LATEST NEWS

ഇനി ഇടിയും മഴയും; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിയോട് കൂടിയ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബുധനാഴ്ച്ച ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വ്യാഴാഴ്ച്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും വെളളിയാഴ്ച്ച പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്.

40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഒക്ടോബര്‍ എക്ക് മുതല്‍ 10 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 കിലോമീറ്റര്‍ മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
SUMMARY: Thunderstorms and rain expected; Yellow alert in six districts

WEB DESK

Recent Posts

നടന്‍ വിജയ് ദേവരകൊണ്ട സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു

തെലുങ്ക് നടൻ വിജയ് ദേവരകൊണ്ട വാഹനാപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അടുത്ത സുഹൃത്തുക്കളോടൊപ്പം പുട്ടപര്‍ത്തിയില്‍ നിന്നും ഒരു യാത്ര കഴിഞ്ഞ്…

11 minutes ago

രാത്രി വഴിയില്‍ ഇറക്കിവിടാന്‍ ശ്രമം; മുഖത്തടിക്കുമെന്ന് ഭീഷണി, ബെംഗളൂരുവിൽ മലയാളി യുവതിക്ക് നേരെ ഓട്ടോ ഡ്രൈവറുടെ കയ്യേറ്റം

ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി യുവതിക്ക് നേരെ ഓട്ടോ ഡ്രൈവറുടെ കയ്യേറ്റ ശ്രമം. യൂബർ ഓട്ടോ ബുക്ക് ചെയ്ത യുവതിയെ ലക്ഷ്യസ്ഥാനത്ത്…

1 hour ago

ഭക്തിസാന്ദ്രമായി ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ രഥോത്സവം

  ബെംഗളൂരു: ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രമായി രഥോത്സവം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഏകദേശം 30,000 ഭക്തര്‍ പുലര്‍ച്ചെ മുതല്‍…

1 hour ago

മോഹന്‍ലാലിന് ആദരം; ‘ലാല്‍സലാ’മിന് ചെലവായത് 2.84 കോടി

തിരുവനന്തപുരം: ദാദ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മോഹന്‍ലാലിനെ ആദരിക്കാനായി ഒരുക്കിയ 'മലയാളം വാനോളം ലാല്‍സലാം' പരിപാടിക്കായി സംസ്ഥാന സര്‍ക്കാര്‍…

1 hour ago

കര്‍ണാടകയില്‍ ഒക്ടോബര്‍ 11 വരെ മഴ തുടരും

ബെംഗളൂരു: കര്‍ണാടകയില്‍ ഒക്ടോബര്‍ 11 വരെ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. ദിവസം തോറും തീവ്രതയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാമെങ്കിലും, മഴ…

2 hours ago

റൈറ്റേഴ്സ് ഫോറം സാഹിത്യ ചർച്ച

ബെംഗളൂരു: ബെംഗളൂരു റൈറ്റേഴ്‌സ് ആന്‍ഡ് ആര്‍ട്ടിസ്റ്റ്‌സ് ഫോറം സാഹിത്യ ചര്‍ച്ച നടത്തി. കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ഹാളില്‍ നടന്ന…

2 hours ago