Categories: KERALATOP NEWS

വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ കുടുംബത്തിന് 11 ലക്ഷം രൂപ ധനസഹായം

മാനന്തവാടി: വയനാട്ടിൽ കടുവ കൊലപ്പെടുത്തിയ തറാട്ട്‌ മീൻമുട്ടി രാധ(48)യുടെ കുടുംബത്തിന്‌ 11 ലക്ഷം രൂപ സഹായവും കുടുംബാംഗത്തിന്‌ താൽക്കാലിക ജോലിയും നൽകാൻ തീരുമാനിച്ചെന്ന് മന്ത്രി ഒ ആർ കേളു അറിയിച്ചു. ജനങ്ങളുടെ സുരക്ഷയ്ക്കായി പ്രദേശത്ത് ആര്‍ആര്‍ടി സംഘത്തെ വിന്യസിച്ചുവെന്നും മന്ത്രി അറിയിച്ചു. അതേസമയം മരിച്ച രാധയുടെ കുടുംബത്തിന് 11 ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും അഞ്ച് ലക്ഷം രൂപ ഇന്ന് തന്നെ നല്‍കുമെന്നും മന്ത്രി അറിയിച്ചു. പ്രദേശത്ത്‌ ആർആർടി സംഘത്തെ വിന്യസിക്കാനും തീരുമാനിച്ചു. നരഭോജി കടുവയെ വെടിവച്ചുകൊല്ലാൻ സർക്കാർ നേരത്തെ ഉത്തരവിട്ടിരുന്നു.

വെള്ളിയാഴ്ച രാവിലെ പഞ്ചാരക്കൊല്ലി പ്രിയദർശനി എസ്‌റ്റേറ്റിന്‌ സമീപം വനതാതിർത്തിയിലെ തോട്ടത്തിൽ കാപ്പിക്കുരു പറിക്കുന്നതിനിടെയായിരുന്നു ആക്രമണം. കടുവ പിടിച്ച്‌ വലിച്ചിഴച്ചുകൊണ്ടുപോയി. തോട്ടത്തിൽനിന്ന്‌ നൂറ്‌ മീറ്റർ അകലെ വനത്തിനുള്ളിലായിരുന്നു മൃതദേഹം. വനം വാച്ചർ അച്ചപ്പന്റെ ഭാര്യയാണ്‌. വനമേഖലയിൽ മാവോയിസ്‌റ്റ്‌ നിരീക്ഷണം നടത്തുകയായിരുന്ന തണ്ടർബോൾട്ട്‌ സേനയാണ്‌ മൃതദേഹം കണ്ടത്‌. കാപ്പി പറിക്കാൻ രാധയെ വീട്ടിൽനിന്ന്‌ അച്ചപ്പൻ ബൈക്കിൽ തോട്ടത്തിനരികിൽ കൊണ്ടുവിട്ടുപോയ ഉടനെയായിരുന്നു ആക്രമണം.

വിവരം അറിഞ്ഞയുടൻ മന്ത്രി ഒ ആർ കേളുവും ഉന്നതവനപാലകരും സ്ഥലത്തെത്തി മൃതദേഹം വനത്തിൽനിന്ന്‌ എടുത്ത്‌ പ്രിയദർശിനി എസ്‌റ്റേറ്റ്‌ ബംഗ്ലാവിൽ എത്തിച്ചു. ഇവിടെനിന്ന്‌ മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിനുകൊണ്ടുപോകുന്നത്‌ നാട്ടുകർ തടഞ്ഞു. കടുവയെ വെടിവച്ചുകൊല്ലണമെന്നും കുടുംബത്തിന്‌ സഹായവും പ്രദേശവാസികൾക്ക്‌ സുരക്ഷയും ഒരുക്കണമെന്ന്‌ ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
<br>
TAGS : TIGER ATTACK | WAYANAD | COMPENSATION
SUMMARY : 11 lakh rupees for the family of Radha, who was killed in a tiger attack in Wayanad

Savre Digital

Recent Posts

ആധാര്‍ സേവനങ്ങള്‍ക്ക് വില വര്‍ധിക്കും; പുതിയ നിരക്ക് ഒക്ടോബര്‍ ഒന്നുമുതല്‍

ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…

6 hours ago

സ്വകാര്യ ബസുകള്‍ക്കിടയിൽ കൈ പെട്ടു, വിദ്യാർഥിയുടെ കൈവിരൽ അറ്റു

മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…

7 hours ago

ശൗചാലയമെന്ന് കരുതി കോക്പിറ്റിൽ കയറാൻ ശ്രമിച്ചു; വിമാനയാത്രക്കാരൻ അറസ്റ്റിൽ

ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെം​ഗളൂരുവിൽ നിന്ന് പുറപ്പെട്ട്…

8 hours ago

പൂജാ അവധി; ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…

9 hours ago

മൈസൂരു ദസറയ്ക്ക് തുടക്കം: ഉദ്ഘാടനം നിർവഹിച്ച് ബാനു മുഷ്താഖ്

ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ​ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…

9 hours ago

ഡല്‍ഹി കലാപ ഗൂഢാലോചന കേസ്; ഉമര്‍ ഖാലിദ് ഉള്‍പ്പടെയുള്ള അഞ്ചുപേരുടെ ജാമ്യാപേക്ഷയില്‍ നോട്ടീസ്

ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…

10 hours ago