മുംബൈ: ഹോളിയോടനുബന്ധിച്ച് മുംബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ. കുർള എൽടിടിയിൽ നിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചും നാല് സർവീസുകളാണ് മധ്യ റെയിൽവേ പ്രഖ്യാപിച്ചത്. ഇരുവശത്തേക്കും രണ്ട് വീതം ട്രിപ്പുകളുണ്ടാകും. കൊങ്കൺ പാതയിലൂടെ കോട്ടയം വഴിയാണ് ട്രെയിൻ. കേരളത്തിലേക്കുള്ള യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് പ്രത്യേക ട്രെയിൻ ഓടിക്കുന്നതെന്ന് റെയിൽവേ അധികൃതർ പറഞ്ഞു.
എൽടിടി–കൊച്ചുവേളി (01063): മാർച്ച് 6, 13 തീയതികളിൽ (വ്യാഴാഴ്ച) എൽടിടിയിൽ നിന്ന് വൈകിട്ട് നാലിന് പുറപ്പെട്ട് വെള്ളിയാഴ്ചകളിൽ രാത്രി 10.45ന് കൊച്ചുവേളിയിലെത്തും. കൊച്ചുവേളി–എൽടിടി (01064): മാർച്ച് 8, 15 തീയതികളിൽ (ശനിയാഴ്ച) കൊച്ചുവേളിയിൽനിന്ന് വൈകിട്ട് 4.20-ന് പുറപ്പെട്ട് തിങ്കളാഴ്ച പുലർച്ചെ 12.45-ന് എൽടിടിയിലെത്തും. ഒൻപത് സ്ലീപ്പർ, ആറ് തേഡ് എസി, ഒരു സെക്കൻഡ് എസി, നാല് ജനറൽ കോച്ചുകൾ എന്നിവയടക്കം 22 എൽഎച്ച്ബി കോച്ചുകൾ ഉണ്ടാകും. പാൻട്രി കാർ ഇല്ല.
സ്റ്റോപ്പുകൾ: എൽടിടി, താനെ, പൻവേൽ, പെൺ, റോഹ, ഖേഡ്, ചിപ്ലുൺ, സംഗമേശ്വർ റോഡ്, രത്നാഗിരി, കങ്കാവ്‌ലി, കുഡാൽ, സാവന്ത്‌വാഡി റോഡ്, തിവിം, കർമലി, മഡ്ഗാവ് എന്നിവയാണ് കൊങ്കൺ പാതയിൽ ഗോവ വരെയുള്ള സ്റ്റോപ്പുകൾ. കാസറഗോഡ്, കണ്ണൂർ, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം, കൊച്ചുവേളി (തിരുവനന്തപുരം നോർത്ത്).
<br>
TAGS : SPECIAL TRAIN
SUMMARY : Special train from Mumbai to Kerala on the occasion of Holi
ബെംഗളൂരു: മെെസൂരു സെന്‍റ് ഫിലോമിന കോളേജില്‍ ക്രിസ്മസ് ആഘോഷങ്ങളുടെ മുന്നോടിയായി ക്രിസ്മസ് കേക്ക് നിര്‍മാണത്തിന് തുടക്കം കുറിച്ചു. കോളേജിലെ ടൂറിസം…
ബെംഗളൂരു: ഹാസന്‍ ജില്ലയിലെ ബേലൂരില്‍ വാടക വീട്ടില്‍ യുവതിയെ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രിയാണ് മൃതദേഹം…
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ മലയാളി സൈനികന് വീരമൃതു. മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി സുബേദാര്‍ സജീഷ് കെ ആണ് മരിച്ചത്.…
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള എന്യുമറേഷൻ ഫോം വിതരണം 99.5 ശതമാനം പൂർത്തിയായതായി ചീഫ് ഇലക്ടറൽ ഓഫീസർ ഡോ.…
ബെംഗളൂരു: എ.ടി.എം കൗണ്ടറിലേക്കുള്ള പണവുമായി പോയ വാഹനം തടഞ്ഞുനിറുത്തി ഏഴ് കോടി രൂപ കൊള്ളയടിച്ച കേസില്‍ 5.7 കോടി രൂപ…
അമൃത്‌സര്‍: പ്രശസ്ത പഞ്ചാബി ഗായകനായ ഹർമൻ സിദ്ധു വാഹനാപകടത്തിൽ അന്തരിച്ചു. 37 വയസ്സായിരുന്നു. ശനിയാഴ്ച മൻസ ജില്ലയിലെ ഖ്യാല ഗ്രാമത്തിൽ…