Categories: KERALATOP NEWS

ഹൈറിച്ച് തട്ടിപ്പ്; കമ്പനിയുടമകളുടെ 260 കോടിയുടെ സ്വത്തുക്കള്‍ ഇ.ഡി മരവിപ്പിച്ചു

കൊച്ചി: മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ്ങിലൂടെ കോടികള്‍ തട്ടിച്ചകേസില്‍ ഹൈറിച്ച് ഉടമകളുടെ ആസ്തി ഇ.ഡി മരവിപ്പിച്ചു. കമ്പനി ഉടമകളുടെ 260 കോടി രൂപയിലേറെ വരുന്ന സ്വത്തുക്കളാണ് ഇ.ഡി മരവിപ്പിച്ചത്. അന്വേഷണ ഭാഗമായി ഇ.ഡി കഴിഞ്ഞ ദിവസം കേരളം, മഹാരാഷ്ട്ര, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ 14 കേന്ദ്രങ്ങളിൽ പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി

70 ലക്ഷം രൂപയുടെ കറന്‍സികള്‍, 15 കോടിയുടെ വസ്തുവകകള്‍, നാല് കാറുകള്‍ എന്നിവ പിടിച്ചെടുത്തതിന് പിന്നാലെയാണ് ഇ.ഡി കമ്പനിയുടെ പലയിടങ്ങളിലുള്ള ബാങ്ക് അക്കൗണ്ടുകള്‍, കമ്പനിയുടമകളുടെ കുടുംബാംഗങ്ങള്‍, കമ്പനി പ്രെമോട്ടര്‍മാര്‍ എന്നിവരുടെ അക്കൗണ്ടിലെ 32 കോടിയോളം രൂപ മരവിപ്പിച്ചത്.

ഹൈറിച്ച് കമ്പനി മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ്ങിലെ അംഗത്വ ഫീസിനത്തില്‍ മാത്രം 1157 കോടി രൂപ തട്ടിയെന്നും ഇതില്‍ 250 കോടിയോളം രൂപ കമ്പനി പ്രമോട്ടര്‍മാരായ കെ.ഡി പ്രതാപന്‍, ഭാര്യ ശ്രീന എന്നിവര്‍ തട്ടിയെന്നുമാണ് ഇ.ഡി ആരോപിക്കുന്നത്. കൂടാതെ ഇവര്‍ക്കെതിരെ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ് നടത്തിയെന്നും ആരോപണമുണ്ട്. അന്വേഷണത്തെ തുടർന്ന് ആദ്യഘട്ടത്തിൽ 212 കോടി രൂപ മരവിപ്പിച്ചിരുന്നു. ഇതിന് തുടർച്ചയായാണ് 48 കോടി രൂപ കൂടി മരവിപ്പിച്ചത്.
<BR>
TAGS ; HIGH RICH SCAM | ED | ENFORCEMENT DIRECTORATE | KERALA
SUMMARY : Highrich Fraud; 260 crore assets of company owners have been frozen by ED

Savre Digital

Recent Posts

സ്വര്‍ണക്കള്ളക്കടത്തിന് സഹായം ചെയ്തു; കസ്റ്റംസ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു

കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ്…

6 hours ago

കൊലപ്പെടുത്തി ഉപേക്ഷിച്ച നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി

ബെംഗളൂരു: കൊലപ്പെടുത്തിയ നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. തുമകുരു ചിമ്പഗനഹള്ളി കൊറട്ടഗെരെയ്ക്കും കോലാലയ്ക്കും ഇടയിൽ നിന്നാണ്…

7 hours ago

ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു

കാസറഗോഡ്: ദാതർ തിരുനൽവേലി എക്‌സ്പ്രസ് ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു. തിരുനൽവേലി സ്വദേശി സ്റ്റെല്ലയുടെ മകൾ സാറയാണ്…

8 hours ago

എസ്‌സി‌ഒ ഉച്ചകോടി: പ്രധാനമന്ത്രിയെ സ്വാഗതം ചെയ്ത് ചൈന

ബെയ്ജിങ്: എസ്‌സി‌ഒ (Shanghai Cooperation Organisation) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ…

8 hours ago

ഷവർമ കടകളിൽ പരിശോധന: 45 സ്ഥാപനങ്ങൾ പൂട്ടിച്ചു, പിടിച്ചെടുത്തതിൽ 60 കിലോഗ്രാം പഴകിയ മാംസവും

തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. അഞ്ച്, ആറ് തീയതികളിലായി 59 സ്‌ക്വാഡുകൾ…

9 hours ago

വോട്ടർ പട്ടിക ക്രമക്കേട് ആവർത്തിച്ച് ബെംഗളൂരുവില്‍ രാഹുലിന്റെ ‘വോട്ട് അധികാർ റാലി’

ബെംഗളൂരു: വോട്ടർ പട്ടിക ക്രമക്കേടിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെംഗളൂരുവിൽ സംഘടിപ്പിച്ച ​‘വോട്ട് അധികാർ…

10 hours ago