ഹോട്ടലിലെ ലിഫ്റ്റ് അപകടത്തില്‍പ്പെട്ടു; മലയാളിക്ക് ദാരുണാന്ത്യം

ലിഫ്റ്റ്‌ പോട്ടിവീണുണ്ടായ അപകടത്തിൽ മലയാളി മരിച്ചു. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. കോട്ടയം കുടമാളൂർ സ്വദേശി രഞ്ജിത്ത് ബാബു (45) ആണ് മരിച്ചത്. ഹോട്ടലിലെ ആറാം നിലയിൽ നിന്നും ലിഫ്റ്റ് തുറന്ന് അകത്തേക്ക് പ്രവേശിച്ചതിന് പിന്നാലെ ലിഫ്റ്റ് പിറ്റിലൂടെ താഴേക്ക് വീഴുകയായിരുന്നു.

കോട്ടയത്തുനിന്നും ബിസിനസ് ആവശ്യങ്ങൾക്കായി സുറത്തിലെത്തിയതായിരുന്നു രഞ്ജിത്ത് ബാബു. ഹോട്ടലില്‍ ചെക്കിന്‍ ചെയ്ത ശേഷം ലിഫ്റ്റില്‍ കയറുമ്പോളാണ് അപകടമുണ്ടായത്. മൃതദേഹം സൂറത്തിലെ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടവും പോലീസ് നടപടികളും പുർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുന്നതിനുള്ള ക്രമീകരണം ഒരുക്കുമെന്ന് സൂറത്തിലെ കേരള സമാജം ഭാരവാഹികൾ‌ അറിയിച്ചു.
<br>
TAGS : ACCIDENT | GUJARAT
SUMMARY : The elevator in the hotel had an accident. Malayali Died.

LEAVE A REPLY

Please enter your comment!
Please enter your name here