കൊച്ചി: ഹേമ കമ്മിറ്റി റിപോര്‍ട്ടില്‍ വാദം കേള്‍ക്കാന്‍ വിശാല ബെഞ്ച്. അഞ്ച് ജഡ്ജിമാരടങ്ങിയ ബെഞ്ചാണ് രൂപവത്കരിക്കുക. വനിതാ ജഡ്ജി ഉള്‍പ്പെട്ട വിശാല ബെഞ്ചിനാണ് രൂപം നല്‍കുകയെന്ന് ഹൈക്കോടതി വ്യക്തമാക്കി. കമ്മിറ്റി റിപോര്‍ട്ടിലെ കേസുകള്‍ ബെഞ്ച് പരിഗണിക്കും. സജിമോന്‍ പാറയില്‍ നല്‍കിയ ഹരജി പരിഗണിക്കവേയാണ് കോടതി പരാമര്‍ശം.
ഈമാസം 10ന് ഹേമ കമ്മിറ്റി റിപോര്‍ട്ടിന്റെ പൂര്‍ണ രൂപം കോടതി മുമ്പാകെ സമര്‍പ്പിക്കും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കം സംബന്ധിച്ചുള്ള കേസുകള്‍ ഉള്‍പ്പെടെ വിശാല ബെഞ്ചായിരിക്കും ഇനി പരിഗണിക്കുക. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്നാവശ്യപ്പെട്ടാണ് നിര്‍മാതാവ് സജി മോൻ പാറയില്‍ ഹര്‍ജി നല്‍കിയിരുന്നത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഹര്‍ജി അപ്രസക്തമാണ്. എന്നാല്‍, ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് വനിത ജഡ്ജിമാരെ കൂടി ഉള്‍പ്പെടുത്തികൊണ്ട് വിശാല ബെഞ്ച് രൂപീകരിക്കുകയാണെന്ന് ഹൈക്കോടതി അറിയിച്ചത്.
TAGS : HEMA COMMITTEE | HIGH COURT
SUMMARY : Hema committee report: Five-member broad bench to hear the case
ഹിമാചൽപ്രദേശ്: ഹിമാചൽ പ്രദേശിലെ സിർമൗർ ജില്ലയിലെ ഹരിപുർധറിന് സമീപം വ്യാഴാഴ്ച സ്വകാര്യ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് എട്ട് പേർ മരിക്കുകയും…
ബെംഗളൂരു: മൈസൂരു ജില്ലയിൽ ഓട്ടോ യാത്രാനിരക്ക് വർധിപ്പിച്ചു. മൂന്ന് യാത്രക്കാരെ കയറ്റുന്നതിനുള്ള ഏറ്റവും കുറഞ്ഞ നിരക്കായി ഇനി മുതല്‍ ആദ്യത്തെ…
ബെംഗളൂരു: തൊടുപുഴ അരിക്കുഴ ആർപ്പത്താനത്ത് ജോസഫ് ജോൺ (81) ബെംഗളൂരുവില്‍ അന്തരിച്ചു. ബട്രഹള്ളിയിലെ ജീവജ്യോതി ഗ്ലാസ് ഉടമയായിരുന്നു. ഭാര്യ: രാമപുരം…
തൃശൂർ: കുന്നംകുളത്ത് ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിന് തീപിടിച്ചു. കുന്നംകുളം - പട്ടാമ്പി റോഡിൽ പാറയിൽ സെന്‍റ് ജോർജ്ജ് പള്ളിക്ക് മുന്നിൽ…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരെ റിമാൻഡു ചെയ്തു. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. 14 ദിവസത്തേയ്ക്കാണ്…
ബെംഗളൂരു: തൃശൂർ ചേർപ്പ് കൂവക്കാട്ടിൽ ഹൗസിൽ ആനന്ദ് കെ എം (54) ബെംഗളൂരുവിൽ അന്തരിച്ചു. എസ്.ജി പാളയ, ബാലാജി നഗർ…