ബെംഗളൂരു: 10 കോടിയോളം വിലവരുന്ന 10.39 കിലോഗ്രാം ആമ്പർ ഗ്രിസുമായി (തിമിംഗിലവിസർജ്യം) മലയാളികളടക്കമുള്ള പത്തംഗസംഘത്തെ കുടക് പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ, വയനാട്, തിരുവനന്തപുരം, കാസറഗോഡ് ജില്ലകളിലും കർണാടക ഭദ്രാവതി ജില്ലയിലുമുള്ളവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും നോട്ടെണ്ണുന്ന രണ്ട് യന്ത്രങ്ങളും പ്രതികൾ സഞ്ചരിച്ച രണ്ട് കാറുകളും പോലീസ് പിടികൂടി.
തിരുവനന്തപുരം മണിക്കൻപ്ലാവ് ഹൗസിലെ ഷംസുദ്ദീൻ (45), തിരുവനന്തപുരം ബിമാപള്ളിയിലെ എം.നവാസ് (54), പെരളശ്ശേരി വടക്കുമ്പാട്ടെ വി.കെ.ലതീഷ് (53), മണക്കായി ലിസനാലയത്തിലെ വി.റിജേഷ് (40), വേങ്ങാട് കച്ചിപ്പുറത്ത് ഹൗസിൽ ടി.പ്രശാന്ത് (52), കർണാടക ഭദ്രാവതിയിലെ രാഘവേന്ദ്ര (48), കാസറഗോഡ് കാട്ടിപ്പൊയിലിലെ ചൂരക്കാട്ട് ഹൗസിൽ ബാലചന്ദ്ര നായിക് (55), തിരുവമ്പാടി പുല്ലൻപാറയിലെ സാജു തോമസ് (58), പെരളശ്ശേരി ‘ജ്യോത്‌സ്ന നിവാസിൽ’ കെ.കെ.ജോബിഷ് (33), പെരളശ്ശേരി ‘തിരുവാതിര നിവാസിൽ’ എം.ജിജേഷ് (40) എന്നിവരാണ് പിടിയിലായത്.
തിമിംഗിലവിസർജ്യ വില്പനയ്ക്കായി സംഘം കുടകിലെത്തിയെന്ന രഹസ്യവിവരത്തെത്തുടർന്ന് വീരാജ്‌പേട്ട ഡിവൈഎസ്‌പി പി.അനൂപ് മാദപ്പയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് വീരാജ്‌പേട്ട ഹെഗ്ഗള ജങ്ഷനിൽനിന്ന് ഇവര്‍ പിടിയിലായത്.
<BR>
TAGS : AMBERGRIS | ARRESTED
SUMMARY : 10 people including Malayalis arrested with amber grease (whale excrement) worth 10 crores
ബെംഗളൂരു: നഗരത്തിൽ 23 ഇടങ്ങളിൽ കൂടി പേ-ആൻഡ്-പാർക്ക് സംവിധാനം വരുന്നു. സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റ് (CBD) ഉൾപ്പെടെ ആറ് പാക്കേജുകളിലായി…
കൊച്ചി: മകരവിളക്ക് ദർശനത്തിന് നാല് ദിവസം മാത്രം അവശേഷിക്കവേ കർശന നിയന്ത്രണങ്ങളുമായി ഹൈക്കോടതി. മകരവിളക്ക് ദിവസം (ജനുവരി 14) 35,000…
ന്യൂഡൽഹി: ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നെന്ന് വെളിപ്പെടുത്തൽ. സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്സ്…
തിരുവനന്തപുരം: രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചു. രാഹുല്‍ ഈശ്വര്‍ ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്നും രാഹുല്‍മാങ്കൂട്ടത്തില്‍ കേസിലെ…
തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ രണ്ടിടങ്ങളിലായി നടന്ന വൻ കഞ്ചാവ് വേട്ടയില്‍ 50 കിലോയോളം കിലോ കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. വിഴിഞ്ഞം,…
തിരുവനന്തപുരം: മലയാള ഭാഷ ബില്ലിൽ എതിര്‍പ്പ് ഉന്നയിച്ച കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ബില്ലിനോടുള്ള എതിര്‍പ്പ്…