ഹൈറിച്ച് തട്ടിപ്പില്‍ പ്രതി കെ.ഡി പ്രതാപന്റെ ജാമ്യാപേക്ഷ തള്ളി. കലൂർ പി.എം.എല്‍.എ കോടതിയുടെതാണ് നടപടി. പ്രതിക്കെതിരെയുള്ള ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതാണെന്ന് കോടതി പറഞ്ഞു. തനിക്കെതിരെ ഒരു തെളിവുമില്ലാതെയാണ് ഇ.ഡിയുടെ അറസ്റ്റെന്നാരോപിച്ചാണ് പ്രതാപൻ ജാമ്യാപേക്ഷ നല്‍കിയത്. ഇതിനെതിരെയാണ് ഇ.ഡി എതിർസത്യവാങ്മൂലം സമർപ്പിച്ചത്.
കേരളം കണ്ടതില്‍വെച്ച് ഏറ്റവും വലിയ തട്ടിപ്പാണ് ഹൈറിച്ച് തട്ടിപ്പ്. ഇത് കേരളത്തില്‍ മാത്രം ഒതുങ്ങുന്നതല്ല. ജാർഖണ്ഡടക്കമുള്ള സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചും വ്യാപക തട്ടിപ്പ് നടന്നിട്ടുണ്ട്. ഈ ഘട്ടത്തില്‍ കെ.ഡി പ്രതാപന് ജാമ്യം അനുവദിച്ചാല്‍ സാക്ഷികളേയും പരാതിക്കാരെയും സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും ഇ.ഡി ചൂണ്ടിക്കാട്ടി.
TAGS : HIGHRICH | BAIL | COURT
SUMMARY : Highrich Fraud; KD Pratapan’s bail plea rejected
തൃശൂർ: സുരേഷ് ഗോപിയുടെ സഹോദരനും ഇരട്ടവോട്ട്. സുഭാഷ് ഗോപിക്ക് തൃശൂരിലും കൊല്ലത്തുമാണ് വോട്ടുള്ളത്. കുടുംബ വീടായ ലക്ഷ്മി നിവാസ് മേല്‍വിലാസത്തിലാണ്…
വാഷിങ്ടണ്‍: ലാൻഡിങ്ങിനിടെ നിർത്തിയിട്ടിരുന്ന വിമാനത്തിലേക്ക് ചെറുവിമാനം ഇടിച്ചിറങ്ങി തീപിടിച്ചു. മൊണ്ടാനയിലെ കാലിസ്പെല്‍ സിറ്റി വിമാനത്താവളത്തിലാണ് സംഭവം. അപകടത്തില്‍ ആർക്കും ഗുരുതര…
കൊച്ചി: നടൻ നിവിൻ പോളിക്കും എബ്രിഡ് ഷൈനുമെതിരായ വഞ്ചനാ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. ആക്ഷൻ ഹീറോ ബിജു 2…
കണ്ണൂര്‍: കണ്ണൂർ പരിയാരത്ത് മക്കളുമായി കിണറ്റില്‍ ചാടിയതിനെത്തുടർന്ന് കുട്ടി മരിച്ച സംഭവത്തില്‍ അമ്മ ധനജക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. 6 വയസ്സുകാരനായ…
തിരുവനന്തപുരം: കേരളത്തിൽ വീണ്ടും കുറഞ്ഞ് സ്വര്‍ണവില 75,000ല്‍ താഴെയെത്തി. ഇന്ന് പവന് 640 രൂപയാണ് കുറഞ്ഞത്. 74,360 രൂപയാണ് ഒരു…
മലപ്പുറം: തിരൂരില്‍ വീട് കത്തി നശിച്ച സംഭവത്തില്‍ വീട്ടുടമസ്ഥന്റെ വാദങ്ങള്‍ തെറ്റെന്ന് പോലിസ്. പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചല്ല തീപിടിച്ചതെന്നും, ഉടമസ്ഥന്‍…