ഡല്‍ഹി: 100 കോടി രൂപയുടെ സൈബര്‍ തട്ടിപ്പ് കേസില്‍ ചൈനീസ് പൗരന്‍ അറസ്റ്റില്‍. ഫാംഗ് ചെന്‍ജിന്‍ എന്നയാളാണ് അറസ്റ്റിലായത്. 43.5 ലക്ഷം രൂപയാണ് പ്രതി തട്ടിയെടുത്തത്. സുരേഷ് കോളിച്ചിയില്‍ അച്യുതന്‍ എന്നയാള്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
വാട്സ്‌ആപ്പ് ഗ്രൂപ്പുകള്‍ വഴി നടത്തുന്ന ഓണ്‍ലൈന്‍ സ്റ്റോക്ക് ട്രേഡിംഗ് തട്ടിപ്പുകളില്‍ ഇയാള്‍ പ്രതിയായിരുന്നെന്ന് പോലീസ് പറഞ്ഞു. പ്രതി ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് എന്‍ക്ലേവിലാണ് താമസിച്ചിരുന്നത്. ഫോണില്‍ ചെന്‍ജിനും കൂട്ടാളികളും തമ്മില്‍ നടത്തിയ വാട്‌സ്‌ആപ്പ് സംഭാഷണങ്ങളുണ്ടെന്ന് പോലീസ് കണ്ടെത്തി. ഇയാളുമായി ബന്ധപ്പെട്ട് ഏകദേശം 17 പരാതികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സൈബര്‍ പോലീസ് അറിയിച്ചു.
TAGS : CYBER FRAUD | ARRESTED
SUMMARY : 100 Crore Cyber Fraud: Chinese National Arrested
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ മേയറും ബിജെപി നേതാവുമായ വി വി രാജേഷിനെ താൻ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു എന്ന…
തിരുവനന്തപുരം: ബിപിഎൽ വിഭാഗത്തിൽപ്പെടുന്ന ഉപഭോക്താക്കൾക്ക് കേരള വാട്ടർ അതോറിറ്റി നൽകുന്ന സൗജന്യകുടിവെള്ള ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷകൾ ജനുവരി 1 മുതൽ…
ഹൈദരാബാദ്: ഓൺലൈൻ വാതുവയ്പ്പ് ആപ്പിലൂടെ പണം നഷ്ടമായതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. തെലങ്കാന സംഗറെഡ്ഡി ജില്ലയിലെ കണ്ഡുകുർ സ്വദേശി വിക്രം…
കാസറഗോഡ്: കാസറഗോഡ് റെയില്‍വേ സ്റ്റേഷനില്‍ ഗുഡ്സ് ട്രെയിൻ തട്ടി യുവാവ് മരിച്ചു. കർണാടക കുടക് സ്വദേശി രാജേഷ് (35) ആണ്…
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ മേയറായി ബിജെപി നേതാവ് വി വി രാജേഷിനെ തിരഞ്ഞെടുത്തു. രാജേഷിന് 51 വോട്ടാണ് ലഭിച്ചത്. സ്വതന്ത്രനായി…
കാസറഗോഡ്: കാസറഗോഡ് ചിറ്റാരിക്കാലില്‍ യുവാവിന് വെടിയേറ്റു. ഭീമനടി ചെലാട് സ്വദേശിയായ സുജിത്തി(45) നാണ് പരുക്കേറ്റത്. നാടൻ തോക്കില്‍ നിന്നാണ് വെടിയേറ്റത്.…