിന് ഒരു സാംഗത്യവുമില്ലാതെയാകും. അത്തരത്തിലുള്ള വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമോ അതില്‍ നടപടിയെടുക്കുമോ എന്ന ആശങ്കയുണ്ട്. നടന്നിട്ടുള്ളത് ക്രൈം ആണ്. തൊഴിലിടത്തില്‍ സ്ത്രീയെ ചെന്ന് വാതിലില്‍ മുട്ടിവിളിച്ച്, പേടിപ്പിച്ച് കൊണ്ടുപോയി ലൈംഗികബന്ധത്തിലേര്‍പ്പെടുക എന്നുപറയുന്നത് റേപ്പിന് തുല്യമാണ്. അത് കുറ്റകൃത്യമാണ്. പ്രതി ശിക്ഷിക്കപ്പെടുകതന്നെ വേണം. റിപ്പോര്‍ട്ടിലെ പുറത്തുവിടാത്ത ഭാഗങ്ങളില്‍ സര്‍ക്കാര്‍ അന്വേഷിച്ച് നടപടിയെടുക്കുന്നത് ശരിതന്നെ.

എന്നാല്‍ കുറ്റകൃത്യം നടന്നുകഴിഞ്ഞിട്ട് കുറ്റംചെയ്ത ആളെ സംരക്ഷിക്കുന്നത് എന്തിനാണ്? അവരെ സംരക്ഷിച്ചുകൊണ്ടുള്ള നടപടിയല്ലേ അത്. എന്തൊക്കെയോ ഇടിഞ്ഞുവീഴും, ആരൊക്കെയോ തകര്‍ന്നുപോകും. അത് തങ്ങള്‍ക്ക് നഷ്ടമുണ്ടാക്കും, ഇതാണല്ലോ പേര് പുറത്ത് വിടാതിരിക്കാനുള്ള കാരണം. സ്ത്രീകളുടെ നേര്‍ക്ക് നടക്കുന്ന എല്ലാതരത്തിലുമുള്ള കുറ്റകൃത്യങ്ങള്‍ക്കും ഇതേ നിലപാടാണ്. നമ്മുടേത് ഒരു പുരുഷാധിപത്യസമൂഹമാണെന്ന് എത്ര പറഞ്ഞാലും മതിയാവാത്ത തരത്തില്‍ തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. സിനിമാമേഖലയിലും സമാന അവസ്ഥതന്നെ”- സാറാ ജോസഫ് പറഞ്ഞു.

വാതിലില്‍ മുട്ടിയവര്‍ സൂപ്പര്‍ സ്റ്റാര്‍ മുതല്‍ താഴെയുള്ള ആരും ആകും. അതില്‍ നിന്ന് രക്ഷപ്പെടണമെങ്കില്‍ തങ്ങള്‍ അതില്‍ ഇല്ലെന്ന് അവര്‍ പരസ്യമായി വെളിപ്പെടുത്തി മുന്നോട്ടുവരണം. സിനിമാരംഗത്തനിന്ന് നമുക്ക് ഒരു എംപിയും കേന്ദ്രമന്ത്രിയുമുണ്ട്. അദ്ദേഹം പോലും പ്രതികരിച്ചില്ലെന്നും സാറാ ജോസഫ് പറഞ്ഞു.
<BR>
TAGS : JUSTICE HEMA COMMITTEE |  SARA JOSEPH
SUMMARY : Hema Committee Report Incomplete. The names of the perpetrators should be released – Sarah Joseph

Savre Digital

Recent Posts

എബിവിപി പ്രവര്‍ത്തകന്‍ വിശാല്‍ വധക്കേസ്; മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു

ആലപ്പുഴ: ചെങ്ങന്നൂരിലെ എബിവിപി പ്രവർത്തകനായിരുന്ന വിശാല്‍ വധക്കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ട് കോടതി. മാവേലിക്കര അഡീഷണല്‍ സെഷൻസ് കോടതിയാണ്…

3 minutes ago

ശബരിമല സ്വര്‍ണ മോഷണക്കേസ്: അന്വേഷണസംഘം വിപുലീകരിക്കാൻ ഹൈക്കോടതി അനുമതി

കൊച്ചി: ശബരിമല സ്വർണ മോഷണക്കേസിലെ അന്വേഷണസംഘം വിപുലീകരിക്കും. ഇതിനായുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. രണ്ട് ഉദ്യോഗസ്ഥരെ…

1 hour ago

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് ഇടിവ്. പവന് 2,240 രൂപ കുറഞ്ഞ് വില 99,880 രൂപയിലെത്തി. ഗ്രാമിന് 280 രൂപ…

2 hours ago

ദൃശ്യ വധക്കേസ്; പ്രതി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയി

കോഴിക്കോട്: പെരിന്തല്‍മണ്ണ ദൃശ്യ വധക്കേസിലെ പ്രതി വിനീഷ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയി. വിചാരണ തടവുകാരനായ വിനീഷ്, കുതിരവട്ടം…

3 hours ago

നന്ദി ഹിൽസിൽ പുതുവത്സര രാവിൽ സന്ദര്‍ശക വിലക്ക്

ബെംഗളൂരു: പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ നന്ദിഹിൽസിൽ പുതുവത്സര രാവിൽ സഞ്ചാരികൾക്ക് പ്രവേശനം വിലക്കി. പുതുവർഷത്തലേന്ന് ഉച്ചയ്ക്കു 2 മണി മുതൽ ജനുവരി…

4 hours ago

ആറുവയസുകാരി ടൂറിസ്റ്റ് കേന്ദ്രത്തിലെ പുഴയില്‍ മുങ്ങിമരിച്ചു

കോഴിക്കോട്: ബാലുശേരിയില്‍ വിദ്യാർഥിനി പുഴയിൽ മുങ്ങിമരിച്ചു. ഫറോക്ക് ചുങ്കം വാഴപ്പുറ്റത്തറ സ്വദേശി കെ.ടി.അഹമ്മദിന്റെയും പി.കെ. നെസീമയുടെയും മകൾ അബ്റാറ (ആറ്)…

4 hours ago