ബെംഗളൂരു: ഹോളി ആഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ മൂന്ന് യുവാക്കൾ കൊല്ലപ്പെട്ടു. ബീഹാർ സ്വദേശികളായ അനസ് (22) രാധേ ശ്യാം (23) ദീപു എന്നിവരാണ് മരിച്ചത്. സർജാപുര റോഡിൽ ശനിയാഴ്ചയായിരുന്നു സംഭവം. പാർട്ടിക്കിടെ യുവാക്കളിലൊരാൾ സമീപത്തുണ്ടായിരുന്ന യുവതിയെപ്പറ്റി മോശം പരാമർശം നടത്തിയതാണ് തർക്കത്തിന് തുടക്കമിട്ടത്. തുടർന്ന് ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് മൂവരും പരസ്പരം ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
നിർമ്മാണത്തിലിരിക്കുന്ന അപാർട്മെന്റിന്റെ താഴെ വച്ചാണ് ആക്രമണം നടന്നത്. ഒരാളുടെ മൃതദേഹം അപാർട്ട്മെന്റിന്റെ പാസേജിലും മറ്റൊരാളുടേത് മുറിക്കുള്ളിൽ നിന്നുമാണ് കണ്ടെത്തിയത്. മൂന്നാമത്തെ മൃതദേഹം അപാർട്ട്മെന്റിന്റെ മുറ്റത്ത് കിടക്കുന്ന നിലയിലായിരുന്നു. ആക്രമണത്തിൽ പരുക്കേറ്റ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളിൽ നിന്നാണ് വിവരങ്ങൾ ശേഖരിച്ചത്. മറ്റു രണ്ടുപേർക്കായി തിരച്ചിൽ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.
TAGS: BENGALURU | CRIME
SUMMARY: Three youths killed during clash over holi
കോട്ടയം: സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ മീനടത്ത് നിയുക്ത പഞ്ചായത്തംഗം മരണപ്പെട്ടു. മീനടം ഒന്നാം വാർഡില്‍ നിന്നു വിജയിച്ച…
കണ്ണൂർ: തലശേരിയില്‍ കണ്ടിക്കല്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ വന്‍ തീപിടിത്തം. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് തീപിടിത്തമുണ്ടായതെന്നാണ് വിവരം. പ്ലാസ്റ്റിക് റീ സൈക്ലിങ്ങ്…
തിരുവനന്തപുരം: ചലച്ചിത്ര പ്രവർത്തകയ്ക്ക് നേരേയുള്ള ലൈംഗികാതിക്രമ കേസില്‍ സംവിധായകൻ പി.ടി.കുഞ്ഞുമുഹമ്മദിന് മുൻകൂർ ജാമ്യം. തിരുവനന്തപുരം ഏഴാം അഡീഷണല്‍ സെഷൻസ് കോടതിയാണ്…
ഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ സ്പൈസ് ജെറ്റ് യാത്രക്കാരനെ മർദിച്ച സംഭവത്തില്‍ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ നടപടി. ക്യാപ്റ്റൻ വീരേന്ദർ…
വയനാട്: വയനാട് പുല്‍പ്പള്ളിയില്‍ കടുവ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കാപ്പി സെറ്റ് ചെട്ടിമറ്റം പ്രദേശത്ത് ആണ് കടുവയുടെ ആക്രമണം ഉണ്ടായത്.…
മുംബൈ: അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാര്‍…