ബെംഗളൂരു:ഹാസനിൽ ഗണേശോത്സവത്തിന്റെ ഭാഗമായ വിഗ്രഹനിമജ്ജന ഘോഷയാത്രയിലേക്ക് ട്രക്ക് നിയന്ത്രണംവിട്ട് പാഞ്ഞുകയറിയുണ്ടായ ദുരന്തത്തിൽ 10 പേർ മരണപ്പെട്ട സംഭവത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് ജനതാദൾ എസ്. പരുക്കേറ്റവർക്ക് 25000 രൂപ വീതം നൽകുമെന്നും ദേശീയ അധ്യക്ഷൻ എച്ച് ഡി ദേവഗൌഡ അറിയിച്ചു.
അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി 2 ലക്ഷം രൂപ വീതവും സംസ്ഥാന സർക്കാർ 5 ലക്ഷം രൂപ വീതവും പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച, രാത്രി എട്ടുമണിയോടെ എൻഎച്ച് 373 ലെ ഹാസൻ-ഹോളനർസിപൂർ സ്ട്രെച്ചിൽ ഹോളനർസിപൂരിലേക്ക് പോകുകയായിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് ഒരു മോട്ടോർ സൈക്കിളിൽ ഇടിച്ച് വലതുവശത്തേക്ക് മറിയുകയും മീഡിയനിൽ ഇടിക്കുകയും തുടർന്ന് വിഗ്രഹനിമജ്ജന ഘോഷയാത്രയിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു. മരിച്ചവരിൽ ഒമ്പത് പേർ ഘോഷയാത്രയിൽ ഉണ്ടായിരുന്നവരാണ്. ബൈക്ക് യാത്രകാരനായ ഒരാളും അപകടത്തില്‍ മരിച്ചു.
SUMMARY: 10 people killed after truck rams into idol immersion procession: Janata Dal-S announces Rs 1 lakh as financial assistance to families of deceased
തിരുവനന്തപുരം: 2025ലെ കേരള പുരസ്‌കാരങ്ങൾ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മേഖലയിലെ സംഭാവനകൾ കണക്കിലെടുത്ത് ഡോ. എം.ആർ. രാഘവ വാര്യർക്കാണ്…
ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് കലാ സാഹിത്യ വിഭാഗം ഒരുക്കുന്ന എം.ടി സ്മൃതി നാളെ വൈകിട്ട് 3.30 മുതൽ…
ബെംഗളൂരു: കേരള സര്‍ക്കാര്‍ നോര്‍ക്ക റൂട്‌സ് മുഖേന നടപ്പിലാക്കിയ സമഗ്ര ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ പദ്ധതിയായ നോര്‍ക്ക കെയറിലേക്കുള്ള…
ബെംഗളൂരു: പ്രണയബന്ധം എതിർത്തതിന് അമ്മയെ മകളും കൂട്ടുകാരും ചേര്‍ന്ന് കൊന്ന് കെട്ടിതൂക്കിയതായി പരാതി. സൗത്ത് ബെംഗളൂരുവിലാണ് സംഭവം. ഉത്തരഹള്ളിലെ സർക്കിൾ…
തിരുവനന്തപുരം: നവംബര്‍ ഒന്ന് മുതല്‍ ഉപഭോക്താക്കള്‍ക്ക് ആകര്‍ഷണീയമായ ഓഫറുകളുമായി സപ്ലൈകോ. അന്‍പതാം വര്‍ഷം ആഘോഷിക്കുന്ന വേളയിലാണ് പ്രത്യേക ഓഫര്‍. സ്ത്രീ…
കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ ഒരു കോടി രൂപയുടെ ലൈഫ് ഇൻഷുറൻസ് തുക തട്ടിയെടുക്കാനും കാമുകനൊപ്പം ജീവിക്കാനും വേണ്ടി അമ്മ മകനെ…