Categories: KERALATOP NEWS

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത്; നടുക്കുന്ന വിവരങ്ങൾ, നടിമാരെ ചൂഷണം ചെയ്യുന്നവരിൽ മലയാളത്തിലെ പ്രധാന നടന്മാരും

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നടുക്കുന്ന വിവരങ്ങൾ പുറത്ത്. മലയാള സിനിമയിൽ “കാസ്റ്റിംഗ് കൗച്ച്” ഉള്ളതായി നടിമാർ മൊഴി നൽകിയിട്ടുണ്ട്. വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ സംവിധായകരും നിർമാതാക്കളും നിർബന്ധിക്കുമെന്ന് ഒന്നിലധികം നടിമാർ മൊഴി നൽകിയിട്ടുണ്ട്. വിട്ടുവിഴ്‌ചയ്ക്ക് തയ്യാറാകാത്തവർക്ക് അവസരമുണ്ടാകില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സഹകരിക്കാൻ തയ്യാറാകുന്നവർ അറിയപ്പെടുക കോഡു പേരുകളിലാണ്. സിനിമാ മേഖലയിൽ വ്യാപക ലൈംഗിക ചൂഷണമുണ്ട്. അവസരം കിട്ടാൻ വിട്ടുവീഴ്ച ചെയ്യണം. ചൂഷണം ചെയ്യുന്നവരിൽ പ്രധാന നടന്മാരുമുണ്ട്. ക്രിമിനലുകളാണ് മലയാള സിനിമ നിയന്ത്രിക്കുന്നതെന്നൊക്കെയാണ് നടിമാർ മൊഴി നൽകിയിരിക്കുന്നത്. താരങ്ങളെ ബഹുമാനിക്കാത്തവരെ സിനിമാ മേഖലയിൽ നിന്നും വിലക്കുന്നുവെന്ന് റിപ്പോർ‌ട്ടിൽ വെളിപ്പെടുത്തൽ. ആർത്തവ സമയത്ത് സ്ത്രീകൾ അടിസ്ഥാന സൗകര്യമില്ലാതെ ബുദ്ധിമുട്ടുന്നു.ശുചിമുറി പോലും ലഭിക്കുന്നില്ല. തങ്ങളെ വിലക്കിയെന്ന് പ്രമുഖ നടിമാർ പോലും മൊഴി നൽകി. കാര്യങ്ങൾ തുറന്ന് പറയുന്നവർക്ക് മോശം അനുഭവമാമെന്നും പലർക്കും ഭയമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ലൈംഗിക ഉപദ്രവം തുറന്നു പറഞ്ഞാൽ തൊഴിൽ നഷ്ടമാകുന്ന സാഹചര്യം ഉണ്ടാകുന്നുവെന്ന്  റിപ്പോർട്ടിൽ‌ പറയുന്നു.

അതേസമയം മലയാളസിനിമയിൽ മാന്യമായി പ്രവർത്തിക്കുന്ന ഒട്ടേറെ നടൻമാരേയും സംവിധായകരേയും സിനിമാ പ്രവർത്തകരേയും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.

റിപ്പോര്‍ട്ടിലെ പ്രധാന പരാമര്‍ശങ്ങള്‍:

  • നടി ആക്രമിക്കപ്പെട്ടത് ഒറ്റപ്പെട്ട സംഭവമല്ല. പുറത്തുവന്നത് ഒന്നുമാത്രം
  • ഇടനിലക്കാര്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ പോലുമില്ല
  • ചൂഷണത്തിനു മുതിര്‍ന്ന ആളുടെ ഭാര്യയായി പിറ്റേന്ന് അഭിനയിക്കേണ്ടിവന്നതായി മൊഴി
  • ഐ സി സിയെ പോലും ഭീഷണിപ്പെടുത്തുന്നു
  • മിണ്ടാന്‍ ഭയന്ന് ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍
  • നടിമാരുടെ വാതിലില്‍ മുട്ടുന്നത് സാധാരണം
  • വിധേയപ്പെട്ടില്ലെങ്കില്‍ ഭാവി നശിപ്പിക്കും
  • വെളിപ്പെടുത്തല്‍ കേട്ടു ഞെട്ടിയെന്ന് ഹേമ കമ്മിറ്റി
  • സ്ത്രീകള്‍ക്ക് ശുചിമുറിപോലും നിഷേധിക്കുന്നു
  • മലയാള സിനിമയില്‍ വ്യാപക ലൈംഗിക ചൂഷണം
  • പരാതി പറയാത്തത് ജീവഭയം കാരണം
  • സ്ത്രീകളോട് പ്രാകൃത സമീപനം
  • പരാതിപറഞ്ഞാല്‍ കുടുംബാംഗങ്ങളേയും ഭീഷണിപ്പെടുത്തും
  • പരാതിപ്പെട്ടാല്‍ പ്രത്യാഘാതം ഗുരുതരം
  • സിനിമയെ നിയന്ത്രിക്കുന്നത് ക്രിമിനല്‍ സംഘങ്ങള്‍
  • താരങ്ങള്‍ക്ക് തിളക്കമില്ല
  • അടിമുടി സ്ത്രീ വിരുദ്ധത
  • അവസരം ലഭിക്കാന്‍ വിട്ടുവീഴ്ച ചെയ്യണം
  • വിട്ടുവീഴ്ചക്ക് തയ്യാറാകണമെന്ന് ആവശ്യപ്പെടുന്നു.
  • സിനിമാ മേഖലയില്‍ വ്യാപക ലൈംഗിക ചൂഷണം
  • സഹകരിക്കാന്‍ തയ്യാറാവുന്നവര്‍ അറിയപ്പെടുന്നത് കോഡ് പേരുകളില്‍
  • ചൂഷണം ചെയ്യുന്നവരില്‍ പ്രധാന നടന്‍മാരും
  • കാസ്റ്റ് ചെയ്തശേഷം വഴങ്ങിയില്ലെങ്കില്‍ റിപ്പീറ്റ് ഷോട്ടുകള്‍ എടുക്കും
  • സെറ്റില്‍ ഇടനിലക്കാര്‍ പലവിധം
  • നടിമാര്‍ മൊഴിനല്‍കിയത് ഭീതിയോടെ
  • വഴങ്ങാത്തവരെ പ്രശ്‌നക്കാര്‍ എന്നുപറഞ്ഞ് ഒഴിവാക്കുന്നു
  • വഴിവിട്ട കാര്യങ്ങള്‍ ചെയ്യാന്‍ സംവിധായകരും നിര്‍മാതാക്കളും നിര്‍ബന്ധിക്കുന്നു
  • അതിക്രമം കാട്ടിയവരില്‍ ഉന്നതരും
  • എതിര്‍ത്താല്‍ അശ്ലീലഭാഷയില്‍ സൈബര്‍ ആക്രമണം

