കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൻെറ അടിസ്ഥാനത്തില്‍ രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും അവസാനിപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘം. കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയവർക്ക് കേസുമായി മുന്നോട്ടുപോകാൻ താല്പര്യമില്ല എന്നതാണ് കാരണം. രജിസ്റ്റർ ചെയ്ത 35 കേസുകളും പോലീസ് അവസാനിപ്പിക്കുകയാണ്. നിലവില്‍ 21 കേസുകള്‍ അവസാനിപ്പിച്ച് പ്രത്യേക സംഘം റിപ്പോർട്ട് നല്‍കി.
ബാക്കി കേസുകള്‍ ഈ മാസം അവസാനിപ്പിക്കും. സിനിമ മേഖലയില്‍ കോലിളക്കം സൃഷ്‌ടിച്ച ഒന്നായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട്. ഇതില്‍ തൊഴിലടത്തുണ്ടായ തിക്താനുഭവങ്ങളും സിനിമയില്‍ അവസരം ലഭിക്കാൻ നേരിടേണ്ട വന്ന ദുരിതാനുഭവങ്ങളും വിവരിക്കുന്ന മൊഴികള്‍ ഞെട്ടിച്ചിരുന്നു. കമ്മിറ്റിക്ക് മൊഴി നല്‍കാത്ത ചില വനിതാ പ്രവർത്തകരും ലൈംഗികാതിക്രമ പരാതികള്‍ ഉന്നയിച്ചിരുന്നു.
40 കേസുകളാണ് ഇത്തരത്തിലെടുത്തത്. ഇതില്‍ 30 ഓളം കേസുകളില്‍ കുുറ്റപത്രം സമർപ്പിച്ചു. മുകേഷ്, മണിയൻപിള്ള രാജു, രഞ്ജിത്, സിദ്ധിഖ്, ജയസൂര്യ അടകകമുള്ളവർക്കെതിായ കേസുകളിലായിരുന്നു കുറ്റപത്രം നല്‍കിയത്. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങള്‍ സർക്കാർ പുറത്തു വിട്ടിരുന്നില്ല. വിവരാവകാശ കമ്മീഷൻ ഉത്തരവിനെ തുടർന്നായിരുന്നു റിപ്പോർട്ടിലെ ചില ഭാഗങ്ങള്‍ പുറത്തുവന്നത്.
കമ്മിറ്റി ശുപാർശകള്‍ക്ക് പിന്നാലെ മോശം അനുഭവങ്ങളുണ്ടായവർ പരാതിയുമായി വന്നതോടെയാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്. കമ്മിറ്റിയില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കോടതി നിർദ്ദേശ പ്രകാരമാണ് 35 കേസുകള്‍ പോലിസ് രജിസ്റ്റർ ചെയ്തത്. ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് രജിസ്റ്റർ ചെയ്ത കേസുകള്‍ പ്രത്യേക സംഘത്തിലെ വിവിധ അംഗങ്ങള്‍ക്ക് നല്‍കി.
മൊഴി നല്‍കിയവർക്ക് കേസുമായി മുന്നോട്ടുപോകാൻ താല്‍പര്യമില്ലെന്നായിരുന്നു നോട്ടീസിന് നല്‍കിയ മറുപടി. കോടതി മുഖേനയും മൊഴി നല്‍കിവർക്ക് നോട്ടീസ് അയച്ചു. കേസുമായി മുന്നോട്ടുപോകാൻ താല്‍പര്യമില്ലെന്ന് ചലച്ചിത്ര പ്രവർത്തകരായ സ്ത്രീകള്‍ മൊഴി നല്‍കിയതോടെ 21 കേസുകളുടെ തുടർ നടപടിയും അവസാനിപ്പിച്ച് കോടതിക്ക് പ്രത്യേക സംഘം റിപ്പോർട്ട് നല്‍കി.
ബാക്കി 14 കേസുകളിലും ഇതേ നിലപാടാണ് മൊഴി നല്‍കിയവർ ആവർത്തിച്ചത്. ചിലർ കോടതിയില്‍ മൊഴി നല്‍കാൻ വിമുഖത കാണിച്ചു. തുടർ നടപടികള്‍ പൂർത്തിയാക്കിയ ശേഷം റിപ്പോർട്ട് ഈ മാസം കോടതിയില്‍ നല്‍കുന്നതോടെ ഹേമ കമ്മിറ്റിയില്‍ എടുത്ത എല്ലാ കേസുകളും അവസാനിക്കും.
TAGS : HEMA COMMISION REPORT
SUMMARY : Hema Committee report; Special investigation team to close cases
കൊച്ചി: ലുലു മാളില്‍ വാഹനങ്ങളുമായി എത്തുന്ന ഉപഭോക്താക്കളില്‍ നിന്ന് പാർക്കിങ് ഫീസ് പിരിക്കുന്നത് നിയമാനുസൃതമാണെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ശരിവച്ച്…
ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളവും അലവൻസുകളും പരിഷ്കരിക്കുന്നതിനുള്ള എട്ടാം ശമ്പള കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ക്ക് കേന്ദ്ര മന്ത്രിസഭ…
കൊല്ലം: കലോത്സവം നടക്കുന്നതിനിടെ വേദി തകര്‍ന്ന് വീണ് ഒരു അധ്യാപികയ്ക്കും രണ്ട് വിദ്യാര്‍ഥികള്‍ക്കും പരുക്കേറ്റു. പരവൂര്‍ പൂതക്കുളം ഗവ.ഹയര്‍ സെക്കണ്ടറി…
ന്യൂയോർക്ക്: ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായി കോർപ്പറേറ്റ് തലത്തിലുള്ള 30,000 ജീവനക്കാരെ പിരിച്ചുവിടാൻ ആമസോണ്‍ ഒരുങ്ങുന്നു. ചൊവ്വാഴ്ച മുതല്‍ പിരിച്ചുവിടല്‍…
മലപ്പുറം: തേഞ്ഞിപ്പലത്ത് കാറിന് തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചെനക്കലങ്ങാടി സ്വദേശി ആദില്‍ ആരിഫ് ഖാനാണ് മരിച്ചത്. 80…
തൃശൂർ: കുന്നംകുളത്ത് കൊമ്പൻ കൊണാർക്ക് കണ്ണൻ ചരിഞ്ഞു. തെക്കേപ്പുറത്തെ കെട്ടുതറിയില്‍ ഇന്ന് രാവിലെയായിരുന്നു കൊമ്പൻ കൊണാർക്ക് കണ്ണൻ ചരിഞ്ഞത്. കുറച്ചുനാളുകളായി…