ഹൈവേ പട്രോളിംഗിന് ഡാഷ്ബോർഡ് കാമറകളും ബോഡി കാമറകളും നിർബന്ധം

ബെംഗളൂരു: സംസ്ഥാന പോലീസിൻ്റെ ഹൈവേ പട്രോളിംഗ് വാഹനങ്ങളിൽ ഡാഷ്‌ബോർഡ് കാമറകളും, പോലീസ് ഉദ്യോഗസ്ഥർക്ക് ബോഡി കാമറകളും നിർബന്ധമാക്കിയതായി സിറ്റി പോലീസ് കമ്മീഷണർ ബി. ദയാനന്ദ അറിയിച്ചു. ബംഗളൂരുവിൽ ഇതിനോടകം പോലീസ് ഉദ്യോഗസ്ഥർക്ക് ബോഡി കാമറകൾ നിർബന്ധമാക്കിയിട്ടുണ്ട്. സംസ്ഥാനത്തുടനീളം സമാന നിർദേശം നടപ്പാക്കുമെന്ന് കമ്മീഷണർ വ്യക്തമാക്കി.

പോലീസ് വാഹനങ്ങളിൽ ഡാഷ്‌ബോർഡ് കാമറകൾ ഘടിപ്പിക്കുന്നത് വഴി ഓരോ കേസുകൾക്കും വ്യക്തമായ ദൃശ്യങ്ങൾ ലഭിക്കുന്നുണ്ട്. കോടതികളിലെ വിചാരണ വേളകളിൽ പിന്നീട് ഇവ തെളിവായി ഹാജരാക്കാനും സാധിക്കും.

ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണറുടെയും അഡീഷണൽ കമ്മീഷണറുടെയും എസ്‌യുവികൾ ഉൾപ്പെടെയുള്ള പോലീസ് വാഹനങ്ങളിൽ അഞ്ഞൂറിലധികം ഡാഷ്‌ബോർഡ് കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. മറ്റു നഗരങ്ങളിലെ പൊലീസ് വാഹനങ്ങളിലേക്കും ഇവ വ്യാപിപ്പിക്കാനാണ് പദ്ധതി.

അടിയന്തരഘട്ടങ്ങളിൽ ഹൈവേ പട്രോളിംഗ് വാഹനങ്ങൾ നിർണായക പങ്കാണ് വഹിക്കുന്നത്. സംസ്ഥാനത്ത് ഇതിനോടകം ദേശീയ പാതകളിൽ 8,820 അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതിൽ 2,777 പേർ മരിക്കുകയും 11,507 പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (എഡിജിപി) അലോക് കുമാർ പറഞ്ഞു.

The post ഹൈവേ പട്രോളിംഗിന് ഡാഷ്ബോർഡ് കാമറകളും ബോഡി കാമറകളും നിർബന്ധം appeared first on News Bengaluru.

Savre Digital

Recent Posts

തൃശൂർ കോർപറേഷൻ മുൻ ഡെപ്യൂട്ടി മേയർ ബീനാ മുരളിയെ സിപിഐയിൽ നിന്ന് പുറത്താക്കി

തൃശൂർ: സിപിഐയിൽ നിന്ന് രാജിവെച്ച തൃശൂർ കോർപറേഷൻ മുൻ ഡെപ്യൂട്ടി മേയർ ബീനാ മുരളിയെ പാർട്ടിയിൽ നിന്നും പുറത്താക്കി. കൃഷ്ണാപുരത്ത്…

5 minutes ago

വോട്ടർപട്ടികയിൽ പേരില്ല, സംവിധായകൻ വി.എം. വിനുവിനും മത്സരിക്കാനാകില്ല; ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് കോ​ൺ​ഗ്ര​സ്

കോഴിക്കോട്: വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ സംവിധായകൻ വി.എം. വിനുവിന് തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. കോൺഗ്രസിന്‍റെ കോഴിക്കോട് മേയർ സ്ഥാനാർഥിയായിരുന്നു…

26 minutes ago

ഡൽഹി സ്ഫോടനം; ഗൂഢാലോചനയിൽ ഭാഗമായ പ്രതി കശ്മീരിൽ പിടിയിൽ

ന്യൂഡൽഹി: ചെങ്കോട്ട ഭീകരാക്രമണത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. യാസിർ ബിലാൽ വാനി എന്ന ഡാനിഷാണ് പിടിയിലായത്. ശ്രീ​ഗനറിൽ വച്ചാണ് യുവാവിനെ…

49 minutes ago

പവർ സ്റ്റേഷനിൽ അറ്റകുറ്റപ്പണി; ബെംഗളൂരുവിലെ ഈ സ്ഥലങ്ങളില്‍ ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും

ബെംഗളൂരു: നഗരത്തിൽ വിവിധ വാണിജ്യ, താമസ മേഖലകളിൽ  നാളെ വൈദ്യുതി മുടങ്ങും. അഡുഗോഡി പവർ സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലണ് വൈദ്യുതി…

2 hours ago

തിരുവനന്തപുരത്ത് 19-കാരനെ സുഹൃത്ത് കുത്തിക്കൊന്നു

തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ 19കാരന്‍ കുത്തേറ്റ് മരിച്ചു. തിരുവനന്തപുരം തൈക്കാടിന് സമീപം നടന്ന ഒരു തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അലന്‍…

3 hours ago

തത്ത്വമസി വെൽഫെയർ അസോസിയേഷന്‍ നോർക്ക കെയർ ബോധവത്ക്കരണ ക്യാമ്പ്

ബെംഗളൂരു: തത്ത്വമസി വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ നോർക്ക കെയർ/ ഐ.ഡി കാർഡ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. കോർ കമ്മിറ്റി അംഗം…

3 hours ago