ഹൈദരാബാദ്: ഹൈദരാബാദിൽ ചാർമിനാറിന് സമീപമുണ്ടായ വൻ തീപിടുത്തത്തിൽ രണ്ട് കുട്ടികൾ ഉൾപ്പടെ 17 പേർ മരിച്ചു. ചാർമിനാറിനടുത്തുള്ള ഗുൽസാർ ഹൗസിൽ ഇന്ന് രാവിലെ ആറോടെയാണ് തീപിടിത്തമുണ്ടായത്. നിരവധി പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
രാവിലെ ആറ് മണിയോടെയാണ് ശ്രീകൃഷ്ണ പേൾസ് കെട്ടിടത്തിൽ തീപിടിത്തമുണ്ടായത്. തുടർന്ന് പതിനൊന്ന് ഫയർ എഞ്ചിനുകൾ മണിക്കൂറോളം പ്രവർത്തിച്ച ശേഷമാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് അഗ്നിശമന സേന ഉദ്യോഗസ്ഥർ പറഞ്ഞു. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും മറ്റ് മന്ത്രിമാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു.
<br>
TAGS : FIRE BREAKOUT | HYDERABAD
SUMMARY : Fire breaks out in building in Hyderabad; 17 people including two children killed, many injured
ജിദ്ദ: സൗദി അറേബ്യയിലെ മദീനയ്ക്ക് സമീപം ഞായറാഴ്ച അർദ്ധരാത്രി ഉണ്ടായ റോഡപകടത്തിന്റെ പശ്ചാത്തലത്തില്‍ ജിദ്ദയിലെ ഇന്ത്യൻ കോണ്‍സുലേറ്റില്‍ 24x7 കണ്‍ട്രോള്‍…
ഡല്‍ഹി: യൂനിസെഫ് ഇന്ത്യയുടെ സെലബ്രിറ്റി ബ്രാൻഡ് അംബാസഡറായി നടി കീർത്തി സുരേഷ് നിയമിതയായി. കുഞ്ഞുങ്ങളുടെ ഉന്നമനത്തിനായുള്ള യു.എൻ ഏജൻസിയായ യൂണിസെഫിന്റെ…
തിരുവനന്തപുരം: പാലോട് പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറിയില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. താളിക്കുന്ന സ്വദേശി ഷീബ (45)…
തിരുവനന്തപുരം: കേരളത്തിൽ സ്വർണ വില വീണ്ടും കുറഞ്ഞു. പവന് ഇന്ന് 80 രൂപ കുറഞ്ഞു. ഇതോടെ 91,640 രൂപയാണ് ഒരു…
ഡല്‍ഹി: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതിയായ ജ്യോതിബാബുവിന് ജാമ്യം നല്‍കുന്നതിനെതിരെ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്ത് കെകെരമ…
മക്ക: മക്കയില്‍ നിന്നും മദീനയിലേക്ക് 43 ഉംറ തീർഥാടകരുമായി പുറപ്പെട്ട ബസ് വഴിയില്‍ ഡീസല്‍ ടാങ്ക് ലോറിയുമായി കൂട്ടിയിടിച്ച് കത്തി…