ബെംഗളൂരു: ഹൈദരാബാദ്-ബെംഗളൂരു റൂട്ടിൽ എല്ലാ ഹൈ-എൻഡ് എയർകണ്ടീഷൻ ചെയ്ത (എസി) സർവീസുകളിലും ടിക്കറ്റ് നിരക്ക് കുറച്ച് തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ടിജിഎസ്ആർടിസി). ടിക്കറ്റ് നിരക്കിൽ 10 ശതമാനം കിഴിവ് ആണ് കോർപറേഷൻ പ്രഖ്യാപിച്ചത്.
ഹൈദരാബാദ് മുതൽ ബെംഗളൂരു വരെയും തിരിച്ചും ഈ ഇളവ് ബാധകമാണ്. നിലവിൽ പ്രതിദിനം 26 ബസ് സർവീസുകൾ ഈ റൂട്ടിൽ പ്രവർത്തിക്കുന്നുണ്ട്. ഹൈദരാബാദ്-ബെംഗളൂരു റൂട്ടിൽ യാത്രക്കാരുടെ തിരക്ക് കൂടുതലായതിനാലാണ് തീരുമാനം.
യാത്രക്കാർക്ക് സാമ്പത്തിക ബാധ്യത കുറയ്ക്കുക എന്ന ഉദ്ദേശത്തോടെയാണ് നടപടിയെന്ന് ആർടിസി അധികൃതർ പറഞ്ഞു. ഇതോടെ യാത്രക്കാർക്ക് കുറഞ്ഞത് 50 രൂപ മുതൽ 100 രൂപ വരെ ലാഭിക്കാനാകുമെന്നാണ് വിലയിരുത്തൽ. മുൻകൂട്ടി റിസർവേഷൻ ചെയ്യുന്ന യാത്രക്കാർക്ക് മാത്രമേ കോർപ്പറേഷൻ ഇളവുകൾ നൽകുള്ളുവെന്ന് ടിജിഎസ്ആർടിസി അധികൃതർ അറിയിച്ചു.
TAGS: BENGALURU UPDATES | TGSRTC
SUMMARY: Hyderabad bengaluru bus ticket price reduced by 10 percent
വാഷിങ്ടണ്‍: ലാൻഡിങ്ങിനിടെ നിർത്തിയിട്ടിരുന്ന വിമാനത്തിലേക്ക് ചെറുവിമാനം ഇടിച്ചിറങ്ങി തീപിടിച്ചു. മൊണ്ടാനയിലെ കാലിസ്പെല്‍ സിറ്റി വിമാനത്താവളത്തിലാണ് സംഭവം. അപകടത്തില്‍ ആർക്കും ഗുരുതര…
കൊച്ചി: നടൻ നിവിൻ പോളിക്കും എബ്രിഡ് ഷൈനുമെതിരായ വഞ്ചനാ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. ആക്ഷൻ ഹീറോ ബിജു 2…
കണ്ണൂര്‍: കണ്ണൂർ പരിയാരത്ത് മക്കളുമായി കിണറ്റില്‍ ചാടിയതിനെത്തുടർന്ന് കുട്ടി മരിച്ച സംഭവത്തില്‍ അമ്മ ധനജക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. 6 വയസ്സുകാരനായ…
തിരുവനന്തപുരം: കേരളത്തിൽ വീണ്ടും കുറഞ്ഞ് സ്വര്‍ണവില 75,000ല്‍ താഴെയെത്തി. ഇന്ന് പവന് 640 രൂപയാണ് കുറഞ്ഞത്. 74,360 രൂപയാണ് ഒരു…
മലപ്പുറം: തിരൂരില്‍ വീട് കത്തി നശിച്ച സംഭവത്തില്‍ വീട്ടുടമസ്ഥന്റെ വാദങ്ങള്‍ തെറ്റെന്ന് പോലിസ്. പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചല്ല തീപിടിച്ചതെന്നും, ഉടമസ്ഥന്‍…
കൊച്ചി: ഫിലിം ചേംബർ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും നിർമാതാവ് സജി നന്ത്യാട്ട് രാജിവെച്ചു. സംഘടനാ നേതൃത്വത്തിലെ ചിലരുമായുള്ള അഭിപ്രായ…