ബെംഗളൂരു: ഹൈബ്രിഡ് കാറുകൾക്ക് റോഡ് നികുതി ഒഴിവാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. പുതിയ ഇലക്ട്രിക് വാഹന നയത്തിന് കീഴിലായാണിത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ ക്ലീൻ മൊബിലിറ്റി മേഖലയെ ഉത്തേജിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി.
പുതിയ നയം അനുസരിച്ച്, ഇവി വ്യവസായത്തിൽ മുന്നേറാനുള്ള ശ്രമത്തിൽ ഉപഭോക്താക്കൾക്കും നിർമ്മാതാക്കൾക്കും കാര്യമായ പ്രോത്സാഹനങ്ങൾ നൽകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി രാമലിംഗ റെഡ്‌ഡി പറഞ്ഞു. 25 ലക്ഷം രൂപയിൽ താഴെ വിലയുള്ള ഇലക്ട്രിക്, സ്‍ട്രോംഗ് ഹൈബ്രിഡ് വാഹനങ്ങൾക്ക് റോഡ് നികുതി ഒഴിവാക്കുന്നതിനാണ് നയത്തിൽ പ്രാധാന്യം നൽകിയിട്ടുള്ളത്.
നികുതി ഇളവിന് പുറമേ, വൈദ്യുതി വാഹനങ്ങൾക്കും ഹൈബ്രിഡ് വാഹനങ്ങൾക്കും കൂടുതൽ ഇൻസെൻ്റീവുകളും സർക്കാർ വാഗ്‍ദാനം ചെയ്യുന്നുണ്ട്. സംസ്ഥാനത്തിൻ്റെ പാരിസ്ഥിതിക ലക്ഷ്യങ്ങൾക്ക് സംഭാവന നൽകിക്കൊണ്ട് സുഗമമായ ഗതാഗത ബദലുകൾ സ്വീകരിക്കുന്നതാണ് ഇതു വഴി ലക്ഷ്യമിടുന്നത്. 2029-ഓടെ ക്ലീൻ മൊബിലിറ്റി ശൃംഖലയിൽ 50,000 കോടി രൂപയുടെ നിക്ഷേപം ആകർഷിക്കുക എന്നതാണ് കർണാടക ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
TAGS: KARNATAKA | EV POLICY
SUMMARY: Karnataka plans road tax charges waiver on hybrid cars
ബെംഗളൂരു: ബിന്ദു സജീവിന്റെ കവിതാസമാഹാരം 'ഇരപഠിത്തം' ഇന്ദിരാനഗർ ഇസിഎ ഹാളിൽ നടന്ന ചടങ്ങിൽ കവി പി എൻ ഗോപീകൃഷ്ണൻ കവി…
ന്യൂഡല്‍ഹി: ഡൽഹിയില്‍ വായുമലിനീകരണം രൂക്ഷം. നഴ്‌സറി മുതൽ അഞ്ച് വരെ ക്ലാസുകൾ ഓൺലൈൻ ആക്കി. ആരോഗ്യപരമായ ആശങ്കകൾ കണക്കിലെടുത്താണ് തീരുമാനമെന്ന്…
കൊല്ലം: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കൊല്ലം ജില്ലയിലെ…
പാലക്കാട്: പാലക്കാട് ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡായ ചാഴിയാട്ടിരിയിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. തിരുമിറ്റക്കോട്…
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ശബരിമല സ്വർണപാളി കേസ്…
തിരുവനന്തപുരം: മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ 19 സിനിമകള്‍ക്ക് വിലക്ക്. പലസ്തീന്‍ വിഷയം പ്രമേയമായുള്ള ചിത്രങ്ങളും കേന്ദ്ര സര്‍ക്കാര്‍ നിലപാടുകളെ…