Categories: KERALATOP NEWS

ഹൈക്കോടതി അനുമതിയായി; വിഷു ചന്തകള്‍ നാളെ മുതല്‍

കൊച്ചി: സംസ്ഥാനത്ത് റംസാൻ – വിഷു വിപണന മേളകൾ നടത്താൻ ഹെെക്കോടതി ഉപാധികളോടെ അനുമതി നൽകി. കൺസ്യൂമർഫെഡിന്റെ ഹർജിയിലാണ് ഹെെക്കോടതി ഉത്തരവ്. വിപണനമേളകളെ സർക്കാർ യാതൊരുതരത്തിലുള്ള പ്രചരണത്തിനും ഉപയോഗിക്കരുതെന്ന നിർദേശവും ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവിലുണ്ട്. കൂടാതെ ചന്തകളുടെ നടത്തിപ്പിൽ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം കണ്ടെത്തിയാൽ തിരഞ്ഞെടുപ്പ് കമ്മീഷന് ഇടപെടാനുള്ള പൂർണ്ണ സ്വാതന്ത്ര്യമുണ്ടെന്നും ഹെെക്കോടതി വ്യക്തമാക്കി.

5 കോടി രൂപ സര്‍ക്കാര്‍ സബ്‌സിഡിയോടെ റംസാന്‍- വിഷു ചന്തകള്‍ നടത്തുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനം ആകുമെന്നു ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയതിനെതിരെ ആണ് കണ്‍സ്യൂമര്‍ഫെഡ് ഹൈക്കോടതിയെ സമീപിച്ചത്. 13 ഭക്ഷ്യസാധനങ്ങള്‍ റംസാന്‍- വിഷു വിപണന മേളകളിലൂടെ സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുന്നതാണു പദ്ധതി. ഈ ഭക്ഷ്യവസ്തുക്കള്‍ ഇതിനകം തന്നെ വാങ്ങിച്ചു കഴിഞ്ഞതായും കണ്‍സ്യൂമര്‍ഫെഡ് കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഉപാധികളോടെ ചന്ത നടത്താന്‍ കോടതി അനുമതി നല്‍കിയത്. മാത്രമല്ല, മധ്യവര്‍ഗത്തിന്റെയും സമൂഹത്തിലെ താഴേക്കിടയിലുള്ളവരുടെയും ജീവിതാവസ്ഥ ബുദ്ധിമുട്ടു നേരിടുന്നു എന്നതും അതുകൊണ്ട് ഇത്തരമൊരു സഹായം ജനങ്ങള്‍ക്കു കിട്ടുന്നതിനെ തടയുന്നില്ലെന്നും കോടതി വ്യക്തമാക്കി. കൊടുംചൂടാണ്. ജനങ്ങളുടെ കൈയില്‍ പണമില്ല. ക്ഷേമ പെന്‍ഷനുകളും ഭാഗികമായേ നല്‍കിയിട്ടുള്ളൂ. ജനങ്ങള്‍ വലിയ ബുദ്ധിമുട്ടിലാണ് എന്നും കോടതി പറഞ്ഞു.

കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ചന്തകള്‍ നാളെ തന്നെ ആരംഭിക്കുമെന്ന് കണ്‍സ്യൂമര്‍ഫെഡ് അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് തന്നെ റംസാന്‍ വിഷു ചന്ത നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതാണ്. മുന്‍ തിരഞ്ഞെടുപ്പ് കാലത്തും ചന്തകള്‍ നടത്തിയിട്ടുണ്ട്. ചന്ത നടത്തുന്ന കാര്യം ഇത്തവണ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര കമ്മീഷന് റിപ്പോര്‍ട്ട് ചെയ്തു. കേരളത്തെ പട്ടിണിക്കിട്ട് കൊല്ലുക, ദ്രോഹിക്കുക എന്ന നയമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. ഈ മാസം 18 വരെ ചന്തകള്‍ നടത്തും. 13 സബ്‌സിഡി ഇനങ്ങള്‍ നല്‍കും. താലൂക്ക് തലത്തിലും ചന്തകളുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.

The post ഹൈക്കോടതി അനുമതിയായി; വിഷു ചന്തകള്‍ നാളെ മുതല്‍ appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

ലിറ്ററിന് 70 രൂപ; ബോട്ടിൽ പാൽ വിതരണത്തിലേക്ക് കടന്ന് മിൽമ

തിരുവനന്തപുരം: ബോട്ടിൽ പാൽ വിതരണത്തിലേക്ക് കടന്ന് മിൽമ. ഉൽപന്നങ്ങളുടെ വിപണി വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായും ഓണവിപണി ലക്ഷ്യമിട്ടും മില്‍മയുടെ ഒരു ലിറ്ററിന്‍റെ…

27 minutes ago

തീവ്രന്യൂനമർദ്ദം; ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത, സംസ്ഥാനത്ത് ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടൽ ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി ഒഡീഷ തീരത്തെ കരയിൽ രാവിലെയോടെ പ്രവേശിച്ചിരുന്നു. അടുത്ത 12 മണിക്കൂറിനുള്ളിൽ തെക്കൻ ഒഡീഷ,…

1 hour ago

കത്ത് വിവാദം: ആരോപണമുന്നയിച്ച ഷര്‍ഷാദിനെതിരെ വക്കീല്‍ നോട്ടീസയച്ച് എം വി ഗോവിന്ദന്‍

തിരുവനന്തപുരം: കത്ത് വിവാദത്തില്‍ വ്യവസായി മുഹമ്മദ് ഷര്‍ഷാദിനെതിരേ നിയമനടപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഷര്‍ഷാദിന് വക്കീല്‍ നോട്ടീസ്…

2 hours ago

കനത്ത മഴ തുടരുന്നു; കർണാടകയിൽ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

ബെംഗളൂരു: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തെ തുടര്‍ന്ന് സംസ്ഥാനത്തെ ചില ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന ഇന്ത്യൻ കാലാവസ്ഥാ…

3 hours ago

യുവ ഡോക്ടറുടെ പീഡന പരാതി; റാപ്പര്‍ വേടന്റെ അറസ്റ്റു തടഞ്ഞ് ഹൈക്കോടതി

കൊച്ചി: റാപ്പർ വേടനെതിരായ ബലാത്സംഗക്കേസില്‍ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. നാളെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കും വരെയാണ് അറസ്റ്റ് തടഞ്ഞത്. ഉഭയകക്ഷി…

3 hours ago

കൊമ്പൻ ഈരാറ്റുപേട്ട അയ്യപ്പൻ ചരിഞ്ഞു

കോട്ടയം: കൊമ്പൻ ഈരാറ്റുപേട്ട അയ്യപ്പൻ ചരിഞ്ഞു. നാല് മാസമായി അസുഖങ്ങളെ തുടർന്ന് ചികിത്സയില്‍ ആയിരുന്നു. നാല് മാസം മുമ്പ് മൂന്ന്…

4 hours ago