Categories: KERALATOP NEWS

ഹോട്ടലില്‍ കയറി അതിക്രമം; പള്‍സര്‍ സുനിക്കെതിരെ കേസ്

കൊച്ചി: ഹോട്ടലില്‍ അതിക്രമം നടത്തുകയും വധഭീഷണി മുഴക്കുകയും ചെയ്തതിന് നടിയെ ആക്രമിച്ച കേസിലെ പ്രതിയായ പള്‍സർ സുനിക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കര്‍ശന ജാമ്യവ്യവസ്ഥകളോടെ പുറത്തിറങ്ങിയ പ്രതി പെരുമ്പാവൂര്‍ കുറുപ്പംപടി രായമംഗലത്തെ ഹോട്ടലില്‍ അതിക്രമം നടത്തിയതിയത്.

വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് പോലീസ് ഇപ്പോള്‍ കേസ്. സിസിടിവി ഇല്ലാത്ത ഭാഗത്തേക്ക് വന്നാല്‍ നിന്നെ ശരിയാക്കിതരാമെന്ന് ജീവനക്കാരനെ ഭീഷണിപ്പെടുത്തിയതായും എഫ്‌ഐആറില്‍ പറയുന്നു. ഞായറാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം ഉണ്ടായത്.

ഭക്ഷണം കഴിക്കാന്‍ ആദ്യം ഓര്‍ഡര്‍ എടുത്തതാണെങ്കിലും രണ്ടാമത് വീണ്ടും ജീവനക്കാരൻ ഓർഡർ എടുക്കാൻ എത്തിയപ്പോള്‍ സുനി പ്രകോപിതനാവുകയായിരുന്നു. ചില്ല് ഗ്ലാസ് എറിഞ്ഞുടയ്ക്കുകയും അസഭ്യം വിളിക്കുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് പരാതി.

TAGS : PULSAR SUNI
SUMMARY : Case filed against Pulsar Suni for trespassing in hotel

Savre Digital

Recent Posts

ഇന്റർ സ്കൂൾ ക്വിസ് മത്സരം

ബെംഗളൂരു: പാലക്കാട്‌ ഫോറം ബെംഗളുരുവിന്റെ അബ്ദുൾകലാം വിദ്യ യോജനയുടെ ഭാഗമായി വർഷം തോറും നടത്തി വരാറുള്ള ക്വിസ് മത്സരം  ഞായറാഴ്ച…

30 minutes ago

ബിരിയാണിയില്‍ പഴുതാരയെ കിട്ടിയ സംഭവം; ഹോട്ടലിനും സൊമാറ്റോയ്ക്കും പിഴ

കോട്ടയം: ബിരിയാണിയില്‍ നിന്ന് ചത്ത പഴുതാരയെ കിട്ടിയ സംഭവത്തില്‍ ഹോട്ടലിനും ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമായ സൊമാറ്റോയ്ക്കും പിഴ ചുമത്തി…

48 minutes ago

സാ​ങ്കേ​തി​ക ത​ക​രാ​ർ; ഡ​ൽ​ഹി​യി​ൽ നി​ന്ന് ബെംഗ​ളൂ​രു​വി​ലേ​യ്ക്ക് പോ​യ എ​യ​ർ ഇ​ന്ത്യ വി​മാ​നത്തിന് അടിയന്തര ലാന്‍ഡിംഗ്

ബെംഗളൂരു: ഡ​ൽ​ഹി​യി​ൽ നി​ന്നു ബെംഗ​ളൂ​രുവി​ലേ​ക്ക് പോ​യ എ​യ​ർ ഇ​ന്ത്യ വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി. സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് ഭോ​പ്പാ​ൽ രാ​ജ് ഭോ​ജ്…

1 hour ago

കൊലപാതക ശ്രമം അടക്കം 53 ക്രിമിനൽ കേസുകളിലെ പ്രതി കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു

തൃശൂര്‍: നിരവധി ക്രിമിനല്‍ കേസുകളിലെയും മോഷണക്കേസുകളിലെയും പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. തെങ്കാശി സ്വദേശിയായ ബാലമുരുകൻ…

3 hours ago

അഗ്നിവീർ റിക്രൂട്‌മെന്റ് റാലി 13 മുതൽ

ബെംഗളൂരു: കരസേനയുടെ ബെംഗളൂരു റിക്രൂട്ടിങ് ഓഫിസിനു കീഴിലുള്ള അഗ്നിവീർ റിക്രൂട്‌മെന്റ് റാലി 13 മുതൽ 19 വരെ ബെള്ളാരി ജില്ലാ…

3 hours ago

തേനീച്ചയുടെ ആക്രമണത്തില്‍ 30 വിദ്യാർഥികൾക്ക് പരുക്ക്

ബെംഗളൂരു: തേനീച്ച ആക്രമണത്തെ തുടർന്ന് 30 വിദ്യാർഥികൾക്ക് പരുക്കേറ്റു. കുടക് വിരാജ്‌പേട്ട ഗവ. പ്രൈമറി സ്‌കൂളിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം.…

3 hours ago