ബെംഗളൂരു: ബെംഗളൂരുവിലെ ഹോട്ടലുകളിൽ പ്രതിവാര പരിശോധന നടത്താൻ ഭക്ഷ്യ സുരക്ഷ വിഭാഗത്തിന് നിർദേശം നൽകി സംസ്ഥാന സർക്കാർ. നഗരത്തിലെ ഹോട്ടലുകൾ, റെസ്റ്റോറൻ്റുകൾ, ഫാസ്റ്റ്ഫുഡ് ജോയിൻ്റുകൾ , ബാറുകൾ എന്നിവിടങ്ങളിൽ ഭക്ഷ്യസുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ ഉയരുന്ന സാഹചര്യത്തിലാണ് നടപടി. ഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് സർക്കാർ വകുപ്പ് ഉദ്യോഗസ്ഥരോട് നിർദേശിച്ചു.
ഗുണനിലവാരം, കാലഹരണപ്പെട്ട ഭക്ഷ്യവസ്തുക്കളുടെ ഉപയോഗം, ശുചിത്വം പാലിക്കാത്തത്, മായം കലർത്തിയ ഭക്ഷണസാധനങ്ങളുടെ വിതരണം എന്നിവ പരിശോധിക്കാനാണ് നിർദേശം. രാമേശ്വരം കഫേ പോലുള്ള പ്രശസ്തമായ ഔട്ട്‌ലെറ്റുകൾ ഉൾപ്പെടെയുള്ള ഹോട്ടലുകൾ, റെസ്റ്റോറൻ്റുകൾ എന്നിവിടങ്ങളിൽ ഭക്ഷണത്തിൻ്റെ ഗുണനിലവാരം ആശങ്കാജനകമാണ്. വൃത്തിഹീനമായ ഭക്ഷണത്തെക്കുറിച്ചുള്ള നിരവധി വീഡിയോകൾ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ഗുണനിലവാരമില്ലാത്ത ഭക്ഷണം തയ്യാറാക്കുന്ന എല്ലാ ഔട്ട്‌ലെറ്റുകളും അടച്ചുപൂട്ടാൻ തീരുമാനിച്ചതായി സർക്കാർ വ്യക്തമാക്കി. എല്ലാത്തരം ഭക്ഷണശാലകളിലും മിന്നൽ പരിശോധന നടത്താനും സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.
TAGS: BENGALURU UPDATES| HOTELS
SUMMARY: State government directs officials for weekly inspection at hotels
കൊച്ചി: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ്…
ലേഖനം ▪️ സുരേഷ് കോടൂര്‍ (അമേരിക്കനായാലും റഷ്യനായാലും ഇന്ത്യയിലെ കോരന് എണ്ണ കുമ്പിളിൽ തന്നെയാണ്!) അമേരിക്കയുടെ സമ്മ൪ദ്ധത്തിന് വഴങ്ങാതെ ഇന്ത്യ…
ന്യൂഡൽഹി: രാജ്യത്ത് അംഗീകാരമില്ലാത്ത 334 പാര്‍ട്ടികളെ രജിസ്ട്രേർഡ് പാര്‍ട്ടികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. 2019 മുതല്‍ ആറ്…
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന്‍റെ ഭാഗമായി അഞ്ച് പാക് യുദ്ധജെറ്റുകളും ഒരു വ്യോമാക്രമണ മുന്നറിയിപ്പിനായുള്ള വിമാനവും തകർത്തുവെന്ന് നാവികസേനാ മേധാവി മാർഷല്‍…
പത്തനംതിട്ട: നഴ്‌സിങ് വിദ്യാർഥിനി അമ്മു സജീവൻ്റെ ദുരൂഹമരണത്തില്‍ കുടുംബത്തിൻ്റെ ആവശ്യം പരിഗണിച്ച് അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. 2024 നവംബർ…
തിരുവനന്തപുരം: മെസിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് സർക്കാരിന് ഉത്തരവാദിത്തമില്ലെന്ന് കായിക മന്ത്രി വി അബ്‌ദുറഹ്‌മാൻ. സംസ്ഥാന സർക്കാർ ആരുമായും കരാർ…