ബെംഗളൂരു: ഓൺലൈൻ ട്രേഡിങ്ങിന്റെ മറവിൽ വടകര സ്വദേശിയില്‍ നിന്നും ഒരു കോടിയോളം രൂപ തട്ടിയെടുത്ത സംഭവത്തിൽ മലയാളി യുവാവ് മംഗളൂരു വിമാനത്താവളത്തില്‍ പിടിയിലായി. കാസറഗോഡ് ഉപ്പള പെര്‍വാട് ഹൗസിൽ മുഹമ്മദ് ഇൻഷാദ് ആണ് അറസ്റ്റിലായത്.
പരാതിക്കാരനെ ഒരു വെബ്‌സൈറ്റ് വഴി മികച്ച ലാഭവിഹിതം ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഓൺലൈൻ ട്രേഡിങ്ങിലൂടെ പണം തട്ടിയെടുക്കുകയായിരുന്നു.ഇ മെയിൽ കേന്ദ്രീകരിച്ച് വടകര സൈബർ ക്രൈം പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഒളിവിൽ പോയ ഇയാൾക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് മംഗളൂരു ബജ്പേ വിമാനത്താവളത്തിൽ എത്തിയ മുഹമ്മദ് ഇൻഷാദിനെ വിമാനത്താവള അധികൃതര്‍ തടഞ്ഞുവെച്ചശേഷം കേരള പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നു പോലീസ് എത്തി ഇയാളുടെ അറസ്റ്റ് ചെയ്യുകയായിരുന്നു.
സൈബർ ക്രൈം പോലീസ് ഇൻസ്പക്ടർ സി ആർ രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്ഐ കെ എസ് അബ്ദുൽ ജലീൽ, എസ്‌സിപിഒ കെ എം വിജു, സിപിഒമാരായ അബ്ദുൾ സമദ്, ശരത്ത് ചന്ദ്രൻ, എം ശ്രീനേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കൊയിലാണ്ടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
<BR>
TAGS : ONLINE FRAUD | ARRESTED
SUMMARY : 1 crore of online trading; Malayali youth arrested at the airport
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില് സ്വകാര്യ ബസുകള്ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല് അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില് പ്രവേശിക്കാന് ശ്രമിച്ച യാത്രക്കാരന് അറസ്റ്റില്. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില് നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്ഹി കലാപ ഗൂഢാലോചന കേസില് വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില് സുപ്രീംകോടതി ഡല്ഹി പോലീസിന്…