2025ലെ പത്ത്, പ്ലസ് ടു ക്ലാസുകളിലെ ബോർഡ് പരീക്ഷയില്‍ നിന്നും സിലബസ് 15 ശതമാനം വെട്ടിക്കുറയ്‌ക്കാൻ നിർദേശിച്ചെന്ന വാർത്തകള്‍ തള്ളി സെൻട്രല്‍ ബോർഡ് ഒഫ് സെക്കൻഡറി എഡ്യൂക്കേഷൻ (സിബിഎസ്‌ഇ). അത്തരം നയപരമായ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് സൂചിപ്പിച്ച ബോർഡ്, മൂല്യനിർണയ സമ്ബ്രദായത്തിലോ പരീക്ഷാ നയത്തിലോ എന്തെങ്കിലും മാറ്റം വരുത്തിയിട്ടില്ലെന്നും വ്യക്തമാക്കി.
സിബിഎസ്‌ഇയുടെ നയ തീരുമാനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ അംഗീകൃത ചാനലുകള്‍ വഴിയോ മാത്രമേ പ്രസിദ്ധീകരിക്കൂ എന്നും അറിയിച്ചു. ചില ദേശീയ മാദ്ധ്യമങ്ങളാണ് 2025ലെ പത്ത്, പ്ലസ് ടു ക്ലാസുകളിലെ ബോർഡ് പരീക്ഷകള്‍ക്കായി സിലബസില്‍ 15 ശതമാനം വരെ കുറവ് സിബിഎസ്‌ഇ പ്രഖ്യാപിച്ചതായി ആദ്യം റിപ്പോർട്ട് ചെയ്‌തത്.
അതേസമയം, നവംബർ അവസാനത്തോടെ പത്ത്, പ്ലസ് ടു ക്ലാസുകളിലെ ബോർഡ് പരീക്ഷകളുടെ ടൈംടേബിള്‍ പുറത്തിറക്കും. പരീക്ഷകള്‍ ഫെബ്രുവരി പകുതിയോടെ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
TAGS : CBSE | LATEST NEWS
SUMMARY : Syllabus will not be reduced in class 10th and 12th examinations; CBSE dismissed the news
കോട്ടയം: തലയോലപ്പറമ്പില്‍ ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മ കണ്ടെയ്‌നര്‍ ലോറി കയറി മരിച്ചു. അടിയം ശ്രീനാരായണ വിലാസത്തില്‍ പ്രമോദ് സുഗുണന്റെ…
തൃശൂർ: സിപിഐയിൽ നിന്ന് രാജിവെച്ച തൃശൂർ കോർപറേഷൻ മുൻ ഡെപ്യൂട്ടി മേയർ ബീനാ മുരളിയെ പാർട്ടിയിൽ നിന്നും പുറത്താക്കി. കൃഷ്ണാപുരത്ത്…
കോഴിക്കോട്: വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ സംവിധായകൻ വി.എം. വിനുവിന് തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. കോൺഗ്രസിന്‍റെ കോഴിക്കോട് മേയർ സ്ഥാനാർഥിയായിരുന്നു…
ന്യൂഡൽഹി: ചെങ്കോട്ട ഭീകരാക്രമണത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. യാസിർ ബിലാൽ വാനി എന്ന ഡാനിഷാണ് പിടിയിലായത്. ശ്രീഗനറിൽ വച്ചാണ് യുവാവിനെ…
ബെംഗളൂരു: നഗരത്തിൽ വിവിധ വാണിജ്യ, താമസ മേഖലകളിൽ നാളെ വൈദ്യുതി മുടങ്ങും. അഡുഗോഡി പവർ സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലണ് വൈദ്യുതി…
തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ 19കാരന്‍ കുത്തേറ്റ് മരിച്ചു. തിരുവനന്തപുരം തൈക്കാടിന് സമീപം നടന്ന ഒരു തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അലന്‍…