കോളേജുകൾക്കും 11ന് അവധി

തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും ഒക്ടോബർ 11ന് അവധിയായിരിക്കുമെന്ന് മന്ത്രി ഡോ.ആർ ബിന്ദു അറിയിച്ചു. പൂജാ അവധിയുടെ ഭാഗമായി ഒക്ടോബർ 11ന് (വെള്ളിയാഴ്ച) സംസ്ഥാനത്തെ എല്ലാ കോളേജുകൾക്കും മറ്റു ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. സ്കൂളുകൾക്ക് 11ന് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകൾക്ക് അവധി ബാധകമാണ്. 11ന് അവധി നൽകണമെന്നാവശ്യപ്പെട്ട് ദേശീയ അധ്യാപക പരിഷത്ത് ( എൻടിയു) എന്ന അധ്യാപക സംഘടന മന്ത്രിക്ക് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് അവധി നൽകാൻ തീരുമാനമെടുത്തത്.

പൂജവയ്പ്പ് ഒക്ടോബർ 10 വ്യാഴാഴ്ച വെെകുന്നേരമായതിനാൽ ഒക്ടോബർ 11ന് കൂടി അവധി നൽകണമെന്ന് ആവശ്യം നേരത്തെ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി അവധി പ്രഖ്യാപിച്ചത്. സർക്കാർ കലണ്ടറിൽ ഉൾപ്പെടെ ഒക്ടോബർ 10ന് പൂജ അവധിയുണ്ടെങ്കിലും 11 അവധി പ്രഖ്യാപിച്ചിരുന്നില്ല. 10ന് പൂജവച്ചതിന് ശേഷം വിദ്യാലയങ്ങളിൽ പഠനം നടത്തുന്നത് ശരിയല്ലെന്ന് കാണിച്ചാണ് ദേശീയ അധ്യാപക പരിഷത്ത് നിവേദനം നൽകിയത്.
<br>
TAGS : HOLIDAY
SUMMARY : 11 is also a holiday for colleges

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നടന്‍ ടൈഗര്‍ ഷ്രോഫിന് നേരെ ആക്രമണം: രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ നാലുപേര്‍ കൂടി ഡല്‍ഹിയില്‍ പിടിയില്‍

ഡല്‍ഹി: നടന്‍ ടൈഗര്‍ ഷ്രോഫിന് നേരെ ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് രണ്ട്...

വടകരയിൽ വന്ദേ ഭാരത് ഇടിച്ച് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

വടകര: ഇരിങ്ങലിൽ ട്രെയിൻ തട്ടി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. ഇരിങ്ങൽ പെരുവയൽ സ്വദേശി...

ബെംഗളൂരുവിൽ മദ്യവിൽപ്പനയ്ക്ക് നിയന്ത്രണം; ഒക്ടോബർ 23 വരെ നിരോധനം

ബെംഗളൂരു: ദസറ ആഘോഷങ്ങളുടെയും കർണാടക നിയമനിർമാണ കൗൺസിൽ (എം.എൽ.സി.) തിരഞ്ഞെടുപ്പിന്റെയും പശ്ചാത്തലത്തിൽ...

കർണാടകയിൽ മഴ മുന്നറിയിപ്പ്; ബെംഗളൂരുവിലും ജാഗ്രത

ബെംഗളൂരു: കർണാടകയുടെ വിവിധ ഭാഗങ്ങളിൽ മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദേശം....

മൈസൂരു ദസറ ഇന്ന്: വൈകിട്ട് 4.35-ന് ജംബൂസവാരി പുറപ്പെടും

ബെംഗളൂരു: വിജയദശമി ആഘോഷങ്ങൾക്ക് പ്രൗഢമായ സമാപനം കുറിച്ച് മൈസൂരുവിൽ ഇന്ന് ചരിത്രപ്രസിദ്ധമായ...

തിരുവനന്തപുരത്ത് കടന്നൽ കുത്തേറ്റ് വയോധികൻ മരിച്ചു

തിരുവനന്തപുരം: വെങ്ങാനൂര്‍ വെണ്ണിയൂരില്‍ കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. വെണ്ണിയൂര്‍ നെല്ലിവിള...

സന്തോഷ വാർത്ത, മലബാറിലെ രാത്രികാല യാത്രാദുരിതത്തിന് അറുതിയാകുന്നു, ആലപ്പുഴ – കണ്ണൂര്‍ എക്‌സിക്യൂട്ടീവ് കാസറഗോട്ടേക്ക് 

ന്യൂഡല്‍ഹി: കേരളത്തിലൂടെ സർവീസ് നടത്തുന്ന വിവിധ ട്രെയിനുകളുടെ സർവീസ് നീട്ടാൻ ധാരണ....

എറണാകുളത്ത് അടിപിടിക്കേസ് അന്വേഷിക്കാനെത്തിയ രണ്ട് പോലീസുകാർക്ക് കുത്തേറ്റു; മൂന്ന് പേർ കസ്റ്റഡിയിൽ

കൊച്ചി: എറണാകുളത്ത് ഔദ്യോഗിക കൃത്യനിർവഹണത്തിലേർപ്പെട്ടിരുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം. ഞാറക്കൽ...

Related Articles

Popular Categories