തൃശൂര്‍: നടനും എംഎല്‍എയുമായ മുകേഷിനെതിരെ വടക്കാഞ്ചേരിയിലും കേസ്. 13 വര്‍ഷം മുന്‍പ് സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരിയിലെ നക്ഷത്ര ഹോട്ടലില്‍ താമസിക്കുന്നതിനിടയില്‍ മുകേഷ് മോശമായി പെരുമാറിയെന്നാണ് പരാതി.
2011 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. നാടകമേ ഉലകം’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ മുകേഷ് കയറിപ്പിടിച്ചെന്നാണു നടിയുടെ മൊഴി. കേസ് എടുത്തെങ്കിലും തുടരന്വേഷണം പ്രത്യേകസംഘമാണു നടത്തുക. മുകേഷിനെ പ്രത്യേക അന്വേഷണസംഘം ഉടൻ ചോദ്യം ചെയ്തേക്കും. മൂന്നുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് മുകേഷിനെതിരെ ചുമത്തിയത്. നോട്ടീസ് നല്‍കി മുകേഷിനെ വിളിപ്പിക്കുമെന്നും കേസിന്റെ തുടര്‍ നടപടികള്‍ പ്രത്യേക അന്വേഷണ സംഘവുമായി ആലോചിച്ച ശേഷമെടുക്കുമെന്നും പോലീസ് പറഞ്ഞു. മുകേഷിനെ ചോദ്യം ചെയ്യുന്നതിനായി അന്വേഷണ സംഘം തിങ്കളാഴ്ച കോടതിയില്‍ സത്യവാങ്മൂലം നല്‍കും. നാളെ മുകേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും പരിഗണിക്കും.
<br>
TAGS : SEXUAL HARASSMENT | MUKESH
SUMMARY : ‘behaved rudely at the hotel’; Case against Mukesh in Vadakanchery too
പത്തനംതിട്ട: ശബരിമല നട ചിങ്ങമാസ പൂജയ്‌ക്കായി ശനിയാഴ്ച തുറക്കും. വൈകുന്നേരം അഞ്ച് മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍…
ആലപ്പുഴ: ചേർത്തലയില്‍ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ എട്ടാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു. ചേർത്തല മംഗലശ്ശേരില്‍ വിഷ്ണുപ്രകാശിന്റെയും സൗമ്യയുടെയും മകൻ അഭിജിത്ത് വിഷ്ണു…
ബെംഗളൂരു: ദാവൺഗരെ കേരളസമാജം സ്ത്രീ ശാക്തീകരണവും ശിശു ക്ഷേമവും മുൻനിർത്തി 'അവളുടെ ആരോഗ്യം നമ്മുടെ മുൻഗണന' എന്ന പേരില്‍ സംഘടിപ്പിക്കുന്ന…
കൊച്ചി : താര സംഘടനയായ അമ്മയെ നയിക്കാൻ വനിതകള്‍. വാശിയേറിയ പോരാട്ടത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോനും ജനറല്‍ സെക്രട്ടറി…
കൊച്ചി: വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ആലുവ സ്വകാര്യ ആശുപത്രിയിലെ സർജിക്കല്‍ ഐസിയുവില്‍ ജോലി ചെയ്യുന്ന ഡോ.മീനാക്ഷി…
കൊച്ചി: 'അമ്മ' സംഘടനയിലെ പുതിയ ഭരണസമിതി ആദ്യ അജൻഡയായി ശ്വേതമേനോന് എതിരായ കേസ് അനേഷിക്കണമെന്ന് നടൻ ബാബുരാജ്. കേസില്‍ തനിക്ക്…