233 പേജുള്ള റിപ്പോർട്ടിലെ ചില ഭാ​ഗങ്ങൾ ഒഴിവാക്കിയാണ് റിപ്പോർട്ട് എത്തിയത്. ഇതിൽ ആളുകളുടെ സ്വകാര്യതയെ ‌ബാധിക്കുന്നതും ആളുകളെ തിരിച്ചറിയുന്നതുമായ വിവരങ്ങൾ പൂർണമായി ഒഴിവാക്കിയിട്ടുണ്ട്. 49–ാം പേജിലെ 96–ാം പാരഗ്രാഫും 81 മുതൽ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്. 165 മുതൽ 196 വരെയുള്ള പേജുകളിൽ ചില പാരഗ്രാഫുകൾ വെളിപ്പെടുത്തിയിട്ടില്ല. മൊഴികൾ അടക്കമുള്ള അനുബന്ധ റിപ്പോർട്ടും പുറത്തുവിട്ടിട്ടില്ല.

സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട വിവരങ്ങൾ ഇതുവഴി പുറത്തുവരുമെന്നുതന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. മലയാള സിനിമയിലെ പ്രശ്നങ്ങളെക്കുറിച്ചു പഠിക്കാനാണ് റിട്ടയേർഡ് ജസ്റ്റിസ് ഹേമ അധ്യക്ഷയായി കമ്മിറ്റിയെ സർക്കാർ നിയമിച്ചത്. കമ്മിറ്റിയുടെ റിപ്പോർട്ട് 2019 ഡിസംബർ 31നാണ് സർക്കാരിനു കൈമാറിയത്.
<BR>
TAGS : JUSTICE HEMA COMMITTEE | CINEMA
SUMMARY : Hema committee report out; Shocking information, the main actors in Malayalam are among those who exploit the actresses

Savre Digital

Recent Posts

തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടർപട്ടിക പുതുക്കുന്നതിനുള്ള അവസാന തീയതി നാളെ

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടികയിൽ പേരു ചേർക്കുന്നതിനും ഭേദഗതി വരുത്തുന്നതിനും പരാതികൾ സമർപ്പിക്കുന്നതിനുമുള്ള സമയം ചൊവ്വാഴ്ച അവസാനിക്കും. കരട് പട്ടിക…

15 minutes ago

ദളിത് യുവാക്കളെ മരത്തിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു: മൂന്നുപേർ അറസ്റ്റിൽ

ബെംഗളൂരു: ബെളഗാവിയില്‍ രണ്ട് ദളിത് യുവാക്കളെ മരത്തിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു. രാംദുർഗ് താലൂക്കിലെ ഗോഡാച്ചി ഗ്രാമത്തിൽ ഓഗസ്റ്റ് 5…

26 minutes ago

ശിക്ഷകഴിഞ്ഞ് ജയിലിൽ നിന്നിറങ്ങി, വീട്ടിൽ പോകാൻ ബൈക്ക് മോഷ്ടിച്ചു, പ്രതി അറസ്റ്റില്‍

കണ്ണൂർ: ശിക്ഷകഴിഞ്ഞ് ജയിലിൽ നിന്നിറങ്ങി വീട്ടിൽ പോകാൻ ബൈക്ക് മോഷ്ടിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്‌തു. കണ്ണൂർ സെൻട്രൽ ജയിലിൽ…

1 hour ago

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത, നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ബുധനാഴ്‌ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ചൊവ്വാഴ്ച കോട്ടയം, എറണാകുളം,…

1 hour ago

എഡിസിഎൽ അഴിമതി; ആറ് സ്ഥലങ്ങളിൽ ഇഡി റെയ്ഡ്

ബെംഗളൂരു: ഡോ. ബി.ആർ. അംബേദ്കർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (എ.ഡി.സി.എൽ) ഭൂമി വാങ്ങൽ ക്രമക്കേടുമായി ബന്ധപ്പെട്ട്  കർണാടകയിലുടനീളം ആറ് സ്ഥലങ്ങളിൽ…

2 hours ago

നിർബന്ധിത അവധി പിൻവലിച്ചു; ഡോ. കെ. രാമചന്ദ്ര റാവു ഐപിഎസിന് പുനർനിയമനം

ബെംഗളൂരു: ഐപിഎസ് ഓഫീസർ ഡോ. കെ. രാമചന്ദ്ര റാവുവിനെ ഡയറക്ടറേറ്റ് ഓഫ് സിവിൽ റൈറ്റ്സ് എൻഫോഴ്സ്മെന്റിന്റെ ഡയറക്ടർ ജനറൽ ഓഫ്…

2 hours ago